image

12 Sept 2023 12:32 PM IST

Market

രണ്ടു എസ്എംഇകള്‍ 68.5 കോടി സ്വരൂപിക്കും

MyFin Desk

രണ്ടു എസ്എംഇകള്‍  68.5 കോടി സ്വരൂപിക്കും
X

Summary

  • ചാവ്ദ ഇൻഫ്രാ ഇഷ്യൂ 12-14 വരെ
  • കുന്ദൻ എഡിഫൈസ് ഇഷ്യൂ 12-15 വരെ


വികസന പ്രവർത്തനങ്ങള്‍ക്ക് പണം സ്വരൂപിക്കാനായി രണ്ട് എസ്എം ഇ കമ്പനികള്‍ വിപണിയിലെത്തി. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവർത്തിക്കുന്ന ചാവ്ദ ഇന്‍ഫ്രായും എല്‍ഇഡി ഉതപ്ന്നങ്ങള്‍ നിർമിക്കുന്ന കുന്ദന്‍ എഡിഫൈസും. രണ്ടു കമ്പനികളുടേയും ഇഷ്യു സെപ്റ്റംബർ 12-ന് ആരംഭിച്ചു.

ചാവ്ദ ഇൻഫ്രാ

റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവർത്തിക്കുന്ന ചാവ്ദ ഇൻഫ്രാ ഇഷ്യൂ 2023 സെപ്റ്റംബർ 12-ന് ആരംഭിച്ചു 14-ന് അവസാനിക്കും.

പത്തുരൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 60-65 രൂപയാണ് വില. കുറഞ്ഞത് 2000 ഓഹരികൾക്ക് അപേക്ഷിക്കണം. ഇഷ്യൂ വലുപ്പം 43.26 കോടി രൂപയാണ്. സെപ്റ്റംബർ 23-ന് എൻഎസ്ഇ എമെർജിൽ ലിസ്റ്റ് ചെയ്യും.

മഹേഷ് ഗുണ്വന്ത്ലാൽ ചാവ്ദ, ധർമ്മിഷ്ഠ മഹേഷ്കുമാർ ചാവ്ദ, ജോഹിൽ മഹേഷ്ഭായ് ചാവ്ദ എന്നിവരാണ് കമ്പനിയുടെ പ്രൊമോട്ടർമാർ.

ഇഷ്യൂ തുക പ്രവർത്തന മൂലധനം, പൊതുവായ കോർപ്പറേറ്റ് ഉദ്ദേശ്യങ്ങൾ പബ്ലിക് ഇഷ്യൂ ചെലവുകൾ എന്നിവയ്ക്കായി ഉപയോഗിക്കും.

ചാവ്ദ ഇൻഫ്രാ, ചാവ്ദ ആർഎംസി, ചാവ്ദ ഡെവലപ്പേഴ്സ് എന്നീ മൂന്നു മേഖലകളാണ് ചാവ്ദ ഗ്രൂപ്പിന്റെ ഭാഗമായിട്ടുള്ളത്. റെസിഡൻഷ്യൽ പ്രോപ്പർട്ടികൾ, കൊമേഴ്‌സ്യൽ പ്രോപ്പർട്ടികൾ, ഇൻസ്റ്റിറ്റ്യൂഷണൽ ഇൻഫ്രാസ്ട്രക്ചറുകൾ മുതലായവയിൽ 67,099.45 ലക്ഷം രൂപ വിലമതിക്കുന്ന 100-ലധികം പൂർത്തീകരിച്ച പ്രോജക്ടുകൾ കമ്പനി കൈമാറിയിട്ടുണ്ട്. അഹമ്മദാബാദ്, ഗാന്ധിനഗർ, രാജ്കോട്ട് എന്നിവിടങ്ങളിലാണ് കമ്പനിയുടെ പ്രവർത്തനങ്ങള്‍ മുഖ്യമായും കേന്ദ്രീകരിച്ചിട്ടുള്ളത്.

കുന്ദൻ എഡിഫൈസ്

ലൈറ്റ് എമിറ്റിംഗ് ഡയോഡ് ("എൽഇഡി") സ്ട്രിപ്പ് ലൈറ്റുകളുടെ നിർമ്മാണം, അസംബ്ലി, വിൽപ്പന എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന കുന്ദൻ എഡിഫൈസ് പബ്ളിക് ഇഷ്യു വഴി 25.22 കോടി രൂപ സ്വരൂപിക്കും. ഇഷ്യൂ സെപ്റ്റംബർ 12-ന് ആരംഭിച്ചു 15-ന് അവസാനിക്കും.

പത്തുരൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 91 രൂപയാണ് വില. കുറഞ്ഞത് 1200ഓഹരികൾക്ക് അപേക്ഷിക്കണം. സെപ്റ്റംബർ 26-ന് എൻഎസ്ഇ എമെർജിൽ ലിസ്റ്റ് ചെയ്യും.

ഇഷ്യൂ തുക വർദ്ധിച്ചുവരുന്ന പ്രവർത്തന മൂലധന ആവശ്യകതകൾ, പൊതു കോർപ്പറേറ്റ് ഉദ്ദേശ്യങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കും.

കുന്ദൻ എഡിഫൈസ് ലിമിറ്റഡ് ലൈറ്റ് എമിറ്റിംഗ് ഡയോഡ് ("എൽഇഡി") സ്ട്രിപ്പ് ലൈറ്റുകളുടെ നിർമ്മാണം, അസംബ്ലി, വിൽപ്പന എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നു. ഈ ഉൽപ്പന്നങ്ങൾ അവരുടെ സ്വന്തം ബ്രാൻഡുകൾക്ക് കീഴിൽ വിതരണം ചെയ്യുന്ന. കരാർ വ്യവസ്ഥയില്‍ മറ്റുള്ളവർക്ക് കമ്പനി ഉത്പന്നങ്ങള്‍ നിർമിച്ചു നൽകുന്നു. എച്ച് വി ഫ്ലെക്സ്- ഹൈ വോൾട്ടേജ് ഫ്ലെക്സ്, എൽവി ഫ്ലെക്സ്- ലോ വോൾട്ടേജ് ഫ്ലെക്സ്, ആർജിബി എൽവി ഫ്ലെക്സ് (സ്മാർട്ട് ലൈറ്റുകൾ), ആക്സസറീസ് കിറ്റ് എന്നിവ കമ്പനി നിർമിക്കുന്നു. മഹാരാഷ്ട്രയിലെ വസായ്, ഭിവണ്ടി എന്നിവിടങ്ങളിൽ രണ്ട് നിർമ്മാണ യൂണിറ്റുകൾ കമ്പനിക്കുണ്ട്.