25 March 2022 10:36 AM IST
Summary
ഡെല്‍ഹി: ഈ സാമ്പത്തിക വര്‍ഷം മാര്‍ച്ച് 20 വരെ 2.26 കോടിയിലധികം നികുതിദായകര്‍ക്ക് 1.93 ലക്ഷം കോടി രൂപ റീഫണ്ട് നല്‍കിയതായി ആദായ നികുതി വകുപ്പ് അറിയിച്ചു. ഇതില്‍ 2020-21, 2021-22 അനുമാന വര്‍ഷങ്ങളിലെ 1.85 കോടി റീഫണ്ടുകള്‍ ഉള്‍പ്പെടുന്നു, ഇത് 38,447.27 കോടി രൂപയാണ്. 2021 ഏപ്രില്‍ 1 മുതല്‍ 2022 മാര്‍ച്ച് 20 വരെ 2.26 കോടിയിലധികം നികുതിദായകര്‍ക്ക് കേന്ദ്ര പ്രത്യക്ഷനികുതി ബോര്‍ഡ് 1,93,720 കോടി രൂപ റീഫണ്ട് നല്‍കിയതായി ആദായനികുതി വകുപ്പ് ട്വീറ്റ് […]
ഡെല്‍ഹി: ഈ സാമ്പത്തിക വര്‍ഷം മാര്‍ച്ച് 20 വരെ 2.26 കോടിയിലധികം നികുതിദായകര്‍ക്ക് 1.93 ലക്ഷം കോടി രൂപ റീഫണ്ട് നല്‍കിയതായി ആദായ നികുതി വകുപ്പ് അറിയിച്ചു. ഇതില്‍ 2020-21, 2021-22 അനുമാന വര്‍ഷങ്ങളിലെ 1.85 കോടി റീഫണ്ടുകള്‍ ഉള്‍പ്പെടുന്നു, ഇത് 38,447.27 കോടി രൂപയാണ്.
2021 ഏപ്രില്‍ 1 മുതല്‍ 2022 മാര്‍ച്ച് 20 വരെ 2.26 കോടിയിലധികം നികുതിദായകര്‍ക്ക് കേന്ദ്ര പ്രത്യക്ഷനികുതി ബോര്‍ഡ് 1,93,720 കോടി രൂപ റീഫണ്ട് നല്‍കിയതായി ആദായനികുതി വകുപ്പ് ട്വീറ്റ് ചെയ്തു. ഇതില്‍ 70,977 കോടി വ്യക്തിഗത ആദായനികുതി റീഫണ്ടുകളും 1,22,744 കോടി കോര്‍പ്പറേറ്റ് നികുതി റീഫണ്ടുകളും ഉള്‍പ്പെടുന്നു. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ മാര്‍ച്ച് 15 വരെ 6.63 കോടി ആദായനികുതി റിട്ടേണുകള്‍ (ഐടിആര്‍) ഫയല്‍ ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം സമര്‍പ്പിച്ച നികുതി റിട്ടേണുകളേക്കാള്‍ 16.7 ലക്ഷം വര്‍ധനവാണുണ്ടായത്.
പോര്‍ട്ടലില്‍ ആദായനികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നത് എളുപ്പമാക്കാന്‍ നികുതിദായകരെ സഹായിക്കുന്നതിന്, 8,500-ലധികം നികുതിദായക കോളുകളോടും 260 ചാറ്റുകളോടും 2022 മാര്‍ച്ച് 15-ന് തന്നെ ഹെല്‍പ്പ് ഡെസ്‌ക് പ്രതികരിച്ചു.ആദായനികുതി റിട്ടേണുകള്‍ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ വേഗത്തില്‍ പരിഹരിക്കുന്നതിന് itr.helpdesk@incometax.gov.in , ടാക്‌സ് ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് tar.helpdesk@incometax.gov.in എന്നീ ഇമെയില്‍ ഐഡികള്‍ നല്‍കി.
പഠിക്കാം & സമ്പാദിക്കാം
Home
