image

10 Jun 2022 5:11 AM GMT

News

നികുതി വരുമാനം ബജറ്റനുമാനത്തെക്കാള്‍ മികച്ചതായിരിക്കും: റവന്യു സെക്രട്ടറി

James Paul

നികുതി വരുമാനം ബജറ്റനുമാനത്തെക്കാള്‍ മികച്ചതായിരിക്കും: റവന്യു സെക്രട്ടറി
X

Summary

മുംബൈ: ബജറ്റ് പ്രതീക്ഷകളേക്കാള്‍ മികച്ച രീതിയിലുള്ള നികുതി സമാഹരണം 2023 ഈ സാമ്പത്തിക വര്‍ഷത്തില്‍ ഉണ്ടാകുമെന്ന് റവന്യു സെക്രട്ടറി തരുണ്‍ ബജാജ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ പരോക്ഷ നികുതി സമാഹരണം 20 ശതമാനവും, പ്രത്യക്ഷ നികുതി സമാഹരണം 49 ശതമാനവും ഉയര്‍ന്നിരുന്നു. 2021-22 വര്‍ഷത്തില്‍ നികുതി-ജിഡിപി അനുപാതം 11.7 ശതമാനം ഉയര്‍ന്ന് 1999 നുശേഷമുള്ള ഏറ്റവും ഉയര്‍ന്ന തലത്തിലേക്ക് എത്തിയിരുന്നു. 2020-21 വര്‍ഷത്തില്‍ ഈ അനുപാതം 10.3 ശതമാനമായിരുന്നു.2022 സാമ്പത്തിക വര്‍ഷത്തില്‍ ബജറ്റ് അനുമാനമായ 22.17 ലക്ഷം കോടി രൂപയില്‍ […]


മുംബൈ: ബജറ്റ് പ്രതീക്ഷകളേക്കാള്‍ മികച്ച രീതിയിലുള്ള നികുതി സമാഹരണം 2023 ഈ സാമ്പത്തിക വര്‍ഷത്തില്‍ ഉണ്ടാകുമെന്ന് റവന്യു സെക്രട്ടറി തരുണ്‍ ബജാജ്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ പരോക്ഷ നികുതി സമാഹരണം 20 ശതമാനവും, പ്രത്യക്ഷ നികുതി സമാഹരണം 49 ശതമാനവും ഉയര്‍ന്നിരുന്നു. 2021-22 വര്‍ഷത്തില്‍ നികുതി-ജിഡിപി അനുപാതം 11.7 ശതമാനം ഉയര്‍ന്ന് 1999 നുശേഷമുള്ള ഏറ്റവും ഉയര്‍ന്ന തലത്തിലേക്ക് എത്തിയിരുന്നു. 2020-21 വര്‍ഷത്തില്‍ ഈ അനുപാതം 10.3 ശതമാനമായിരുന്നു.2022 സാമ്പത്തിക വര്‍ഷത്തില്‍ ബജറ്റ് അനുമാനമായ 22.17 ലക്ഷം കോടി രൂപയില്‍ നിന്നും മികച്ച നേട്ടം കൈവരിച്ച്
27.07
ലക്ഷം കോടി രൂപയിലേക്ക് എത്തിയിരുന്നു. 2021-22 ലെ ബജറ്റ് അനുമാനത്തെക്കാള്‍ അഞ്ചു ലക്ഷം കോടി രൂപ കൂടി ശേഖരിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞതായി ബജാജ് പറഞ്ഞു. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു തരുണ്‍ ബജാജ്.
ജിഎസ്ടിയുടെ കാര്യത്തിലും കാര്യമായ പുരോഗതി നേടാനായെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം ജിഎസ്ടിയില്‍ നിന്നും ശരാശരി 1.40-1.50 ലക്ഷം കോടി രൂപയുടെ വരുമാനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.