29 Jun 2022 10:54 AM IST
Summary
ബെംഗളൂരു: ബെംഗളൂരു ആസ്ഥാനമായുള്ള 'മൂവ്-ടു-ഏണ്‍' സ്റ്റാര്‍ട്ടപ്പ് ഫിറ്റ്മിന്റ് ഒന്നിലധികം വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനങ്ങളില്‍ നിന്നും സ്ഥാപന നിക്ഷേപകരില്‍ നിന്നും 1.6 ദശലക്ഷം യുഎസ് ഡോളര്‍ സീഡ് ഫണ്ടിംഗ് സമാഹരിച്ചതായി പ്രഖ്യാപിച്ചു. ഫണ്ടിംഗ് റൗണ്ടിന് നേതൃത്വം നല്‍കിയത് വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനമായ ജനറല്‍ കാറ്റലിസ്റ്റാണ്. റിക്രൂട്ട് ചെയ്യുന്നതിനും ടീം വിപുലീകരണത്തിനും വിപണനത്തിനും ടെക് ഇന്‍ഫ്രാസ്ട്രക്ചര്‍ ഒപ്റ്റിമൈസ് ചെയ്യുന്നതിനുമായി സമാഹരിച്ച തുക ഉപയോഗിക്കുമെന്ന് ഫിറ്റ്മിന്റ് പ്രസ്താവനയില്‍ പറഞ്ഞു. ധനസമാഹരണം മൂലം ലഭിച്ച വളര്‍ച്ചാ ഉത്തേജനത്തില്‍ 2022-23 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ 12-15 ദശലക്ഷം […]
ബെംഗളൂരു: ബെംഗളൂരു ആസ്ഥാനമായുള്ള 'മൂവ്-ടു-ഏണ്‍' സ്റ്റാര്‍ട്ടപ്പ് ഫിറ്റ്മിന്റ് ഒന്നിലധികം വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനങ്ങളില്‍ നിന്നും സ്ഥാപന നിക്ഷേപകരില്‍ നിന്നും 1.6 ദശലക്ഷം യുഎസ് ഡോളര്‍ സീഡ് ഫണ്ടിംഗ് സമാഹരിച്ചതായി പ്രഖ്യാപിച്ചു. ഫണ്ടിംഗ് റൗണ്ടിന് നേതൃത്വം നല്‍കിയത് വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനമായ ജനറല്‍ കാറ്റലിസ്റ്റാണ്.
റിക്രൂട്ട് ചെയ്യുന്നതിനും ടീം വിപുലീകരണത്തിനും വിപണനത്തിനും ടെക് ഇന്‍ഫ്രാസ്ട്രക്ചര്‍ ഒപ്റ്റിമൈസ് ചെയ്യുന്നതിനുമായി സമാഹരിച്ച തുക ഉപയോഗിക്കുമെന്ന് ഫിറ്റ്മിന്റ് പ്രസ്താവനയില്‍ പറഞ്ഞു. ധനസമാഹരണം മൂലം ലഭിച്ച വളര്‍ച്ചാ ഉത്തേജനത്തില്‍ 2022-23 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ 12-15 ദശലക്ഷം യുഎസ് ഡോളര്‍ വരുമാനം നേടാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ഫിറ്റ്മിന്റ് അറിയിച്ചു.
പഠിക്കാം & സമ്പാദിക്കാം
Home
