image

14 Jan 2022 2:03 AM GMT

Education

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോട്

MyFin Desk

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോട്
X

Summary

2003 ല്‍ ഐ ഐ എം കോഴിക്കോട് അതിന്റെ കുന്നിന്‍ മുകളിലുള്ള നിലവിലെ കാമ്പസ് ഉപയോഗിക്കാന്‍ തുടങ്ങി


ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോട് (ഐ ഐ എം കോഴിക്കോട് അല്ലെങ്കില്‍ ഐ ഐ എം കെ) കോഴിക്കോട് സ്ഥിതി ചെയ്യുന്ന ഒരു സ്വയംഭരണ...

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോട് (ഐ ഐ എം കോഴിക്കോട് അല്ലെങ്കില്‍ ഐ ഐ എം കെ) കോഴിക്കോട് സ്ഥിതി ചെയ്യുന്ന ഒരു സ്വയംഭരണ പൊതു ബിസിനസ് സ്‌കൂളാണ്. കേരള സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് 1996 ല്‍ ഇന്ത്യാ ഗവണ്‍മെന്റ് സ്ഥാപിച്ച ഈ സ്ഥാപനം അഞ്ചാമത്തെ ഐ ഐ എം ആണ്.

ഗവേഷണം, അധ്യാപനം, പരിശീലനം, കണ്‍സള്‍ട്ടിംഗ്, ബൗദ്ധിക വികാസം, അടിസ്ഥാന സൗകര്യ വികസനം എന്നിവ ഉള്‍ക്കൊള്ളുന്ന മാനേജ്മെന്റ് വിദ്യാഭ്യാസ മേഖലയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മുഴുവന്‍ ശ്രേണിയിലുള്ള എല്ലാവിധ അക്കാദമിക് പ്രവര്‍ത്തനങ്ങളും നടത്തുന്നു. 42 വിദ്യാര്‍ത്ഥികളുടെ ആദ്യ ബാച്ച് 1997 ല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റിലെ താല്‍ക്കാലിക കാമ്പസില്‍ ആരംഭിച്ചു. ജോസഫ് സ്റ്റെയ്നും (ഡല്‍ഹിയിലെ ഇന്ത്യ ഹാബിറ്റാറ്റ് സെന്ററിന്റെ ആര്‍ക്കിടെക്റ്റ്) മണി ചൗള ആര്‍ക്കിടെക്ട്സും ചേര്‍ന്ന് ഇപ്പോഴത്തെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ രൂപകല്പനയും നിര്‍മ്മാണവും ആരംഭിച്ചു.

2003 ല്‍ ഐ ഐ എം കോഴിക്കോട് അതിന്റെ കുന്നിന്‍ മുകളിലുള്ള നിലവിലെ കാമ്പസ് ഉപയോഗിക്കാന്‍ തുടങ്ങി. അന്നത്തെ ഇന്ത്യന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാം കാമ്പസ് ഉദ്ഘാടനം ചെയ്തു. ജോലി ചെയ്യുന്ന എക്സിക്യൂട്ടീവുകള്‍ക്കായുള്ള ഓണ്‍ലൈന്‍ മാനേജ്മെന്റ് വിദ്യാഭ്യാസ പരിപാടിയായ ഇന്ററാക്ടീവ് (interactive) ഡിസ്റ്റന്‍സ് ലേണിംഗ് 2001-02 ല്‍ അവതരിപ്പിച്ചു.

വര്‍ക്കിംഗ് എക്സിക്യൂട്ടീവുകള്‍ക്ക് മാനേജ്മെന്റില്‍ വിദൂര പഠന പരിപാടി വാഗ്ദാനം ചെയ്യുന്ന ഏഷ്യയിലെ ആദ്യത്തെ സ്ഥാപനമാണ് ഐ ഐ എം കോഴിക്കോട്. 450 മണിക്കൂര്‍ നേരിട്ടുള്ള ക്ലാസ്സ് മാത്രമാണ് പ്രോഗ്രാമിനുള്ളത്. അതേ വര്‍ഷം തന്നെ മാനേജ്മെന്റ് ഡെവലപ്മെന്റ് പ്രോഗ്രാമും അവതരിപ്പിച്ചു. ഐ ഐ എം അതിന്റെ ഡോക്ടറല്‍ പ്രോഗ്രാമായ ഫെല്ലോ പ്രോഗ്രാം ഇന്‍ മാനേജ്മെന്റ് 2007 ല്‍ ആരംഭിച്ചു, ഇത് ഇപ്പോള്‍ പിഎച്ച് ഡി പ്രോഗ്രാം എന്നറിയപ്പെടുന്നു. 2010 ല്‍, സിംഗ്-ഒബാമ നോളജ് ഇനീഷ്യേറ്റീവിന്റെ ഭാഗമായി, അക്കാദമിക് ലീഡര്‍ഷിപ്പിനുള്ള ഒരു സെന്റര്‍ ഓഫ് എക്സലന്‍സ് സ്ഥാപിക്കുന്നതിന് യേല്‍ യൂണിവേഴ്സിറ്റിയുമായി ഐ ഐ എം കെ ഒരു ധാരണാപത്രം ഒപ്പുവച്ചു.