image

20 Oct 2023 5:27 PM GMT

Events

സിയറ്റ് ഇന്ത്യന്‍ സൂപ്പര്‍ക്രോസ് റേസിങ് ലീഗില്‍ 120 താരങ്ങള്‍

MyFin Desk

120 players in seat indian supercross racing league
X

Summary

  • 450സിസി ഇന്റര്‍നാഷണല്‍, 250സിസി ഇന്റര്‍നാഷണല്‍, 250സിസി ഇന്ത്യ-ഏഷ്യ മിക്സ്, 85സിസി ജൂനിയര്‍ ക്ലാസ് എന്നിങ്ങനെ നാല് റേസിങ് വിഭാഗങ്ങളിലായാണ് ഉദ്ഘാടന സീസണ്‍ അരങ്ങേറുന്നത്.


കൊച്ചി: സിയറ്റ് ഇന്ത്യന്‍ സൂപ്പര്‍ക്രോസ് റേസിങ് ലീഗിന്റെ (ഐഎസ്ആര്‍എല്‍) ഉദ്ഘാടന സീസണിലെ താരലേലത്തിനായുള്ള രജിസ്ട്രേഷന്‍ അവസാനിച്ചു. ആഗോളതലത്തില്‍ 120 റൈഡര്‍മാരാണ് ലീഗില്‍ പങ്കെടുക്കാനായി രജിസ്റ്റര്‍ ചെയ്തത്. യുഎസ്എ, സ്പെയിന്‍, ഫ്രാന്‍സ്, ജര്‍മനി, സ്വീഡന്‍, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, തായ്ലാന്‍ഡ്, ഇന്തോനേഷ്യ എന്നിവിടങ്ങളിലെ സൂപ്പര്‍ക്രോസ് താരങ്ങളെ ഉള്‍പ്പെടുത്തി ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ച റൈഡര്‍ പൂളാണ് 120 താരങ്ങളായി ഉയര്‍ന്നത്.

ഒമ്പത് തവണ ഓസ്ട്രേലിയന്‍ എംഎക്സ്, എസ്എക്സ് ചാമ്പ്യനായ മാറ്റ് മോസ്, നാല് തവണ ഇറ്റാലിയന്‍ സൂപ്പര്‍ക്രോസ് ചാമ്പ്യന്‍ ലോറെന്‍സോ കാംപോറെസ്, നാല് തവണ ദക്ഷിണാഫ്രിക്ക ചാമ്പ്യന്‍ ആന്റണി റെയ്നാര്‍ഡ്, 2022 പ്രിന്‍സ് ഓഫ് പാരീസ് ഗ്രിഗറി അരാന്ത, രണ്ടുതവണ യൂറോപ്യന്‍/ഫ്രഞ്ച് വൈസ് ചാമ്പ്യന്‍ തോമസ് റാമറ്റ്, ജര്‍മനിയുടെ എംഎക്സ്ജിപി റേസര്‍ നിക്കോ കോച്ച്, യുഎസ്എയില്‍ നിന്നുള്ള എഎംഎ എസ്എക്സ് റൈഡര്‍ ടി.ജെ ആല്‍ബ്രൈറ്റ്, ഫ്രഞ്ച് എലൈറ്റ് എംഎക്സ്2 ചാമ്പ്യന്‍ ആന്റണി ബോര്‍ഡണ്‍, ഇന്ത്യന്‍ നാഷണല്‍ ചാമ്പ്യന്‍ റഗ്വേദ് ബര്‍ഗുജെ, ഇന്തോനേഷ്യ ചാമ്പ്യനായ ആനന്ദ റിഗി ആദിത്യ, തായ്ലാന്‍ഡ് ചാമ്പ്യനായ ബെന്‍ പ്രസിത് ഹാല്‍ഗ്രെന്‍ എന്നീ പ്രമുഖ റൈഡര്‍മാരും രജിസ്റ്റര്‍ ചെയ്തവരില്‍ ഉള്‍പ്പെടുന്നു.

ഇതുവരെ നാല് ടീമുകളുടെ പ്രഖ്യാപനമാണ് ലീഗില്‍ നടന്നത്. 450സിസി ഇന്റര്‍നാഷണല്‍, 250സിസി ഇന്റര്‍നാഷണല്‍, 250സിസി ഇന്ത്യ-ഏഷ്യ മിക്സ്, 85സിസി ജൂനിയര്‍ ക്ലാസ് എന്നിങ്ങനെ നാല് റേസിങ് വിഭാഗങ്ങളിലായാണ് ഉദ്ഘാടന സീസണ്‍ അരങ്ങേറുന്നത്.

ആഗോളതലത്തില്‍ റൈഡര്‍മാരില്‍ നിന്ന് ലഭിച്ച ശ്രദ്ധേയവും അതിശയകരവുമായ പ്രതികരണത്തില്‍ തങ്ങള്‍ ആഹ്ലാദഭരിതരാണെന്ന് സിയറ്റ് ഇന്ത്യന്‍ സൂപ്പര്‍ക്രോസ് റേസിങ് ലീഗിന്റെ ഡയറക്ടറും സഹസ്ഥാപകനുമായ ഈശാന്‍ ലോഖണ്ഡേ പറഞ്ഞു.