11 Dec 2025 8:47 PM IST
Summary
3,000ത്തോളം സ്റ്റാര്‍ട്ടപ്പുകള്‍ പരിപാടിയുടെ ഭാഗമാകും
ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാര്‍ട്ടപ്പ് സംഗമമായ ഹഡില്‍ ഗ്ലോബലിന്റെ ഏഴാം പതിപ്പിന് ഡിസംബര്‍ 12ന് കോവളത്ത് തുടക്കം കുറിക്കും. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഡിസംബര്‍ 14 വരെ ദി ലീല കോവളം, എ റാവിസ് ഹോട്ടലിലാണ് പരിപാടി. ഡിസംബര്‍ 14 ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ 'വിഷണറി ടോക്ക്' നടത്തും. 'ദി കേരള ഫ്യൂച്ചര്‍ ഫോറം: എ ഡയലോഗ് വിത്ത് ചീഫ് മിനിസ്റ്റര്‍' എന്ന സെഷനില്‍ മുഖ്യമന്ത്രി എക്കോ സിസ്റ്റം പാര്‍ട്‌ണേഴ്‌സിനെ അഭിസംബോധന ചെയ്ത് സംസാരിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പങ്കെടുക്കും
ഡിസംബര്‍ 12 ന് നടക്കുന്ന 'ലീഡര്‍ഷിപ്പ് ടോക്കില്‍' സംസ്ഥാന സര്‍ക്കാര്‍ വിവിധ വകുപ്പുകള്‍ വഴി നടപ്പിലാക്കുന്ന സമഗ്ര വികസന പദ്ധതിയായ 'വിഷന്‍ 2031' മായി ബന്ധപ്പെട്ട് ധന, വ്യവസായ, ഉന്നത വിദ്യാഭ്യാസ മന്ത്രിമാര്‍ കാഴ്ചപ്പാടുകള്‍ പങ്കിടും. രാവിലെ 10.20 ന് കേരളത്തിന്റെ വിജ്ഞാന സമ്പദ് വ്യവസ്ഥയുടെ പുരോഗതി മുന്നില്‍ക്കണ്ടുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ സംസാരിക്കും. കേരളത്തിന്റെ ഗവേഷണ-നവീകരണ സമ്പദ് വ്യവസ്ഥയ്ക്കായുള്ള ഭാവി പദ്ധതികളെക്കുറിച്ച് ഉച്ചയ്ക്ക് 2.45 ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു വിശദീകരിക്കും. വ്യവസായ മന്ത്രി പി.രാജീവ് വൈകുന്നേരം 4.25ന് കേരളത്തിന്റെ വ്യവസായമേഖലയിലെ വളര്‍ച്ചാ സാധ്യതകളെക്കുറിച്ചും പുത്തന്‍ ആശയങ്ങളെക്കുറിച്ചും സംവദിക്കും
പഠിക്കാം & സമ്പാദിക്കാം
Home
