30 Nov 2025 1:40 PM IST
Summary
ദുബായ് ആസ്ഥാനമായി 1978ലാണ് അമാനി ടി.വി.ആർ ഗ്രൂപ്പ് പ്രവർത്തനം ആരംഭിച്ചത്
മനാമ: അമാനി ടി.വി.ആർ ഗ്രൂപ്പിന്റെ ബഹ്റൈനിലെ 12ാം ബ്രാഞ്ചും ജി.സി.സിയിലെ 40ാം ബ്രാഞ്ചുമായ സനദ് ഷോറൂം പ്രവർത്തനം ആരംഭിച്ചു. സ്പോൺസർ മുഹമ്മദ് അല്ലാഉസിന്റെ സാന്നിധ്യത്തിൽ , ഫൗണ്ടർ ചെയർമാൻ ടി.വി. രാജൻ, വൈസ് ചെയർപേഴ്സൺ രഞ്ജിനി രാജൻ, ബഹ്റൈൻ മാനേജിങ് ഡയറക്ടർ ഷിക്കുലാൽ, അജിത രാജൻ, അമാനി അല്ലാഉസ്, മുഹമ്മദ് അല്ലാഉസ് എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. ഉദ്ഘാടനച്ചടങ്ങിൽ കമ്പനിയുടെ ഖത്തർ മാനേജിങ് ഡയറക്ടർ രാജേഷ് രാജൻ, ഒമാൻ മാനേജിങ് ഡയറക്ടർ രതീഷ് രാജൻ, ഗ്രൂപ് ഫിനാൻസ് മാനേജർ മനീഷ് ഇല്ലത്ത്, എച്ച്.ആർ മാനേജർ രാജൻ നായർ, ബഹ്റൈൻ അഡ്മിനിസ്ട്രേഷൻ മാനേജർ വിഷ്ണു ആർ., സെയിൽസ് ആൻഡ് ഓപറേഷൻ മാനേജർ ജയൻ കെ.ആർ., ബഹ്റൈനിലെയും മറ്റ് രാജ്യങ്ങളിലെയും സ്റ്റാഫ് പ്രതിനിധികൾ, എ.ടി.ജിയുടെ കസ്റ്റമേഴ്സ്, ടൊയോട്ട, നിസ്സാൻ തുടങ്ങിയ കമ്പനികളുടെ പ്രതിനിധികൾ, ബഹ്റൈൻ ഓട്ടോമൊബൈൽ മേഖലയിലെ പ്രമുഖ കമ്പനികളുടെ പ്രതിനിധികൾ, സാംസ്കാരിക രംഗത്തെ പ്രമുഖർ, വ്യവസായ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.
കഴിഞ്ഞ പതിനഞ്ച് വർഷമായി എ.ടി.ജിയെ നെഞ്ചിലേറ്റിയ ബഹ്റൈൻ കസ്റ്റമേഴ്സിന്റെ സ്നേഹത്തിന്റെയും ഈ രാജ്യത്തോടുള്ള വിശ്വാസത്തിന്റെയും പ്രതിഫലനമാണ് എ.ടി.ജിയുടെ ഓരോ പുതിയ ബ്രാഞ്ചും. ഇതിനെ മാനേജ്മെന്റ് അഭിമാനത്തോടെ കാണുന്നതായും ഓരോ ബ്രാഞ്ചിനെയും ഇതേ നിലവാരത്തിലേക്ക് വളർത്തുകയും നിലനിർത്തുകയും ചെയ്യുന്ന എല്ലാ സ്റ്റാഫ് അംഗങ്ങൾക്കും മാനേജ്മെന്റിന്റെ നന്ദി അർപ്പിക്കുന്നതായും കമ്പനിയുടെ ജി.എം.യും ബഹ്റൈൻ മാനേജിങ് ഡയറക്ടറുമായ ഷിക്കുലാൽ അറിയിച്ചു.
ദുബായിൽ ആസ്ഥാനമായി 1978ൽ പ്രവർത്തനം ആരംഭിച്ച അമാനി ടി.വി.ആർ ഗ്രൂപ്പ്, ഒമാൻ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽ പ്രവർത്തനം വിപുലീകരിച്ചശേഷം, 2010ൽ ആണ് ബഹ്റൈനിൽ ഓപറേഷൻ ആരംഭിച്ചത്. ടൊയോട്ട, നിസ്സാൻ, മസ്ദ, ഹോണ്ട, മിത്ത്സുബിഷി, ഇസുസു, ഹ്യുണ്ടായി, കിയ തുടങ്ങിയ പ്രധാന ബ്രാൻഡുകളുടെ ജി.സി.സിയിലെ അംഗീകൃത സ്പെയർപാർട്സ് വിതരണക്കാർകൂടിയാണ് ടി.വി.ആർ ഗ്രൂപ്പ്.
പഠിക്കാം & സമ്പാദിക്കാം
Home
