1 Dec 2025 10:57 AM IST
Summary
യു.എ.ഇ ഉൽപന്നങ്ങൾക്ക് മികച്ച ഓഫറുകൾ. അൽ ഇമറാത്ത് അവ്വൽ പ്രദർശനം ആരംഭിച്ചു,
അബൂദബി: യു.എ.ഇയുടെ 54ാം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി പ്രാദേശിക കർഷകർക്കും കാർഷിക ഉൽപന്നങ്ങൾക്കും മികച്ച പിന്തുണയുമായി ലുലു. ഹൈപ്പർമാർക്കറ്റുകളിൽ ‘അൽ ഇമറാത്ത് അവ്വൽ’ എന്ന പ്രദർശനത്തന് തുടക്കം. അബൂദബി ഖാലിദിയ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റിലാണ് പ്രദർശനം തുടങ്ങിയത്.
യു.എ.ഇയിലെ പ്രാദേശിക ഉൽപന്നങ്ങൾക്ക് കൂടുതൽ പിന്തുണ നൽകി രാജ്യത്തിന്റെ പ്രാദേശിക വികസനത്തിന് പിന്തുണയേകുന്ന പദ്ധതിയുടെ ഭാഗമായാണിത്. പ്രാദേശിക ഉൽപന്നങ്ങളുടെയും കാർഷിക വിളകളുടെയും വിപുലമായ പ്രദർശനമാണ് ലുലു സ്റ്റോറുകളിൽ ഒരുക്കിയിരിക്കുന്നത്. യു.എ.ഇ ഉൽപന്നങ്ങൾക്ക് മികച്ച ഓഫറുകളും നൽകുന്നുണ്ട്.
യു.എ.ഇയുടെ കാർഷിക മേഖലയുടെ വികസനത്തിനും സ്വയംപര്യാപ്തതക്കും പിന്തുണ നൽകുകയാണ് ‘അൽ ഇമറാത്ത് അവ്വൽ’ എന്ന പ്രദർശനമെന്ന് ലുലു ചെയർമാൻ എംഎ യൂസുഫലി പറഞ്ഞു. പ്രാദേശിക ഉൽപന്നങ്ങൾ കൂടുതൽ സംഭരിക്കുന്നതിന്റെ ഭാഗമായി സിലാൽ ഫുഡ് സെക്യൂരിറ്റി മുസ്തദാമ ഫാം തുടങ്ങിയ കമ്പനികളുമായി ലുലു ധാരണപത്രം ഒപ്പുവെച്ചു. ലുലു ഗ്രൂപ് ചെയർമാൻ എംഎ യൂസുഫലിയുടെ സാന്നിധ്യത്തിൽ സിലാൽ ഫുഡ് സെക്യൂരിറ്റി സി.ഇ.ഒ ഹുമൈദ് അഹമ്മദ് അൽ റുമൈതി, ലുലു ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ എം.എ. അഷറഫ് അലി എന്നിവർ സിലാലുമായുള്ള ധാരണപത്രവും മുസ്തദാമ ഫാംസ് സി.ഇ.ഒ റാഷെദ് അൽസാബി ലുലു ഗ്ലോബൽ ഓപറേഷൻസ് ഡയറക്ടർ എം.എ. സലിം എന്നിവർ മുസ്തദാമ ഫാംസുമായുള്ള ധാരണപത്രത്തിലും ഒപ്പുവെച്ചു. യുഎഇയിലെ കർഷകരെയും ചടങ്ങിൽ പ്രത്യേകം ആദരിച്ചു.
പഠിക്കാം & സമ്പാദിക്കാം
Home
