image

30 Nov 2025 1:55 PM IST

Events

ബ​ഹ്‌​റൈ​ൻ ഫാ​ർ​മേ​ഴ്‌​സ് മാ​ർ​ക്ക​റ്റി​ന് ആ​രംഭം

MyFin Desk

ബ​ഹ്‌​റൈ​ൻ ഫാ​ർ​മേ​ഴ്‌​സ് മാ​ർ​ക്ക​റ്റി​ന് ആ​രംഭം
X

Summary

എ​ല്ലാ ശ​നി​യാ​ഴ്ച​ക​ളി​ലും രാ​വി​ലെ ഏ​ഴ് മു​ത​ൽ ഉച്ചയ്ക്ക് ര​ണ്ട് വ​രെ​യാ​ണ് പ്ര​വ​ർ​ത്ത​നം


മ​നാ​മ: ബ​ഹ്‌​റൈ​ൻ നാ​ഷണൽ ഫാ​ർ​മേ​ഴ്‌​സ് മാ​ർ​ക്ക​റ്റി​ന്റെ 13ാമ​ത് സീ​സ​ൺ ബു​ദൈ​യ ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. 2025 ഫെ​ബ്രു​വ​രി 14 വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന ഈ ​വാ​രാ​ന്ത്യ വി​പ​ണി എ​ല്ലാ ശ​നി​യാ​ഴ്ച​ക​ളി​ലും രാ​വി​ലെ ഏ​ഴ് മു​ത​ൽ ഉച്ചയ്ക്ക് ര​ണ്ട് വ​രെ​യാ​ണ് പ്ര​വ​ർ​ത്തനം. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ്രാ​ദേ​ശി​ക​മാ​യി ഉ​ൽ​പ്പാ​ദി​പ്പി​ച്ച ഏ​റ്റ​വും പു​തി​യ ഉ​ൽ​പ​ന്ന​ങ്ങ​ൾ നേ​രി​ട്ട് വാ​ങ്ങാ​നും ബ​ഹ്‌​റൈ​ൻ ക​ർ​ഷ​ക​രെ പി​ന്തു​ണ​ക്കാ​നുമാണ് ​വാ​രാ​ന്ത്യ വി​പ​ണി സംഘടിപ്പിക്കുന്നത്. സ​ന്ദ​ർ​ശ​ക​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും ഗാ​ർ​ഡ​നു​ള്ളി​ലെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നും സം​ഘാ​ട​ക സ​മി​തി നി​ര​വ​ധി മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ നൽകിയിട്ടുണ്ട്.മേ​ള​യി​ൽ പു​ക​വ​ലി, സൈ​ക്കി​ളു​ക​ൾ, പോ​ർ​ട്ട​ബി​ൾ അ​ടു​പ്പു​ക​ൾ, പ​ന്തു​ക​ൾ, വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ എ​ന്നി​വ​ക്ക് ക​ർ​ശ​ന നി​രോ​ധ​ന​മു​ണ്ട്. പ്രൊ​ഫ​ഷ​ണ​ൽ ഫോ​ട്ടോ​ഗ്രാ​ഫി​ക്കാ​യി മു​ൻ​കൂ​ർ അ​നു​മ​തി വാ​ങ്ങ​ണം.

യു​വ​ജ​ന​കാ​ര്യ മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച് യു​വ സം​രം​ഭ​ക​രു​ടെ പ്രോ​ജ​ക്റ്റു​ക​ളും വി​പ​ണി​യി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ഈ ​വ​ർ​ഷ​ത്തെ വി​പ​ണി​യി​ൽ 32 ബ​ഹ്‌​റൈ​ൻ ക​ർ​ഷ​ക​ർ, ഏ​ഴ് തേ​നീ​ച്ച വ​ള​ർ​ത്തു​ന്ന​വ​ർ, നാ​ല് ഈ​ന്ത​പ്പ​ഴ ഉ​ൽ​പാ​ദ​ക​ർ, ആ​റ് ന​ഴ്സ​റി ഉ​ട​മ​ക​ൾ, നാ​ല് കാ​ർ​ഷി​ക ക​മ്പ​നി​ക​ൾ എ​ന്നി​വ​ർ​ക്ക് പു​റ​മെ ഹോം ​ബി​സി​ന​സു​ക​ൾ, ക​ര​കൗ​ശ​ല തൊ​ഴി​ലാ​ളി​ക​ൾ, റ​സ്റ്റാ​റ​ന്റു​ക​ൾ, ക​ഫേ​ക​ൾ എ​ന്നി​വ​യും പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

അ​തി​മ​നോ​ഹ​ര​മാ​യ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ, കു​ടും​ബ സൗ​ഹൃ​ദ അ​ന്ത​രീ​ക്ഷം, പ്രാ​യോ​ഗി​ക പ​ഠ​നാ​നു​ഭ​വ​ങ്ങ​ൾ എ​ന്നി​വ കാ​ര​ണം ബ​ഹ്‌​റൈ​നി​ലെ കു​ടും​ബ​ങ്ങ​ൾ​ക്കും ജി​സി​സി രാ​ജ്യ​ങ്ങ​ളി​ലെ സ​ന്ദ​ർ​ശ​ക​ർ​ക്കും ഇ​ട​യി​ൽ ഈ ​വി​പ​ണി​ക്ക് വ​ർ​ഷം തോ​റും വ​ലി​യ സ്വീ​കാ​ര്യ​ത ല​ഭി​ക്കു​ന്നു​ണ്ട്.