29 Nov 2025 3:41 PM IST
Summary
29ാമത്തെ ഔട്ട്ലറ്റ് ഷാർജ ഇൻഡസ്ട്രിയൽ ഏരിയയിൽ ആരംഭിച്ചു
ദുബായ്: ഫൈൻ ടൂൾസിന്റെ സ്ഥാപനങ്ങൾ ഇനി മരക്കാർ ഹോൾഡിങ്സിന് കീഴിൽ. പിതാവിന്റെ പേരിൽ ആരംഭിച്ച മരക്കാർ ഹോൾഡിങ്സിന് കീഴിൽ ആയിരിക്കും ഫൈൻ ടൂൾസിന്റെ മുഴുവൻ സ്ഥാപനങ്ങളുമെന്നു കമ്പനി ഉടമകളായ വി.കെ. ശംസുദ്ദീൻ, വി.കെ. അബ്ദുൽ ഗഫൂർ, വി.കെ. അബ്ദുൽ സലാം എന്നിവർ അറിയിച്ചു. ഫൈൻ ടൂൾസിന്റെ 29ാമത്തെ ഔട്ട്ലറ്റ് ഷാർജ ഇൻഡസ്ട്രിയൽ ഏരിയയിൽ ആരംഭിച്ചു. അൽ ഷിഫ മെഡിക്കൽ ഗ്രൂപ് ചെയർമാൻ ഡോ. കാസിം ഷോറൂം ഉദ്ഘാടനം ചെയ്തു. ഫൈൻ ടൂൾസ് സാരഥികളായ വി.കെ. ശംസുദ്ദീൻ, വി.കെ. അബ്ദുൽ ഗഫൂർ, വി.കെ. അബ്ദുൽ സലാം എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
ഗ്രൂപ്പിന്റെ വിപുലീകരണ പദ്ധതികളുടെ ഭാഗമായി ദുബൈ ഇൻവെസ്റ്റ്മെന്റ് പാർക്കിലെ ഹെഡ് ക്വാർട്ടേഴ്സിൽ തുടങ്ങുന്ന ഇന്നവേഷൻ സെന്റർ ഉടൻ പ്രവർത്തനമാരംഭിക്കുമെന്ന് കമ്പനി അധികൃതർ അറിയിച്ചു.
പഠിക്കാം & സമ്പാദിക്കാം
Home
