28 Nov 2025 5:16 PM IST
Summary
ഉദ്യോഗസ്ഥരും ജീവനക്കാരും ഭരണഘടനയുടെ ആമുഖം വായിച്ചു
കുവൈത്ത് സിറ്റി: ഭരണഘടന ദിനത്തിന്റെ ഭാഗമായി കുവൈത്തിലെ ഇന്ത്യൻ എംബസി ഭരണഘടന ദിനം ആഘോഷിച്ചു.
ഇന്ത്യൻ ഭരണഘടന തത്ത്വങ്ങളോടും ജനാധിപത്യ ആദർശങ്ങളോടുമുള്ള സമർപണത്തെ അടിവരയിട്ട് ഉദ്യോഗസ്ഥരും ജീവനക്കാരും ഭരണഘടനയുടെ ആമുഖം വായിച്ചു.
കുവൈത്തിലെ ഇന്ത്യൻ അംബാസഡർ പരമിത തൃപതിയും മുഴുവൻ ഉദ്യോഗസ്ഥരും ജീവനക്കാരവും ഭരണഘടന ദിനാഘോഷത്തിൽ പങ്കെടുത്തു. ഭരണഘടനാ അസംബ്ലി ഇന്ത്യൻ ഭരണഘടനയെ ഔദ്യോഗികമായി അംഗീകരിച്ചതിന്റെ ഓർമക്കായാണ് വർഷവും നവംബർ 26 ഇന്ത്യയിൽ ഭരണഘടന ദിനമായി ആഘോഷിക്കുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
