13 March 2026 11:25 AM IST
ആറു കോടി രൂപയുടെ വീട്, 100 കോടി രൂപയുടെ ഗാരേജ്, സ്വപ്ന യാത്രക്കൊരുങ്ങി ഇന്ത്യയുടെ മലയാളി ക്രിക്കറ്റർ
MyFin Desk
Summary
8 ലക്ഷം രൂപയിൽ നിന്ന് 18 കോടി രൂപയിലേക്ക് പ്രതിഫലം,ആറു കോടി രൂപയുടെ വീട്, 100 കോടി രൂപയുടെ ഗാരേജ് , സ്വപ്ന യാത്രക്ക് ഒരുങ്ങി സഞ്ജു സാംസൺ
ഐപിഎൽ പ്രതിഫം, ബിസിസിഐ പേഔട്ടുകൾ. കേരളത്തിൻ്റെ മണ്ണിൽ നിന്ന് ഇന്ത്യൻ ക്രിക്കറ്റിൻ്റെ അഭിമാനാമായി വളരുന്ന സഞ്ജു സാംസണിൻ്റെ ആസ്തി ചർച്ച ചെയ്യുകയാണ് സമൂഹമാധ്യമങ്ങൾ. സഞ്ജുവിൻ്റെ ആസ്തിയിൽ ഐപിഎൽ ശമ്പളം, ബിസിസിഐ പേഔട്ടുകൾ , വിവിധ ബ്രാൻഡ് എൻഡോഴ്സ്മൻ്റ് ഡീലുകൾ എന്നിവയെല്ലാം ഉൾപ്പെടുന്നു.
ടി20 ലോകകപ്പിലെ മിന്നും താരം കളിക്കളത്തിന് പുറത്തും കിടിലൻ ഒരു പോർട്ട്ഫോളിയോ കെട്ടിപ്പടുത്തിട്ടുണ്ട്. വർഷങ്ങളായി ടൂർണമെന്റിന്റെ ഭാഗമായ സഞ്ജുവിന് മികച്ച ആസ്തിയുണ്ട്. സഞ്ജു ഭാര്യ ചാരുലതയോടൊപ്പം തിരുവനന്തപുരത്തെ വീട്ടിലാണ് താമസിക്കുന്നത്. വീടിന് ആറു കോടി രൂപയോളം മൂല്യമുണ്ടെന്ന് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ട്രെഡീഷണൽ, കണ്ടംപററി ശൈലി സമന്വയിപ്പിച്ചതാണ് വീട്. പ്രൈവറ്റ് ജിം ഉൾപ്പെടെ എല്ലാ സൗകര്യങ്ങളുമുള്ള വീട് കൂടാതെ മുംബൈ, ബെംഗളൂരു, ഹൈദരാബാദ് നഗരങ്ങളിലും സഞ്ജുവിന് റിയൽ എസ്റ്റേറ്റ് നിക്ഷേപമുണ്ട്. 4 കോടി രൂപയോളം ഏകദേശം മൂല്യമുള്ളതാണ് മറ്റ് റിയൽ എസ്റ്റേറ്റ് നിക്ഷേപമെന്ന് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ലക്ഷ്വറി കാറുകളുടെ കിടിലൻ ഒരു ഗാരേജും സഞ്ജുവിനുണ്ട് . രണ്ട് റേഞ്ച് റോവർ ഉൾപ്പെടെ ആറ് പ്രീമിയം കാറുകളുള്ള ഗാരേജിനുമുണ്ട് കോടികളുടെ മൂല്യം. ഓഡി ആർഎസ് ക്യു8 , ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെ, ലെക്‌സസ് ഇഎസ് 300എച്ച് എന്നിവയാണ് മറ്റ് വാഹനങ്ങൾ.
വിസ്മയിപ്പിക്കുന്ന വളർച്ച
ഇന്ത്യൻ ക്രിക്കറ്റിലെ ഇപ്പോഴത്തെ താരങ്ങളിൽ ഏറ്റവും കൂടുതൽ വരുമാനമുള്ള ഒരാൾ കൂടെയായ സഞ്ജു സാംസണിൻ്റെ വളർച്ച വിസ്മയിപ്പിക്കുന്നതാണ്. പ്രതിവർഷം ഒരു കോടി രൂപ വിലമതിക്കുന്ന ബിസിസിഐ ഗ്രേഡ് സി കരാറാണ് നേരത്തെ ഒപ്പിട്ടത്. ഇന്ത്യയ്ക്കായി കളിക്കുമ്പോൾ ഒരു ടി20യിൽ നിന്ന് മൂന്ന് ലക്ഷം രൂപയും ഏകദിനത്തിൽ നിന്ന് 6 ലക്ഷം രൂപയുമാണ് പ്രതിഫലം.
ഐപിഎലിലെ തിളങ്ങുന്ന താരമായുള്ള സഞ്ജുവിൻ്റെ വളർച്ചയും വിസ്മയകരമാണ്. 2018 മുതൽ 2021 വരെ, രാജസ്ഥാൻ റോയൽസ് (ആർആർ) ഓരോ സീസണിലും എട്ടു കോടി രൂപയാണ് നൽകിയിരുന്നെങ്കിൽ 2022 ൽ രാജസ്ഥാൻ റോയൽസ്14 കോടി രൂപക്കാണ് സഞ്ജുവിനെ നിലനിർത്തിയത്. 8 ലക്ഷം രൂപയിലായിരുന്നു തുടക്കം എന്നോർക്കണം. 2023 ലും 2024 ലും മൂല്യം സ്ഥിരമായി തുടർന്നു. 2026 ൽ 18 കോടി രൂപയായിരുന്നു താരമൂല്യം. ഇപ്പോൾ ചെന്നൈ സൂപ്പർ കിംഗ്സിലും ഇതേ തുകയാണ് എന്നാണ് റിപ്പോർട്ടുകൾ
പഠിക്കാം & സമ്പാദിക്കാം
Home
