30 Nov 2025 11:07 AM IST
Summary
യാത്ര, ടൂറിസം, ഹോസ്പിറ്റാലിറ്റി വ്യവസായ മേഖലകളിലെ ഓസ്കാർ
ദുബായ്: അറേബ്യൻ ട്രാവൽ അവാർഡ് വേദിയിൽ ആദരം ഏറ്റുവാങ്ങി സ്മാർട്ട് ട്രാവൽ ബി2ബി പോർട്ടൽ സ്മാർട്ട്സെറ്റ്. യാത്ര, ടൂറിസം, ഹോസ്പിറ്റാലിറ്റി വ്യവസായ മേഖലകളിലെ ഓസ്കാർ എന്ന് വിശേഷിപ്പിക്കുന്ന പുരസ്കാരമാണ് ‘അറേബ്യൻ ട്രാവൽ അവാർഡ്’.യു.എ.ഇയിലെ ഏറ്റവും വിശ്വസനീയമായ യാത്രാ പ്ലാറ്റ്ഫോം എന്ന നിലയിലാണ് സ്മാർട്ട് ട്രാവലിന്റെ ബി2ബി പോർട്ടലായ സ്മാർട്ട്സൈറ്റ് അവാർഡിനായി തെരഞ്ഞെടുക്കപ്പെട്ടത്.
ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന യു.എ.ഇ സാമ്പത്തിക, ടൂറിസം മന്ത്രാലയത്തിലെ ടൂറിസം വികസന ഡയറക്ടർ ഡോ. മുഹമ്മദ് അൽ അഹ്ബാബിയിൽ നിന്നും സ്മാർട്ട് ട്രാവൽ ഗ്രൂപ് ചെയർമാൻ അഫി അഹമ്മദ് യു.പി.സി, റെജിൽ സുധാകരൻ (സി.സി.ഒ), സഫീർ മഹമൂദ് (ജനറൽ മാനേജർ) എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. നീണ്ട 10 വർഷങ്ങളായി യു.എ.ഇയിലും ഇന്ത്യയിലും യാത്ര സേവനദാതാക്കളായി തുടരുന്ന സ്മാർട്ട് ട്രാവൽ ഗ്രൂപ്പിന്റെ ജൈത്ര യാത്രയിലെ മറ്റൊരു സുവർണ നേട്ടമാണ് ഈ അംഗീകാരമെന്ന് അഫി അഹ്മദ് പറഞ്ഞു.
പഠിക്കാം & സമ്പാദിക്കാം
Home
