image

29 Sept 2023 11:41 AM IST

Events

ലോക ടൂറിസം ദിനാഘോഷം; വനിത ബൈക്ക് റാലി സംഘടിപ്പിച്ചു

MyFin Desk

World Tourism Day celebration; Organized a womens bike rally web
X

Summary

  • ബൈക്ക് റാലിയിലും റൈഡ് ആക്ഷനിലും 30 ലധികം യുവതികള്‍ പങ്കെടുത്തു.


കൊച്ചി: ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് ബൈക്ക് റാലി, റൈഡ് ആക്ഷന്‍ എന്നിവ സംഘടിപ്പിച്ചു. വനിത ബുള്ളറ്റ് ആന്റ് ബൈക്ക് റൈഡേഴ്‌സ് അസോസിയേഷനും ഫോറം കൊച്ചിയും ചേര്‍ന്നാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. ബൈക്ക് റാലിയിലും റൈഡ് ആക്ഷനിലും 30 ലധികം യുവതികള്‍ പങ്കെടുത്തു.

വൈറ്റില, കുണ്ടന്നൂര്‍ മേഖലയില്‍ നടത്തിയ ബൈക്ക് റാലിയുടെ ഫ്‌ളാഗ് ഓഫ്. ഫോറം, കൊച്ചി എ ജി എം സജീഷ് ചന്ദ്ര നിര്‍വഹിച്ചു. ലുലു ഡെയ്‌ലി ജനറല്‍ മാനേജര്‍ ഷെരീഫ്, ഷോപ്പേഴ്‌സ് സ്റ്റോപ്പ് മാനേജര്‍ അനുരാഗ്, ഫോറം കൊച്ചി ഡെപ്യൂട്ടി മാര്‍ക്കറ്റിംഗ് മാനേജര്‍ ദീപ വിനയ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.