image

24 May 2022 12:40 AM GMT

Technology

ആരുമറിയാതെ ഇനി വാട്‌സാപ്പ് ഗ്രൂപ്പ് വിടാം

MyFin Desk

ആരുമറിയാതെ ഇനി വാട്‌സാപ്പ് ഗ്രൂപ്പ് വിടാം
X

Summary

താല്പര്യമില്ലാത്ത ഗ്രൂപ്പുകളില്‍ പലരുടെയും നിര്‍ബന്ധം മൂലം അംഗമാകേണ്ടി വരുകയും പിന്നീട് സര്‍വംസഹയായി തുടരുകയും ചെയ്യുന്നവര്‍ക്ക് ആശ്വാസ വാര്‍ത്ത. 'എക്‌സിറ്റ്' ആയാല്‍ (പുറത്തേക്ക് പോയാല്‍ ) ചോദ്യം ചെയ്യലും, അവഗണനകളും പേടിച്ചാണ് പലരും ഇത്തരം ഗ്രൂപ്പുകളുടെ ഭാഗമായി നില്‍ക്കുന്നത്. താത്പര്യമില്ലാതെ ഇതുപോലെ ഗ്രൂപ്പില്‍ തുടരുന്നവര്‍ക്ക് ഇനിമുതല്‍ നിശബ്ദമായി പുറത്തുപോവാം. ഈ സൗകര്യം വാട്‌സാപ്പ് ഒരുക്കുന്നു എന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്. കമ്മ്യൂണിറ്റീസ് ഫീച്ചര്‍ വിവരിക്കുന്ന സമയത്ത് ഗ്രൂപ്പുകളില്‍ നിന്ന് നിശബ്ദമായി പുറത്തിറങ്ങുന്ന സൗകര്യം നിലവില്‍ വരുന്നതിനെക്കുറിച്ച് വാട്‌സാപ്പ് പറഞ്ഞിരുന്നു. […]


താല്പര്യമില്ലാത്ത ഗ്രൂപ്പുകളില്‍ പലരുടെയും നിര്‍ബന്ധം മൂലം അംഗമാകേണ്ടി വരുകയും പിന്നീട് സര്‍വംസഹയായി തുടരുകയും ചെയ്യുന്നവര്‍ക്ക് ആശ്വാസ വാര്‍ത്ത. 'എക്‌സിറ്റ്' ആയാല്‍ (പുറത്തേക്ക് പോയാല്‍ ) ചോദ്യം ചെയ്യലും, അവഗണനകളും പേടിച്ചാണ് പലരും ഇത്തരം ഗ്രൂപ്പുകളുടെ ഭാഗമായി നില്‍ക്കുന്നത്. താത്പര്യമില്ലാതെ ഇതുപോലെ ഗ്രൂപ്പില്‍ തുടരുന്നവര്‍ക്ക് ഇനിമുതല്‍ നിശബ്ദമായി പുറത്തുപോവാം. ഈ സൗകര്യം വാട്‌സാപ്പ് ഒരുക്കുന്നു എന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്. കമ്മ്യൂണിറ്റീസ് ഫീച്ചര്‍ വിവരിക്കുന്ന സമയത്ത് ഗ്രൂപ്പുകളില്‍ നിന്ന് നിശബ്ദമായി പുറത്തിറങ്ങുന്ന സൗകര്യം നിലവില്‍ വരുന്നതിനെക്കുറിച്ച് വാട്‌സാപ്പ് പറഞ്ഞിരുന്നു.

നിലവില്‍ ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പുതിയ അംഗത്തെ ചേര്‍ക്കുമ്പോഴും ,ആരെങ്കിലും സ്വയം ഗ്രൂപ്പില്‍നിന്ന് പുറത്ത് പോവുമ്പോഴും , പുറത്താക്കുമ്പോഴും അതൊരു അറിയിപ്പായി മറ്റ് അംഗങ്ങളെ കാണിക്കുന്ന രീതി വാട്സാപ്പിലുണ്ട്. എന്നാല്‍ ഭാവിയില്‍ വരാനിരിക്കുന്ന ഈ ഫീച്ചര്‍ പ്രകാരം ഒരു വാട്‌സ്ആപ് ഗ്രൂപ്പില്‍ നിന്ന് പുറത്ത് പോയാല്‍ ഗ്രൂപ്പ് അഡ്മിന് മാത്രമേ അത് കാണുവാന്‍ സാധിക്കുകയുള്ളൂ. ഗ്രൂപ്പ് അംഗങ്ങള്‍ അറിയില്ല. ഈ ഫീച്ചര്‍ എന്ന് മുതല്‍ ലഭ്യമാവാന്‍ തുടങ്ങും എന്നത് വ്യക്തമല്ല. ആന്‍ഡ്രോയിഡ് , ഐഒഎസ് തുടങ്ങിയവയില്‍ മേല്‍പ്പറഞ്ഞ സൗകര്യം ഉടന്‍ ലഭിക്കും എന്ന് പ്രതീക്ഷിക്കാം.