image

26 Nov 2025 1:58 PM IST

Lifestyle

ആഹാര പ്രിയരുടെ പുതിയ ട്രെൻഡിങ് ഐറ്റം, ബൺ മസ്‌കയും ആവി പാറുന്ന ചായയും

MyFin Desk

ആഹാര പ്രിയരുടെ  പുതിയ ട്രെൻഡിങ് ഐറ്റം, ബൺ മസ്‌കയും ആവി പാറുന്ന ചായയും
X

Summary

ഇറാനിൽ നിന്ന് കുടിയേറിയവരാണ് കഫേ സ്ഥാപിച്ചത്


ആഹാര പ്രിയരുടെ ഇടയിൽ പുതിയ ട്രെൻഡിങ് ഐറ്റമാണ് ബൺ മസ്‌കയും ആവി പാറുന്ന ചായയും! നല്ല സോഫ്റ്റ് ആയ ബൺ നടുവേ മുറിച്ച് അതിലേക്ക് വെണ്ണ മധുരവും ചേർത്ത് നിറയെ പുരട്ടുന്നതാണ് ബൺ മസ്ക. ഇത് ചൂടു ചായയിൽ മുക്കി കഴിക്കുന്നു.

19-ാം നൂറ്റാണ്ടിൻ്റെ അവസാനം മുംബൈയിൽ വേരുപിടിച്ച ഇറാനിയൻ കഫേകളിലാണ് ബൺ മസ്കയുടെ ജനനം. പാർസിക്കാരുടെ രുചി നിറച്ച ബൺ മസ്ക അന്നേ മുംബൈയിലും മറ്റും പ്രിയപ്പെട്ട പലഹാരമായിരുന്നു. അന്ന് ഇറാനിൽ നിന്ന് കുടിയേറിയവരാണ് കഫേ സ്ഥാപിച്ചത്. താങ്ങാനാവുന്ന വിലയിലുള്ള ബൺ മസ്ക, ഇറാനി ചായ കോംബോയാണ് ഈ കഫേകളെ പ്രശസ്കമാക്കിയത്.

'ബൺ മസ്ക' എന്നാൽ അക്ഷരാർത്ഥത്തിൽ ബ്രെഡും ബട്ടറും എന്നാണ് അർത്ഥം. ഹിന്ദിയിൽ വെണ്ണയെ മസ്ക എന്നാണ് പറയുന്നത്. കൊച്ചിയിൽ ഈ തരംഗത്തിന് തുടക്കം കുറിച്ചത് 'ചായ് കപ്പിൾ' എന്നറിയപ്പെടുന്ന ശ്രീരശ്മി - ശരൺ എന്ന ദമ്പതികളാണ്.

ബൺ മസ്ക എങ്ങനെ തയാറാക്കാം

ചേരുവകൾ

സോഫ്റ്റ് ബൺ, മിൽക്ക് മെയ്ഡ്, ബട്ടർ

തയ്യാറാക്കുന്ന വിധം

മിൽക്ക് മെയ്ഡും ബട്ടറും നന്നായി യോജിപ്പിച്ച് ക്രീം രൂപത്തിലാക്കുക. ശേഷം ബൺ നടുവിലൂടെ മുറിക്കുക. മുറിച്ച വശത്ത് ഈ ക്രീം പുരട്ടുക. ബൺ മസ്ക റെഡി.

മസാല ചായ

ചേരുവകൾ

ചായപ്പൊടി – 1 ടീസ്പൂൺ

പാലും വെള്ളവും – 1 കപ്പ്

ഇഞ്ചി – ½ ഇഞ്ച്

ഏലക്ക – 2

കറുവപ്പട്ട – ചെറിയ കഷണം

പഞ്ചസാര – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാത്രം വെള്ളത്തിൽ ചായപ്പൊടി കറുവപ്പട്ട, ഏലക്ക, ഇഞ്ചി, പഞ്ചസാര എന്നിവ ചേർത്ത് നന്നായി തിളപ്പിച്ചെടുക്കുക. ശേഷം ഒരു പാനിൽ പാൽ വെച്ച് കുറുക്കിയെടുക്കുക. ഒരു ഗ്ലാസ് പാലിൽ ആവശ്യത്തിന് ആദ്യം ചേർത്ത് തിളപ്പിച്ചു വെച്ച ചായപ്പൊടി മിശ്രിതം ചേർത്താൽ മസാലച്ചായ റെഡി.