image

3 July 2026 5:43 PM IST

Opinion

നോമിനൽ ജിഡിപി ഉയരും; ഇന്ത്യയുടെ ധനസ്ഥിതി മെച്ചപ്പെട്ട നിലയിലേക്ക്?

MyFin Desk

നോമിനൽ ജിഡിപി ഉയരും; ഇന്ത്യയുടെ ധനസ്ഥിതി മെച്ചപ്പെട്ട നിലയിലേക്ക്?
X

Summary

ഇന്ത്യയുടെ ധനസ്ഥിതി മെച്ചപ്പെട്ട നിലയിൽ. നോമിനൽ ജിഡിപി ഉയരുമെന്ന് ബന്ധൻ എഎംസി സീനിയർ ഇക്കണോമിസ്റ്റ് ശ്രീജിത്ത് ബാലസുബ്രമണ്യൻ.


ഏപ്രിൽ-മെയ് കാലയളവിൽ ബജറ്റ് ലക്ഷ്യത്തിൻ്റെ 9.6 ശതമാനം ആയിരുന്നു ഇന്ത്യയിലെ ധനകമ്മി. കഴിഞ്ഞ വർഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ വരുമാനത്തിന്റെ 0.9 ശതനമാനം മാത്രമാണ് ഇത്. നികുതി വരുമാനം വാ‍ർഷികാടിസ്ഥാനത്തിൽ 1.8 ശതമാനം ശതമാനം വള‍ർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. കോർപ്പറേറ്റ് നികുതിയിലും വർധനയുണ്ട്. പക്ഷേ ആദായനികുത, ജിഎസ്ടിയും വളർച്ച മിതമാണ്. മെയ് മാസത്തിൽ ആർ‌ബി‌ഐ ലാഭവിഹിതം ഉണ്ടായിരുന്നിട്ടും മൊത്തത്തിലുള്ള നികുതിയേതര വരുമാന വളർച്ച നെഗറ്റീവ് ആയി. മൊത്തം ചെലവിൽ 18 ശതമാനമാണ് വർദ്ധന. റവന്യൂ ചെലവ് 20 ശതമാനം ഉയ‍‍ർന്നിട്ടുണ്ട്. (പലിശ ചെലവുകൾ 23 ശതമാനവും സബ്‌സിഡികൾ 47 ശതമാനവും) മൂലധന ചെലവുകൾ 13 ശതമാനം ഉയ‍ർന്നു.

എന്നാൽ മെയിൽ ധനസ്ഥിതി കുറേകൂടെ മെച്ചപ്പെട്ടിട്ടുണ്ട്. 2025 മെയിലെ 1.7 ലക്ഷം കോടി രൂപയുടെ ഫിസ്കൽ സ‍ർപ്ലസുമായി താരതമ്യം ചെയ്യുമ്പോൾ ഈ വ‍ർഷം മെയിൽ ഇത് 2 ലക്ഷം കോടി രൂപയാണ്. ജൂൺ 17 വരെയുള്ള ​​നേരിട്ടുള്ള മൊത്തം നികുതി വരുമാനം 15 ശതമാനം വാർഷിക വള‍ർച്ചയുണ്ട്. മെയ് അവസാനം വരെ ഇത് 10 ശതമാനമായിരുന്നു. യുഎസ്-ഇറാൻ കരാറിനുശേഷം പശ്ചിമേഷ്യൻ സംഘർഷത്തിന്റെ ആഘാതം കുറഞ്ഞിട്ടുണ്ട്. ക്രൂഡ് ഓയിൽ വിലയും ഫ്യൂച്ചേഴ്സ് വിലയും ബാരലിന് 70 ഡോളറിലേക്ക് താഴ്ന്നു. യൂറിയ വില ഏറ്റവും താഴ്ന്ന നിലയിലായതും ആശ്വാസകരമാണ്.

നോമിനൽ ജിഡിപി ഉയരും

ജൂൺ-മാർച്ച് മാസങ്ങളിൽ ബജറ്റ് ലക്ഷ്യമനുസരിച്ചുള്ള മൊത്ത നികുതി വരുമാനം നേടണമെങ്കിൽ 10 .6 ശതമാനം വളർച്ച കൈവരിക്കണം. മുഴുവൻ സാമ്പത്തിക വർഷത്തേക്കുമുള്ള ബജറ്റ് ലക്ഷ്യം 9.4 ശതമാനം മാത്രമാണ്. അല്പം കൂടുതലായ നിരക്കാണിതെങ്കിലും ഈ വർഷത്തെ നോമിനൽ ജിഡിപി 10 ശതമാനം എന്ന ബജറ്റ് ലക്ഷ്യത്തേക്കാൾ കൂടുതലായിരിക്കാൻ സാധ്യതയുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലും അസറ്റ് മോണിറ്റൈസേഷനും മെച്ചപ്പെടുത്തേണ്ടതുണ്ട്. ‍

മുമ്പ് കരുതിയിരുന്നതുപോലെ സർക്കാർ ചെലവുകൾ ഈ വ‍ർഷം ഒൻപത് ശതമാനം ഉരാൻ സാധ്യതയില്ല. ഇതും ആശ്വാസമാകും. പശ്ചിമേഷ്യൻ യുദ്ധത്തിന് അയവ് വന്നതും ചെലവുകൾ കുറയുന്നതും സമ്മ‍ർദ്ദം കുറയ്ക്കും.

ധനക്കമ്മിയിലെ വിടവ് ജിഡിപിയുടെ ~30 ബേസിസ് പോയിന്റായാലും, ഈ വർഷം സ‍ർക്കാരിന് ഉയ‍ർന്ന കടമെടുപ്പ് വേണ്ടി വരില്ലെന്നാണ് പ്രതീക്ഷ. കൈകാര്യം ചെയ്യാൻ കഴിയും. ഹ്രസ്വകാല മാ‍ർ​ഗങ്ങളിലൂടെ ഇ വിടവ് നികത്താനാകും.

(ബന്ധൻ എഎംസി സീനിയർ ഇക്കണോമിസ്റ്റാണ് ശ്രീജിത്ത് ബാലസുബ്രമണ്യൻ.)