5 Aug 2026 3:24 PM IST
Summary
അടിസ്ഥാന നിരക്കുകളിൽ ആർബിഐ മാറ്റം വരുത്താത്തത് എന്തുകൊണ്ട്? നിക്ഷേപ അവസരങ്ങൾ ഉള്ളത് എവിടെയൊക്കെ?
സാമ്പത്തിക വളർച്ചയും പണപ്പെരുപ്പവും അപകടകരമായ സാഹചര്യത്തിൽ അല്ലാത്തതിനാൽ അടിസ്ഥാന നിരക്കുകളിൽ മാറ്റം വരുത്താതെ ആർബിഐ. നിലവിലെ സാഹചര്യത്തിൽ നിരക്ക് വർദ്ധനവിന് വലിയ പ്രാധാന്യമില്ല. ഈ വർഷം പകുതി വരെയുള്ള സിപിഐ പണപ്പെരുപ്പം ജൂണിൽ പ്രതീക്ഷിച്ചതിനേക്കാൾ വളരെ കുറവാണ്. മുഴുവൻ വർഷത്തേക്കുള്ള പണപ്പെരുപ്പ പ്രവചനത്തിലും ആർബിഐ മാറ്റം വരുത്തിയിട്ടുണ്ട്. 40 ബേസിസ് പോയിന്റ് കുറച്ച് 4.3% ആയിരിക്കും പണപ്പെരുപ്പം എന്നാണ് കണക്കാക്കുന്നത്.
പണപ്പെരുപ്പ, ജിഡിപി വളർച്ചാ അനുമാനങ്ങൾ ഇങ്ങനെ.
ഇതുവരെ പണപ്പെരുപ്പം വർധിക്കാൻ പ്രധാനമായും ഇന്ധന വിലയും ഭക്ഷണ വില വർധനയും കാരണമായി. എന്നാൽ പണപ്പെരുപ്പം കുറയുമെന്നാണ് ധനനയ സമിതിയുടെ വിലയിരുത്തൽ. വിലയേറിയ ലോഹങ്ങൾ ഒഴികെയുള്ളവയുടെ വിലക്കയറ്റം സാമ്പത്തിക വർഷാവസാനത്തോടെ കുറഞ്ഞേക്കുമെന്നാണ് സൂചന. ഇതുവരെ വളർച്ച സ്ഥിരതയുള്ളതാണെന്ന് വിലയിരുത്തുന്ന ആർബിഐ, പക്ഷേ നടപ്പ് സാമ്പത്തിക വർഷത്തിലെ വളർച്ച കുറവായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മൺസൂൺ, രാഷ്ട്രീയ സാഹചര്യങ്ങൾ, ആഗോള വ്യാപാര നയം എന്നിവ വിപണിയെ ബാധിക്കാം.
വേണ്ടി വന്നാൽ നിരക്ക് വർധന
അതസമയം സാമ്പത്തിക വളർച്ചക്കും പണപ്പെരുപ്പത്തിനും അനുസരിച്ച് നിരക്കുകൾ പുനക്രമീകരിക്കുന്നതിൻ്റെ സാധ്യതകൾ പണനയ കമ്മിറ്റി പരിഗണിച്ചേക്കും. പ്രത്യേകിച്ച് അടിസ്ഥാന പണപ്പെരുപ്പ നിരക്കുകൾ സാധാരണ നിലയിലേക്കെത്തിക്കേണ്ട സാഹചര്യത്തിൽ. വരുന്ന യോഗത്തിൽ മിതമായ നിരക്ക് വർദ്ധനവുകൾ ആവശ്യമായി വന്നേക്കാം എന്നാൽ ഈ ഘട്ടത്തിൽ ആവശ്യമില്ലെന്നാണ് വിലയിരുത്തൽ.
മിക്ക വിഭാഗങ്ങളിലെയും വിപണി വരുമാനം കണക്കിലെടുക്കുമ്പോൾ, 25 - 50 ബേസിസ് പോയിന്റ് നിരക്ക് വർദ്ധനവ് കാര്യമായ ഫലമുണ്ടാക്ല്ല എന്നത് ശ്രദ്ധേയമാണ്. തുടക്കത്തിൽ പ്രതീക്ഷിച്ചതിലും ഉയർന്ന എഫ്‌സിഎൻആർ നിക്ഷേപങ്ങളും നേട്ടമായി. രാജ്യത്തേക്ക് കൂടുതൽ സ്ഥിര മൂലധന നിക്ഷേപം എത്താൻ ഇത് കാരണമായി. എഐ ട്രേഡ് കുറഞ്ഞാൽ യുഎസ് നിരക്കുകൾ സമ്മർദ്ദം നേരിടുകയും ഇന്ത്യ പോലുള്ള മറ്റ് വിപണികളിലേക്ക് മൂലധനം ഒഴുകുകയും ചെയ്യും.
3 - 4 വർഷം വരെയുള്ള കോർപ്പറേറ്റ് ബോണ്ടുകളും 15 - 40 വർഷം വരെയുള്ള സർക്കാർ ബോണ്ടുകളും നേട്ടം തന്നേക്കും. അതേസമയം ജിയോപൊളിറ്റിക്കൽ സംഘർഷങ്ങൾ ഇതിൽ നിർണായകമാകും. ഉയർന്ന എഫ്സിഎൻആർ നിക്ഷേപം ആശ്വാസകരമാണെങ്കിലും ക്രെഡിറ്റ്-ടു-ഡെപ്പോസിറ്റ് അനുപാത സമ്മർദ്ദങ്ങൾ വിലയിരുത്തുമ്പോൾ ഭാവിയിൽ മിതമായ രീതിയിൽ ആർബിഐ നിരക്ക് വർദ്ധിപ്പിച്ചേക്കും.
( ലേഖകനായ സുയാഷ് ചൗധരി ബന്ധൻ എഎംസി ഫിക്സഡ് ഇൻകം വിഭാഗം മേധാവിയാണ് )
പഠിക്കാം & സമ്പാദിക്കാം
Home
