29 Dec 2025 3:58 PM IST
Summary
ആനിമേഷൻ ചിത്രകാരൻ സുരേഷ് എറിയാട്ടിന് കാർട്ടൂൺ അക്കാദമി ഐക്കൺ പദവി. ആനിമേഷൻ രംഗത്തെ ഓസ്കാർ എന്നറിയപ്പെടുന്ന പുരസ്കാരം ഉൾപ്പെടെ ലഭിച്ചിട്ടുണ്ട്.
പ്രമുഖ ആനിമേഷൻ ചിത്രകാരനായ സുരേഷ് എറിയാട്ടിന് കേരള കാർട്ടൂൺ അക്കാദമി ഐക്കൺ പദവി. ആനിമേഷൻ സിനിമയിലെ ഓസ്കാറായി അറിയപ്പെടുന്ന അനസി ക്രിസ്റ്റൽ അവാർഡ് രണ്ടു തവണ ലഭിച്ചിട്ടുണ്ട്. ആനിമേഷൻ രംഗത്തെ ദേശീയ പുരസ്കാരം മൂന്നു തവണ ലഭിച്ചിട്ടുള്ള കലാകാരനാണ്.
ഡിസംബർ 30ന് വൈകിട്ട് നാലുമണിക്ക് തൃപ്പൂണിത്തുറ വടക്കേക്കോട്ടയിലെ സുരേഷ് എറിയാട്ടിൻ്റെ വീട്ടിലാണ് ചടങ്ങ്. തൃപ്പൂണിത്തുറ നഗരസഭാധ്യക്ഷൻ പിഎൽ ബാബു മുഖ്യാതഥിയാകുന്ന ചടങ്ങിൽ കേരള കാർട്ടൂൺ അക്കാദമി വൈസ് ചെയർമാൻ അനൂപ് രാധാകൃഷ്ണൻ അധ്യക്ഷനാകും.
പഠിക്കാം & സമ്പാദിക്കാം
Home
