image

27 Oct 2023 4:09 PM GMT

People

ദിവ്യ എസ്.അയ്യര്‍ കെഎസ്ഡബ്‌ളിയുഎംപി പ്രൊജക്ട് ഡയറക്ടര്‍

MyFin Desk

divya s iyer kswmp project director
X

Summary

  • നഗരങ്ങളിലെ ഖരമാലിന്യ പരിപാലനം ശക്തിപ്പെടുത്തുന്നതിനായി കേരളത്തിലെ 93 നഗരസഭകളിലും നടപ്പാക്കുന്ന പദ്ധതിയാണ് കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രൊജക്ട്.


തിരുവനന്തപുരം: ദിവ്യ എസ്.അയ്യര്‍ കേരള ഖരമാലിന്യ സംസ്‌കരണ പദ്ധതി (കെഎസ്ഡബ്‌ളിയുഎംപി) പ്രൊജക്ട് ഡയറക്ടറായി ചുമതലയേറ്റു. നിലവില്‍ ജാഫര്‍ മാലിക്കിനായിരുന്നു ചുമതല. പത്തനംതിട്ട ജില്ലാ കളക്ടറായിരുന്ന ദിവ്യ എസ് അയ്യര്‍ 2014 ഐഎഎസ് ബാച്ച് ഉദ്യോഗസ്ഥയാണ്.

നഗരങ്ങളിലെ ഖരമാലിന്യ പരിപാലനം ശക്തിപ്പെടുത്തുന്നതിനായി കേരളത്തിലെ 93 നഗരസഭകളിലും നടപ്പാക്കുന്ന പദ്ധതിയാണ് കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രൊജക്ട്. ഈ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെയും നഗരസഭകളുടെയും സംയുക്ത ഇടപെടലുണ്ട്.

സംസ്ഥാനത്തെ നഗരങ്ങള്‍ കൂടുതല്‍ വൃത്തിയുള്ളതും ആരോഗ്യപ്രദമാക്കുന്നതിനുമായി നഗരങ്ങളിലെ ഖരമാലിന്യ പരിപാലനത്തിനായുള്ള സ്ഥാപന- സേവന സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുക എന്നതാണ് പ്രൊജക്ടിലൂടെ ലക്ഷ്യമിടുന്നത്.