image

15 Aug 2023 10:17 AM IST

People

നെയ്മറിനു വർഷം 1450 കോടി രൂപ അല്‍ ഹിലാലിൽ ചേക്കേറുന്നു

MyFin Desk

neymar signed a contract with the saudi club al hilal
X

Summary

  • ഇടപാടിന്റെ തുക സംബന്ധിച്ച വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല
  • നെയ്മറിനു മുന്‍പ് അല്‍ ഹിലാല്‍ ക്ലബ്ബിലെത്തിയ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്


പാരീസ് സെന്റ് ജെര്‍മെയ്ന്‍ (പിഎസ്ജി) ക്ലബ്ബിനോട് നെയ്മര്‍ ബൈ പറഞ്ഞു. സൗദി അറേബ്യയുടെ അല്‍ ഹിലാലുമായി താരം രണ്ട് വര്‍ഷത്തെ കരാറിലേര്‍പ്പെട്ടു.

പിഎസ്ജിയുടെ ഫോര്‍വേഡായ നെയ്മര്‍ അല്‍ ഹിലാലുമായി കരാറിലേര്‍പ്പെടുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് ശരിവക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പിഎസ്ജിയുമായി ആറ് വര്‍ഷം നീണ്ടുനിന്ന ബന്ധം അവസാനിപ്പിച്ചാണു നെയ്മര്‍ ക്ലബ്ബ് വിടുന്നത്. 2017-ലായിരുന്നു റെക്കോര്‍ഡ് തുകയ്ക്ക് നെയ്മറെ പിഎസ്ജി സ്വന്തമാക്കിയത്. 220 മില്യന്‍ യൂറോയായിരുന്നു പിഎസ്ജി നെയ്മറെ സ്വന്തമാക്കാന്‍ അന്ന് മുടക്കിയത്. 2025 വരെ നെയ്മറിനു പിഎസ്ജിയുമായി കരാര്‍ ബാക്കിയുണ്ടായിരുന്നു.

സ്‌കൈ സ്‌പോര്‍ട്‌സ് ന്യൂസ് അനുസരിച്ച്, അല്‍ ഹിലാലുമായുള്ള നെയ്മറുടെ ഇടപാട് പ്രതിവര്‍ഷം 1450 കോടി രൂപയുടേതാണെന്നാണ്.

നെയ്മറിനു മുന്‍പ് അല്‍ ഹിലാല്‍ ക്ലബ്ബിലെത്തിയ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്. ഈ വര്‍ഷം ജനുവരിയിലായിരുന്നു റൊണാള്‍ഡോ അല്‍ ഹിലാലിലെത്തിയത്.

പിന്നീട്, കരീം ബെന്‍സെമ, റിയാദ് മെഹ്‌റസ്, സാദിയോ മാനെ തുടങ്ങിയ താരങ്ങളും ക്ലബ്ബിലെത്തി.