image

26 July 2022 4:53 AM IST

Banking

ഐടിആറിലെ റെക്കോര്‍ഡ് കലക്ഷന്‍: 'സൂപ്പര്‍ താരങ്ങള്‍ക്ക്' ആദായ നികുതി വകുപ്പിന്റെ ആദരം

MyFin Desk

ഐടിആറിലെ റെക്കോര്‍ഡ് കലക്ഷന്‍: സൂപ്പര്‍ താരങ്ങള്‍ക്ക് ആദായ നികുതി വകുപ്പിന്റെ ആദരം
X

Summary

ആദായ നികുതി അടയ്ക്കാനുള്ള അവസാന തീയതി അടുത്തിരിക്കുന്ന സമയത്താണ് ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളെ നികുതി അടയ്ച്ചയതിന് സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിച്ചുവെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നത്. ബോളിവുഡ് സൂപ്പര്‍താരമായ അക്ഷയ് കുമാറാണ് രാജ്യത്ത് ഏറ്റവുമധികം ആദായ നികുതി അടയ്ക്കുന്ന വ്യക്തി. ഇത്തവണ നികുതി അടയ്ച്ചതിന് പിന്നാലെ ആദായ നികുതി വകുപ്പിന്റെ സര്‍ട്ടിഫിക്കറ്റ് (സമ്മാന്‍ പത്ര) അദ്ദേഹത്തിന് ലഭിക്കുകയും ഇത് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തിരുന്നു. താരത്തിന് അഭിനന്ദനമറിയിച്ച് ഒട്ടേറെ കമന്റുകളും വന്നിട്ടുണ്ട്. എന്നാല്‍ ഇത്തവണ എത്ര രൂപയാണ് […]


ആദായ നികുതി അടയ്ക്കാനുള്ള അവസാന തീയതി അടുത്തിരിക്കുന്ന സമയത്താണ് ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളെ നികുതി അടയ്ച്ചയതിന് സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിച്ചുവെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നത്. ബോളിവുഡ് സൂപ്പര്‍താരമായ അക്ഷയ് കുമാറാണ് രാജ്യത്ത് ഏറ്റവുമധികം ആദായ നികുതി അടയ്ക്കുന്ന വ്യക്തി. ഇത്തവണ നികുതി അടയ്ച്ചതിന് പിന്നാലെ ആദായ നികുതി വകുപ്പിന്റെ സര്‍ട്ടിഫിക്കറ്റ് (സമ്മാന്‍ പത്ര) അദ്ദേഹത്തിന് ലഭിക്കുകയും ഇത് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തിരുന്നു. താരത്തിന് അഭിനന്ദനമറിയിച്ച് ഒട്ടേറെ കമന്റുകളും വന്നിട്ടുണ്ട്.
എന്നാല്‍ ഇത്തവണ എത്ര രൂപയാണ് അദ്ദേഹം നികുതിയായി അടയ്ച്ചിരിക്കുന്നത് എന്ന് സംബന്ധിച്ച് കൃത്യമായ കണക്കുകള്‍ പുറത്ത് വന്നിട്ടില്ല. 2017ല്‍ 29.5 കോടി രൂപയാണ് അദ്ദേഹം ആദായ നികുതിയായി അടയ്ച്ചത്. 2023 ഫെബ്രുവരി 24-ന് പുറത്തിറങ്ങുന്ന 'സെല്‍ഫി'യാണ് അക്ഷയ് കുമാറിന്റെ പുറത്തിറങ്ങാനുള്ള സിനിമ. ഇമ്രാന്‍ ഹാഷ്മി, ഡയാന പെന്റി, നുഷ്രത്ത് ബറൂച്ച എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 'ഡ്രൈവിംഗ് ലൈസന്‍സ്' എന്ന മലയാള സിനിമയുടെ ഹിന്ദി റീമേക്കാണ് 'സെല്‍ഫി'.
തമിഴ്‌നാട്ടില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം സൂപ്പര്‍ സ്റ്റാര്‍ രജനീകാന്താണ് ഏറ്റവുമധികം തുക ആദായ നികുതിയായി അടയ്ച്ചിരിക്കുന്നത്. ഇന്‍കം ടാക്‌സ് ദിനത്തോട് അനുബന്ധിച്ച് ചെന്നൈയില്‍ വെച്ച് അദ്ദേഹത്തിന് വകുപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിച്ചിരുന്നു. അദ്ദേഹത്തിന് വേണ്ടി മകള്‍ ഐശ്വര്യ രജനീകാന്താണ് സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റിയത്. ഹൈദാരാബാദില്‍ ഷൂട്ടിംഗ് ആരംഭിക്കുന്ന ജയിലര്‍ എന്ന സിനിമയുടെ തിരക്കിലാണ് അദ്ദേഹം.