image

3 Dec 2022 10:00 AM GMT

Travel & Tourism

ദുബായ് രണ്ടാമത്; പ്രവാസികളുടെ ഇഷ്ട നഗരങ്ങളിതാ

MyFin Bureau

favorite cities dubai second
X

Summary

  • 2022 ലെ ഇന്റര്‍നേഷന്‍സ് എക്സ്പാറ്റ് സിറ്റി റാങ്കിംഗ് ലിസ്റ്റ് പ്രകാരമാണ് നേട്ടം


പ്രവാസികള്‍ സന്തോഷത്തോടെ ജീവിക്കാനും ജോലി ചെയ്യാനും ഇഷ്ടപ്പെടുന്ന ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളില്‍ മുന്‍പന്തിയില്‍ ഇടംപിടിച്ച് ദുബായിയും അബൂദാബിയും. പട്ടികയില്‍ യഥാക്രമം രണ്ടാം സ്ഥാനവും ഒമ്പതാം സ്ഥാനവുമാണ് രാജ്യങ്ങള്‍ നേടിയത്. സ്‌പെയിനിലെ വലന്‍സിയയാണ് ഒന്നാമതെത്തിയിരിക്കുന്നത്. 2022 ലെ ഇന്റര്‍നേഷന്‍സ് എക്സ്പാറ്റ് സിറ്റി റാങ്കിംഗ് ലിസ്റ്റിലാണ് യു.എ.ഇ നഗരങ്ങള്‍ ഈ റാങ്കിംഗ് നേടിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തെ പഠനത്തില്‍ ദുബായി മൂന്നാം സ്ഥാനവും അബൂദാബി 16ാം സ്ഥാനവുമായിരുന്നു നേടിയിരുന്നത്. മെക്‌സിക്കോ സിറ്റി മൂന്നാം സ്ഥാനത്തും ലിസ്ബണ്‍ നാലാമതും മാഡ്രിഡ് അഞ്ചാമതുമാണ്. ആറാം സ്ഥാനത്ത് ബാങ്കോക്കും എട്ടാമത് മെല്‍ബണും നേടിയപ്പോള്‍ സിംഗപ്പൂരാണ് 10 ാം സ്ഥാനത്തെത്തിയിരിക്കുന്നത്. 50 നഗരങ്ങളിലായി 11,970 ആളുകള്‍ക്കിടയിലാണ് സര്‍വേ നടത്തിയത്.

ജീവിത നിലവാരം, താമസം സൗകര്യം, ജോലി, സാമ്പത്തിക ഭദ്രത, ഡിജിറ്റല്‍ ലൈഫ്, ഭരണപരമായ വിഷയങ്ങള്‍, ഭവനം, ഭാഷ എന്നിവ ഉള്‍ക്കൊള്ളുന്ന വിവിധ സൂചികകളുടെ അടിസ്ഥാനത്തിലാണ് പഠനം.