image

2 March 2023 7:13 AM GMT

Mutual Funds

ബജാജ് ഫിൻസേർവ് മ്യൂച്ചൽ ഫണ്ടിന് സെബിയുടെ അനുമതി

MyFin Desk

bjaja finserve mutual fund
X

Summary

ദീർഘ കാലത്തേക്കുള്ള സമ്പാദ്യം വളർത്തുന്നതിന് സുസ്ഥിരമായ നിക്ഷേപ സാധ്യതയാണ് മ്യൂച്ചൽ ഫണ്ടിന്റെ ബിസിനസിലുടെ ലക്ഷ്യമാക്കുന്നത്


രാജ്യത്തെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനമായ ബജാജ് ഫിൻസേർവ് ലിമിറ്റഡിന് മ്യൂച്ചൽ ഫണ്ട് പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് സെബിയുടെ അനുമതി ലഭിച്ചു. പൂനെ ആസ്ഥാനമായുള്ള ബജാജ് മ്യൂച്ചൽ ഫണ്ട് ബാനറിന് കീഴിലായിരിക്കും കമ്പനിയുടെ പ്രവർത്തനങ്ങൾ.

ബജാജ് ഫിൻസേർവ് അസ്സെറ്റ് മാനേജ്‌മെന്റ് ലിമിറ്റഡ് (ബിഎഫ്എഎംഎൽ) ആണ് ബജാജ് ഫിൻസേർവ് മ്യൂച്ചൽ ഫണ്ടിന്റെ ഇൻവെസ്റ്റ്‌മെന്റ് മാനേജർ. ഹൈബ്രിഡ് ഫണ്ട്, ഇക്വിറ്റി, ഡെബ്റ്റ് മുതലായ എല്ലാ മ്യൂച്ചൽ ഫണ്ട് ഉത്പന്നങ്ങളും ഇതിൽ ഉൾപ്പെടുത്തും.

സെബിയിൽ നിന്നുള്ള അനുമതി ഉപഭോക്താക്കൾക്ക് എല്ലാ മേഖലയിലുമുള്ള ധനകാര്യ സേവനങ്ങളും നൽകുന്നതിന് പ്രാപ്തമാക്കിയെന്ന് ചെയർമാനും മാനേജിങ് ഡയറക്ടറുമായ സൻജീവ്‌ ബജാജ് പറഞ്ഞു.

ദീർഘ കാലത്തേക്കുള്ള സമ്പാദ്യം വളർത്തുന്നതിന് സുസ്ഥിരമായ നിക്ഷേപ സാധ്യതയാണ് മ്യൂച്ചൽ ഫണ്ടിന്റെ ബിസിനസിലുടെ ലക്ഷ്യമാക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കമ്പനി, അതിന്റെ ബിസിനസുകളിലൂടെ, 100 ദശലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് സമ്പാദ്യം, ധനസഹായം, സംരക്ഷണം, നിക്ഷേപം എന്നിവ ഉൾപ്പെടെയുള്ള സാമ്പത്തിക സേവനങ്ങൾ നൽകുന്നുണ്ട്.

ബജാജ് ഫിൻസേർവ്, ബജാജ് ഫിനാൻസ് ലിമിറ്റഡിൻെറ 52.49 ശതമാനം ഓഹരികളാണ് കൈവശം വച്ചിട്ടുള്ളത്. ബജാജ് അലൈൻസ്‌ ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിന്റെയും, ബജാജ് അലൈൻസ്‌ ലൈഫ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡിന്റേയും 74 ശതമാനം ഓഹരികളും കൈവശമുണ്ട്.