image

20 Nov 2023 11:34 AM GMT

News

പ്രതിവർഷം10,000 രൂപ വീതം; സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

MyFin Desk

10,000 per annum, apply now for state merit scholarship
X

Summary

  • സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് ഇപ്പോൾ രണ്ടാം വർഷത്തിൽ പഠിക്കുന്നവർക്കാണ് അവസരമുള്ളത്
  • പ്രതിവർഷം 10,000/- രൂപ വീതം അഞ്ചു വർഷത്തേയ്ക്ക് ബിരുദ -ബിരുദാനന്തര കാലയളവിൽ സ്കോളർഷിപ്പ് ലഭിക്കും.


സർക്കാർ, എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളജുകളിലും മ്യൂസിക്, സംസ്കൃത കോളജുകളിലും ബിരുദ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായുള്ള സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. 2022 – 2023 അധ്യയന വർഷത്തിൽ ഒന്നാം വർഷം ബിരുദ പ്രവേശനം ലഭിച്ച്, ഇപ്പോൾ രണ്ടാം വർഷ ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് അപക്ഷ സമർപ്പിക്കാനവസരം. പ്രതിവർഷം 10,000/- രൂപ വീതം അഞ്ചു വർഷത്തേയ്ക്ക് ബിരുദ -ബിരുദാനന്തര കാലയളവിൽ സ്കോളർഷിപ്പ് ലഭിക്കും.

യോഗ്യത

1) അപേക്ഷകർ 2022 – 2023 അധ്യയന വർഷത്തിൽ സർക്കാർ, എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളജുകളിലോ, മ്യൂസിക്, സംസ്കൃത കോളജുകളിലോ ബിരുദ കോഴ്സുകളിൽ പഠിക്കുന്ന ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി ആയിരിക്കണം.

2) യോഗ്യത പരീക്ഷയിൽ 85 % ത്തിലധികം മാർക്ക് ഉണ്ടായിരിക്കണം.

സ്കോളർഷിപ്പ് തുക

പ്രതി വർഷം 10000 രൂപ

അപേക്ഷിക്കേണ്ട രീതി

1 ) കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ സ്കോളർഷിപ്പ് വെബ്സൈറ്റിൽ state merit scholarship (SMS) എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഡിസംബർ 2 ന് ഉള്ളിൽ വിദ്യാർത്ഥി പഠിക്കുന്ന കോളേജിൽ നിന്നും വെരിഫിക്കേഷൻ പൂർത്തീകരിച്ചു നൽകണം.

2) 15 / 11 / 2023 മുതൽ വിദ്യാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.

ആർക്കൊക്കെ അപേക്ഷിക്കാം

എല്ലാ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. ബി.പി.എൽ.വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കും പ്രതിവർഷ വരുമാനം രണ്ടര ലക്ഷം രൂപയിൽ താഴെയുള്ളവർക്കും പരിഗണനയുണ്ട്.

അവസാന തീയതികൾ:

1) ഓൺൈലൻ വഴി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി - 25/11/ 2023

2) രെജിസ്ട്രേഷൻ പ്രിന്റും രേഖകളും സ്ഥാപന മേധാവിക്ക് സമർപ്പിക്കേണ്ട അവസാന തീയതി : 27 /11/2023

3) കൂടുതൽ വിവരങ്ങൾക്ക് 8921679554 എന്നി നമ്പറിൽ ബന്ധപ്പെടുക.