image

23 April 2024 10:34 AM GMT

News

കുടിവെള്ള വിൽപ്പനയിലൂടെ റെയിൽവേ നേടിയത് 14.85 കോടി; മൂന്നുമാസം വിറ്റത് 99 ലക്ഷം ബോട്ടിൽ

MyFin Desk

railways made crores of revenue by selling drinking water
X

Summary

  • 630 തീവണ്ടികളിൽ ഒരു ലിറ്ററിന്‍റെ 40 ലക്ഷം കുടിവെള്ളമാണ് വിറ്റത്
  • ഒരു ലിറ്റർ കുപ്പിവെള്ളത്തിന് 15 രൂപയാണ് റെയിൽവേ ഈടാക്കുന്നത്


കുടിവെള്ള വിൽപ്പനയിലൂടെ കോടികൾ വരുമാനമുണ്ടാക്കി റെയിൽവേ.

കഴിഞ്ഞ മൂന്നുമാസത്തിനിടെ 14.85 കോടി രൂപയാണ് 'റെയിൽ നീർ' വിറ്റത് വഴി റെയിൽവേയ്ക്ക് ലഭിച്ചത്. 99 ലക്ഷം ബോട്ടിലാണ് ഈ കാലയളവിനിടെ റെയിൽവേ വിറ്റഴിച്ചത്.

ദക്ഷിണ റെയിൽവേയിൽ സർവീസ് നടത്തുന്ന 630 തീവണ്ടികളിൽ ഒരു ലിറ്ററിന്‍റെ 40 ലക്ഷം കുടിവെള്ളമാണ് വിറ്റത്.

വിവിധ റെയിൽവേ സ്റ്റേഷനുകളിലായി 59 ലക്ഷം ബോട്ടിലുകളും വിറ്റു. റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകൾക്കുള്ളിലും വിറ്റ വെള്ളത്തിന്‍റെ കണക്കാണിത്. ഒരു ലിറ്റർ കുപ്പിവെള്ളത്തിന് 15 രൂപയാണ് റെയിൽവേ ഈടാക്കുന്നത്.

റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ നിയന്ത്രണത്തിലാണ് 'റെയിൽ നീർ' എന്നപേരിൽ കുപ്പിവെള്ളം വിൽപ്പന ചെയ്യുന്നത്.

രാജ്യത്തെ 14 ബോട്ടിലിങ് പ്ലാന്‍റുകളിൽ നിന്നായി പ്രതിദിനം 18.40 ലക്ഷം ബോട്ടിലുകളാണ് ഉൽപ്പാദിപ്പിക്കുന്നത്.

വന്ദേ ഭാരതിലും ശതാബ്ദി ട്രെയിനുകളിലും ടിക്കറ്റ് നിരക്കിനൊപ്പം ഒരു ലിറ്റർ കുപ്പിവെള്ളത്തിന്‍റെ പണവും റെയിൽവേ ഈടാക്കുന്നുണ്ട്. സംസ്ഥാനത്ത് സർവീസ് നടത്തുന്ന വന്ദേ ഭാരതുകളിൽ ദിവസവും 4500ൽ അധികം ബോട്ടിലുകൾ റെയിൽവേ യാത്രക്കാർക്ക് നൽകുന്നുണ്ട്. കുടിവെള്ള വിൽപ്പനയിലൂടെ ദിവസവും 65000 രൂപയാണ് റെയിൽവേ നേടുന്നത്.