image

14 Jan 2022 12:34 AM GMT

Premium

ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്

MyFin Desk

ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്
X

Summary

ഇന്ത്യയിലെ മുന്‍നിര സാമ്പത്തിക സേവന കമ്പനികളിലൊന്നാണ് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (Geojit Financial Services).


ഇന്ത്യയിലെ മുന്‍നിര സാമ്പത്തിക സേവന കമ്പനികളിലൊന്നാണ് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (Geojit Financial Services). ലിമിറ്റഡ് സാമ്പത്തിക ഉല്‍പ്പന്നങ്ങളുടെ...

 

ഇന്ത്യയിലെ മുന്‍നിര സാമ്പത്തിക സേവന കമ്പനികളിലൊന്നാണ് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (Geojit Financial Services). ലിമിറ്റഡ് സാമ്പത്തിക ഉല്‍പ്പന്നങ്ങളുടെ പോര്‍ട്ട്ഫോളിയോ മാനേജ്മെന്റ്, ധന നിക്ഷേപ സേവനങ്ങള്‍, ഡിപ്പോസിറ്ററി സേവനങ്ങള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് കമ്പനി നടത്തുന്നത്. മുന്‍നിര ബ്രോക്കര്‍മാരായ ജിയോജിത്താണ് രാജ്യത്ത് ആദ്യമായി ഓണ്‍ലൈന്‍ വ്യാപാരം ആരംഭിച്ചത്.

ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് 1994-ല്‍ ജിയോജിത് സെക്യൂരിറ്റീസ് ലിമിറ്റഡ് എന്ന പേരില്‍ സംയോജിപ്പിക്കപ്പെട്ടു. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് 24% ഓഹരി സ്വന്തമാക്കി ജിയോജിത്തിന്റെ കോ-പ്രൊമോട്ടറായി. 1995-ല്‍ കമ്പനി നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ അംഗമാവുകയും അവരുടെ ആദ്യത്തെ ട്രേഡിംഗ് ടെര്‍മിനല്‍ കൊച്ചിയില്‍ സ്ഥാപിക്കുകയും ചെയ്തു. 1997-ല്‍ കമ്പനി നാഷണല്‍ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡിന് കീഴില്‍ ഒരു ഡിപ്പോസിറ്ററി പങ്കാളിയായി മാറുകയും അവരുടെ ശാഖകള്‍ വഴി ഡിപ്പോസിറ്ററി സേവനങ്ങള്‍ നല്‍കുകയും ചെയ്തു.

1999-ല്‍ അവര്‍ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ അംഗമാവുകയും, വിവിധ ശാഖകളില്‍ ഓണ്‍ലൈന്‍ ടെര്‍മിനലുകള്‍ സജീവമാക്കുകയും ചെയ്തു. 2000 ഫെബ്രുവരി ഒന്നിന് കമ്പനി ഓണ്‍ലൈന്‍ ട്രേഡിംഗ് വാഗ്ദാനം ചെയ്തു. അതേ വര്‍ഷം തന്നെ അവര്‍ ഡെറിവേറ്റീവ് ട്രേഡിംഗ് ആരംഭിക്കുകയും ഇന്റര്‍നെറ്റ് ട്രേഡിംഗിനായി രാജ്യത്തെ ആദ്യത്തെ ബാങ്ക് ഗേറ്റ് വേ സ്ഥാപിക്കുകയും ചെയ്തു. 2001-ല്‍ ഇന്റര്‍നെറ്റ് വഴി ഡിപ്പോസിറ്ററി ഇടപാടുകള്‍ ആരംഭിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ ഡെപ്പോസിറ്ററി പങ്കാളിയായി ജിയോജിത് മാറി. കൂടാതെ എന്‍ ആര്‍ ഐ ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുന്നതിനായി യു എ ഇയില്‍ ഒരു സംയുക്ത സംരംഭം ആരംഭിച്ചു.

2002-ല്‍ കമ്പനി രാജ്യത്തുടനീളമുള്ള ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങളുടെ വിപണനത്തിനും, വിതരണത്തിനുമായി മെറ്റ് ലൈഫുമായി കരാറില്‍ ഏര്‍പ്പെട്ടു. ക്യാഷ്, ഡെറിവേറ്റീവ് വിഭാഗങ്ങള്‍ക്കായി സംയോജിത ഇന്റര്‍നെറ്റ് ട്രേഡിംഗ് സംവിധാനം ആരംഭിച്ച ആദ്യ ഓണ്‍ലൈന്‍ ബ്രോക്കറേജ് ഹൗസാണ് ജിയോജിത്. സബ്സിഡിയറി കമ്പനിയായ ജിയോജിത് കമ്മോഡിറ്റീസ് വഴി റബ്ബര്‍, കുരുമുളക്, സ്വര്‍ണ്ണം, ഗോതമ്പ്, അരി എന്നിവയുടെ കമ്മോഡിറ്റി ഫ്യൂച്ചേഴ്സ് ട്രേഡിംഗ് ആരംഭിച്ചു. 2004-05 വര്‍ഷത്തില്‍ കമ്പനി അവരുടെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള ജിയോജിത് കമ്മോഡിറ്റീസ് വഴി മൂന്ന് അനുബന്ധ കമ്പനികളെ സംയോജിപ്പിച്ച് ഇന്‍ഷുറന്‍സ്, സാമ്പത്തിക ഉല്‍പ്പന്നങ്ങളുടെ വിതരണ ബിസിനസ്സിലേക്ക് പ്രവേശിച്ചു. ഇക്വിറ്റി മാര്‍ക്കറ്റ്, റിയല്‍ എസ്റ്റേറ്റ്, ട്രേഡിങ്ങ് മേഖലകളില്‍ വൈവിധ്യമാര്‍ന്ന താല്‍പ്പര്യമുള്ള അല്‍ സൗദ് ഗ്രൂപ്പുമായി ചേര്‍ന്ന് ബര്‍ജീല്‍ ജിയോജിത് സെക്യൂരിറ്റീസ് എല്‍ എല്‍ സി ദുബായ് എന്ന സംയുക്ത സംരംഭം രൂപീകരിച്ചു.