image

16 Jan 2022 6:03 AM IST

Economy

വ്യാപാരക്കമ്മി ഡിസംബറിൽ $22 ബില്യൺ; 9 മാസത്തേക്ക് $143.97 ബില്യൺ

MyFin Bureau

വ്യാപാരക്കമ്മി ഡിസംബറിൽ $22 ബില്യൺ; 9 മാസത്തേക്ക് $143.97 ബില്യൺ
X

Summary

2021 ഡിസംബറിലെ കണക്കനുസരിച്ച് രാജ്യത്തിന്റെ കയറ്റുമതി വാർഷികാടിസ്ഥാനത്തിൽ 37% ഉയർന്ന് 37.29 ബില്യൺ ഡോ ളറിലെത്തി. ഇത് എക്കാലത്തെയും ഉയർന്ന പ്രതിമാസ കണക്കാണ്. എന്നാൽ, ഇറക്കുമതി 38% വർധിച്ച് 59.27 ബില്യൺ ഡോളറിലെത്തി. തന്മൂലം വ്യാപാരക്കമ്മി 21.99 ബില്യൺ ഡോളറായി വർധിച്ചു. 2020 ഡിസംബറിലെ കയറ്റുമതി 27.22 ബില്യൺ ഡോളറും ഇറക്കുമതി 42.93 ബില്യൺ ഡോളറുമായിരുന്നു. ഈ കാലയളവിലെ വ്യാപാരക്കമ്മിയാകട്ടെ 15.72 ബില്യൺ  ഡോളറും. എഞ്ചിനീയറിംഗ്, ടെക്സ്റ്റൈൽസ്, കെമിക്കൽസ് തുടങ്ങിയ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും സ്വർണ […]


2021 ഡിസംബറിലെ കണക്കനുസരിച്ച് രാജ്യത്തിന്റെ കയറ്റുമതി വാർഷികാടിസ്ഥാനത്തിൽ 37% ഉയർന്ന് 37.29 ബില്യൺ ഡോ ളറിലെത്തി. ഇത് എക്കാലത്തെയും ഉയർന്ന പ്രതിമാസ കണക്കാണ്. എന്നാൽ, ഇറക്കുമതി 38% വർധിച്ച് 59.27 ബില്യൺ ഡോളറിലെത്തി. തന്മൂലം വ്യാപാരക്കമ്മി 21.99 ബില്യൺ ഡോളറായി വർധിച്ചു.

2020 ഡിസംബറിലെ കയറ്റുമതി 27.22 ബില്യൺ ഡോളറും ഇറക്കുമതി 42.93 ബില്യൺ ഡോളറുമായിരുന്നു. ഈ കാലയളവിലെ വ്യാപാരക്കമ്മിയാകട്ടെ 15.72 ബില്യൺ ഡോളറും.

എഞ്ചിനീയറിംഗ്, ടെക്സ്റ്റൈൽസ്, കെമിക്കൽസ് തുടങ്ങിയ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും സ്വർണ ഇറക്കുമതി 4.5% വർധിച്ച് 4.69 ബില്യൺ ഡോളറിലെത്തി.

മൊത്തത്തിൽ, 2021-22 സാമ്പത്തിക വർഷത്തിലെ ഏപ്രിൽ-ഡിസംബർ കാലയളവിൽ കയറ്റുമതി 48.85% ഉയർന്ന് $299.74 ബില്യൺ ആയി. ഇക്കാലയളവിലെ ഇറക്കുമതി 69.27% വർധനവോടെ 443.71 ബില്യൺ ഡോളറിലെത്തിയപ്പോൾ വ്യാപാരക്കമ്മി കുതിച്ചുയർന്ന് 143.97 ബില്യൺ ഡോളറിലെത്തിയിട്ടുണ്ട്.

2021 ഡിസംബറിലെ കണക്കനുസരിച്ച് എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ 37.27% വർധനവാണ് ഉണ്ടായത്. ഇത് ഏകദേശം 9.7 ബില്യൺ ഡോളറാണ്. പെട്രോളിയം ഉൽപ്പന്നങ്ങൾ (140% - 5.6 ബില്യൺ ഡോളർ), രത്നങ്ങളും ആഭരണങ്ങളും (15.8% - 2.98 ബില്യൺ ഡോളർ), രാസവസ്തുക്കൾ (26%- 2.64 ബില്യൺ ഡോളർ വരെ) കൂടാതെ എല്ലാ തുണിത്തരങ്ങളും റെഡിമെയ്ഡ് വസ്ത്രങ്ങളിലും (22% - 1.46 ബില്യൺ ഡോളർ വരെ) വർദ്ധനവുണ്ടായിട്ടുണ്ട്.

ഈ സാമ്പത്തിക വർഷം ഇന്ത്യയുടെ ചരക്ക് കയറ്റുമതി 400 ബില്യൺ ഡോളർ കടക്കുമെന്നാണ് വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ വാർത്താസമ്മേളനത്തിൽ പറഞ്ഞിരിക്കുന്നത്.