16 Jan 2022 8:45 AM IST
Summary
പകർച്ചവ്യാധിയുടെ മറ്റൊരു തരംഗത്തെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലും വാഹന ഘടക വ്യവസായം ഈ സാമ്പത്തിക വർഷത്തിൽ നേട്ടങ്ങളുണ്ടാക്കിയേക്കാമെന്ന് ഇൻഡസ്ട്രി ബോഡിയായ അക്‌മ (ഓട്ടോമോട്ടീവ് കോംപിനേൻറ് മാനുഫാക്‌ചറർസ് അസോസിയേഷൻ ഓഫ് ഇന്ത്യ; ACMA) അറിയിച്ചു. 2021 ഏപ്രിൽ-സെപ്റ്റംബർ മാസങ്ങളിൽ വാഹനഘടക വ്യവസായത്തിന്റെ വിറ്റുവരവ് 1.96 ലക്ഷം കോടി രൂപ ($26.6 ബില്യൺ) ആണ്. മുൻ വർഷത്തിന്റെ ആദ്യ പകുതിയെ അപേക്ഷിച്ച് 65% വളർച്ചയാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. "വാഹനങ്ങൾക്കുള്ള ഡിമാൻഡ് വിപണിയിൽ വർദ്ധിച്ചിട്ടും സെമികണ്ടക്ടേർസ് ലഭ്യത, വർദ്ധിച്ചുവരുന്ന പ്രാരംഭ, ലോജിസ്റ്റിക് […]
പകർച്ചവ്യാധിയുടെ മറ്റൊരു തരംഗത്തെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലും വാഹന ഘടക വ്യവസായം ഈ സാമ്പത്തിക വർഷത്തിൽ നേട്ടങ്ങളുണ്ടാക്കിയേക്കാമെന്ന് ഇൻഡസ്ട്രി ബോഡിയായ അക്‌മ (ഓട്ടോമോട്ടീവ് കോംപിനേൻറ് മാനുഫാക്‌ചറർസ് അസോസിയേഷൻ ഓഫ് ഇന്ത്യ; ACMA) അറിയിച്ചു.
2021 ഏപ്രിൽ-സെപ്റ്റംബർ മാസങ്ങളിൽ വാഹനഘടക വ്യവസായത്തിന്റെ വിറ്റുവരവ് 1.96 ലക്ഷം കോടി രൂപ ($26.6 ബില്യൺ) ആണ്. മുൻ വർഷത്തിന്റെ ആദ്യ പകുതിയെ അപേക്ഷിച്ച് 65% വളർച്ചയാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.
"വാഹനങ്ങൾക്കുള്ള ഡിമാൻഡ് വിപണിയിൽ വർദ്ധിച്ചിട്ടും സെമികണ്ടക്ടേർസ് ലഭ്യത, വർദ്ധിച്ചുവരുന്ന പ്രാരംഭ, ലോജിസ്റ്റിക് ചെലവുകൾ, കണ്ടെയ്‌നറുകളുടെ ലഭ്യത തുടങ്ങിയ പ്രശ്‌നങ്ങൾ വാഹന വിപണിയെ പ്രതിസന്ധിയിലാക്കുന്നു." അക്‌മ പ്രസിഡന്റ് സഞ്ജയ് കപൂർ ചൂണ്ടിക്കാട്ടി.
"എങ്കിലും റെഗുലേറ്ററി കംപ്ലയിൻസ് നിറവേറ്റിയതിലെ മൂല്യവർദ്ധനവ്, ബാഹ്യ വിപണികളിലെ വേഗത്തിലുള്ള വീണ്ടെടുക്കൽ, ആഭ്യന്തര വിപണിയിലെ തിരിച്ചുവരവ് എന്നിവ 2021-22 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ ഈ മേഖലയുടെ വളർച്ചയ്ക്ക് കാരണമായി. മുന്നോട്ട് പോകുമ്പോൾ, ഉത്സവ സീസണിൽ വാഹന വിപണി പ്രതീക്ഷിച്ച നിലവാരത്തിലല്ലെങ്കിലും മെച്ചപ്പെടുമെന്നാണ് സൂചന", സഞ്ജയ് കപൂർ പറഞ്ഞു.
പഠിക്കാം & സമ്പാദിക്കാം
Home
