Summary
അങ്കാറ: തുര്‍ക്കിയുടെ വാര്‍ഷിക പണപ്പെരുപ്പം 19 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. ഡിസംബറില്‍ ഇത് 36.08 ശതമാനമായി ഉയര്‍ന്നു. ഉപഭോക്തൃ വില സൂചിക ഡിസംബറില്‍ മുന്‍ മാസത്തേക്കാള്‍ 13.58 ശതമാനം വര്‍ദ്ധിച്ചതായി ടര്‍ക്കിഷ് സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പറഞ്ഞു. ഇത് ജനങ്ങളുടെ വാങ്ങല്‍ ശേഷിയില്‍ കുറവുണ്ടാക്കി. ഭക്ഷ്യവസ്തുക്കളുടെ വിലയില്‍ പ്രതിവര്‍ഷം 43.8 ശതമാനം വര്‍ധനവുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 2002 സെപ്തംബറിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പ നിരക്കാണിത്. പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്റെ സമ്മര്‍ദത്തെത്തുടര്‍ന്ന് രാജ്യത്തെ സെന്‍ട്രല്‍ ബാങ്ക് […]
അങ്കാറ: തുര്‍ക്കിയുടെ വാര്‍ഷിക പണപ്പെരുപ്പം 19 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. ഡിസംബറില്‍ ഇത് 36.08 ശതമാനമായി ഉയര്‍ന്നു. ഉപഭോക്തൃ വില സൂചിക ഡിസംബറില്‍ മുന്‍ മാസത്തേക്കാള്‍ 13.58 ശതമാനം വര്‍ദ്ധിച്ചതായി ടര്‍ക്കിഷ് സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പറഞ്ഞു. ഇത് ജനങ്ങളുടെ വാങ്ങല്‍ ശേഷിയില്‍ കുറവുണ്ടാക്കി. ഭക്ഷ്യവസ്തുക്കളുടെ വിലയില്‍ പ്രതിവര്‍ഷം 43.8 ശതമാനം വര്‍ധനവുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
2002 സെപ്തംബറിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പ നിരക്കാണിത്. പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്റെ സമ്മര്‍ദത്തെത്തുടര്‍ന്ന് രാജ്യത്തെ സെന്‍ട്രല്‍ ബാങ്ക് പലിശ നിരക്ക് 5% കുറച്ചിരുന്നു. ഇതേത്തുടർന്നുള്ള തുര്‍ക്കിഷ് ലിറയുടെ റെക്കോര്‍ഡ് ഇടിവാണ് പണപ്പെരുപ്പത്തിന് കാരണമായത്. ലിറയുടെ ഇടിവ് ഇറക്കുമതി, ഇന്ധനം, നിത്യോപയോഗ സാധനങ്ങള്‍ എന്നിവ കൂടുതല്‍ ചെലവേറിയതാക്കി. 8.4 കോടി ജനങ്ങള്‍ ഭക്ഷണവും മറ്റ് അടിസ്ഥാന വസ്തുക്കളും വാങ്ങാനാകാതെ ബുദ്ധിമുട്ടനുഭവിക്കുന്നു. വിദേശ കറന്‍സികളും സ്വര്‍ണവും വാങ്ങി സമ്പാദ്യം സംരക്ഷിക്കുന്നവരുടെ എണ്ണവും ഉയരുകയാണ്.
ഡോളറിനെതിരെ ലിറ 18.36 എന്ന എക്കാലത്തെയും താഴ്ന്ന നിലയിലെത്തിയതിന് ശേഷം നിക്ഷേപങ്ങളെ സംരക്ഷിക്കുന്നതിനുള്ള പ്രഖ്യാപനങ്ങള്‍ എര്‍ദോഗന്‍ നടത്തി. ഇതേത്തുടര്‍ന്ന് ലിറ വീണ്ടും ഉയര്‍ന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഡോളറിനെതിരെ ലിറയുടെ മൂല്യം 44 ശതമാനം കുറഞ്ഞു.
കുതിച്ചുയരുന്ന വില നിയന്ത്രിക്കാന്‍ പലിശനിരക്ക് ഉയര്‍ത്തണമെന്ന് സാമ്പത്തിക വിദഗ്ധര്‍ വാദിക്കുന്നു. എന്നാല്‍ വളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നതിന് കടമെടുപ്പ് ചെലവ് കുറയ്ക്കണമെന്ന് എര്‍ദോഗന്‍ നിര്‍ദ്ദേശിച്ചു. വിദഗ്ധരും മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അടങ്ങുന്ന സ്വതന്ത്ര പണപ്പെരുപ്പ ഗവേഷണ ഗ്രൂപ്പ് വാര്‍ഷിക പണപ്പെരുപ്പ നിരക്ക് 83 ശതമാനമായി ഉയര്‍ന്നു എന്ന് പറയുന്നു. നവംബറിനെ അപേക്ഷിച്ച് ഡിസംബറില്‍ ഉപഭോക്തൃ വിലയില്‍ 19.35% വര്‍ധനയുണ്ടായതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
