image

17 Jan 2022 8:52 PM GMT

Metals & Mining

വേദാന്ത കാസ്റ്റ് മെറ്റല്‍ അലുമിനിയം ഉത്പാദനത്തില്‍ 16% വര്‍ധനവ്

PTI

വേദാന്ത കാസ്റ്റ് മെറ്റല്‍ അലുമിനിയം ഉത്പാദനത്തില്‍ 16% വര്‍ധനവ്
X

Summary

നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ (2021-2022) മൂന്നാം പാദത്തില്‍ കാസ്റ്റ് മെറ്റല്‍ അലുമിനിയം ഉത്പാദനം 16% വര്‍ധിച്ച് 5,79,000 ടണ്‍ ആയി ഉയര്‍ന്നതായി വേദാന്ത ലിമിറ്റഡ് അറിയിച്ചു. 2020-2021 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഉത്പാദനം 16% ഉയര്‍ന്നതായി കമ്പനി ബിഎസ്ഇയ്ക്ക് സമര്‍പ്പിച്ച ഫയലിംഗില്‍ പറഞ്ഞു. 2021-22 ലെ മൂന്നാം പാദത്തില്‍ ലാന്‍ജിഗര്‍ റിഫൈനറി 4,72,000 ടണ്‍ അലുമിന ഉത്പാദിപ്പിച്ചു. ഇത് 2020-2021 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തെ അപേക്ഷിച്ച് 16% കൂടുതലും, നടപ്പു സാമ്പത്തിക വര്‍ഷത്തെ […]


നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ (2021-2022) മൂന്നാം പാദത്തില്‍ കാസ്റ്റ് മെറ്റല്‍ അലുമിനിയം ഉത്പാദനം 16% വര്‍ധിച്ച് 5,79,000 ടണ്‍ ആയി ഉയര്‍ന്നതായി വേദാന്ത ലിമിറ്റഡ് അറിയിച്ചു. 2020-2021 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഉത്പാദനം 16% ഉയര്‍ന്നതായി കമ്പനി ബിഎസ്ഇയ്ക്ക് സമര്‍പ്പിച്ച ഫയലിംഗില്‍ പറഞ്ഞു.

2021-22 ലെ മൂന്നാം പാദത്തില്‍ ലാന്‍ജിഗര്‍ റിഫൈനറി 4,72,000 ടണ്‍ അലുമിന ഉത്പാദിപ്പിച്ചു. ഇത് 2020-2021 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തെ അപേക്ഷിച്ച് 16% കൂടുതലും, നടപ്പു സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ 8% കുറവുമാണ്. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ സിങ്ക്-ഇന്റര്‍നാഷണലിന്റെ മൊത്തം ഉത്പാദനം 52,000 ടണ്‍ ആയിരുന്നു, ഇത് 2020-2021 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തെ അപേക്ഷിച്ച് 11% കുറവാണ്.


2018 മാര്‍ച്ച് 16 മുതല്‍ സംസ്ഥാനത്തെ എല്ലാ കമ്പനികളുടേയും ഖനന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഗോവയില്‍ ഉത്പാദനം നടന്നില്ല. ഖനന പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിനായി സര്‍ക്കാരുമായി ചര്‍ച്ചകള്‍ തുടരുകയാണെന്ന് കമ്പനി പറഞ്ഞു. കര്‍ണാടകയില്‍ നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ വിറ്റഴിക്കാവുന്ന അയിരുകള്‍ 1.2 ദശലക്ഷം ടണ്‍ ആയിരുന്നു. മൂന്നാം പാദത്തിലെ കനത്ത മഴ പ്രവര്‍ത്തനങ്ങളെ ബാധിച്ചതിനാല്‍, ഇത് 2020-2021 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തെ അപേക്ഷിച്ച് 14%-വും, നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തെ അപേക്ഷിച്ച് 4%-വും കുറവാണ്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ പിഗ് അയേണ്‍ ഉത്പാദനം 2,02,000 ടണ്ണായി.