10 Feb 2022 3:09 AM IST
Summary
ഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ പ്രമുഖ സ്റ്റോക്ക് എക്‌സ്‌ചേഞ്ചായ ബി എസ് ഇയുടെ അറ്റാദായം 86% ഉയര്‍ന്ന് 58.58 കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ അറ്റാദായം 31.44 കോടി രൂപയായിരുന്നു. എക്‌സ്‌ചേഞ്ചിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 60% ഉയര്‍ന്ന് 192.67 കോടി രൂപയായി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ ഇത് 120.59 കോടി രൂപയായിരുന്നു. 2021 ഡിസംബര്‍ പാദത്തില്‍ ബി എസ് ഇ ഇക്വിറ്റി വിഭാഗത്തിലെ പ്രതിദിന ശരാശരി വിറ്റുവരവില്‍ 44% […]
ഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ പ്രമുഖ സ്റ്റോക്ക് എക്‌സ്‌ചേഞ്ചായ ബി എസ് ഇയുടെ അറ്റാദായം 86% ഉയര്‍ന്ന് 58.58 കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ അറ്റാദായം 31.44 കോടി രൂപയായിരുന്നു.
എക്‌സ്‌ചേഞ്ചിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 60% ഉയര്‍ന്ന് 192.67 കോടി രൂപയായി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ ഇത് 120.59 കോടി രൂപയായിരുന്നു.
2021 ഡിസംബര്‍ പാദത്തില്‍ ബി എസ് ഇ ഇക്വിറ്റി വിഭാഗത്തിലെ പ്രതിദിന ശരാശരി വിറ്റുവരവില്‍ 44% വര്‍ധനവ് രേഖപ്പെടുത്തി. ഇത് 5,217 രൂപയായി ഉയര്‍ന്നു. മുന്‍വര്‍ഷം മൂന്നാം പാദത്തില്‍ ഇത് 3,618 കോടി രൂപയായിരുന്നു.
ബി എസ് ഇയുടെ മ്യൂച്ചല്‍ ഫണ്ട് വിതരണ പ്ലാറ്റ്‌ഫോമായ ബി എസ് ഇ സ്റ്റാര്‍ എം എഫിലെ മൊത്തം ഇടപാടുകളുടെ എണ്ണം 106 ശതമാനം വര്‍ധിച്ച് 5 കോടിയിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ ഇത് 2.4 കോടിയായിരുന്നു.
നിലവിലുള്ള ഓരോ ഓഹരിയ്ക്കും 2 രൂപ മുഖവിലയുള്ള 2 ഷെയറുകള്‍ വീതം ഇഷ്യൂ ചെയ്യാന്‍ എക്‌സ്‌ചേഞ്ചിന്റെ ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
