image

14 Feb 2022 8:03 AM IST

News

റീട്ടെയില്‍ പണപ്പെരുപ്പ നിരക്ക് ആര്‍ ബി ഐ പരിധിക്ക് പുറത്ത്

MyFin Desk

retail inflation in india
X

retail inflation in india 

Summary

  ഡെല്‍ഹി : രാജ്യത്തെ ചില്ലറ വില്‍പ വില സൂചികി പണപ്പെരുപ്പ നിരക്ക് ആര്‍ബിഐയുടെ ഉയര്‍ന്ന സഹിഷ്ണുതാ പരിധിയായ 6 ശതമാനത്തിനും മുകളിലെത്തിയതായി സ്റ്റാറ്റിസ്റ്റിക്ക് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം (എംഒഎസ്പിഐ) പുറത്ത് വിട്ട കണക്കുകള്‍ പറയുന്നു. ഉപഭോക്തൃ വില സൂചിക (സിപിഐ)യുടെ അടിസ്ഥാനത്തില്‍ കണക്കാക്കുന്ന റീട്ടെയില്‍ പണപ്പെരുപ്പം 2022 ജനുവരിയിലെ കണക്കുകള്‍ പ്രകാരം 6.01 ശതമാനമായി ഉയര്‍ന്നു. ആറ് മാസത്തിനിടെ ആദ്യമായിട്ടാണ് റീട്ടെയില്‍ പണപ്പെരുപ്പ നിരക്ക് ആര്‍ബിഐയുടെ ഉയര്‍ന്ന സഹിഷ്ണുതാ പരിധിയേക്കാള്‍ (tolerance level) ഉയരുന്നത്. […]


ഡെല്‍ഹി : രാജ്യത്തെ ചില്ലറ വില്‍പ വില സൂചികി പണപ്പെരുപ്പ നിരക്ക് ആര്‍ബിഐയുടെ ഉയര്‍ന്ന സഹിഷ്ണുതാ പരിധിയായ 6 ശതമാനത്തിനും മുകളിലെത്തിയതായി സ്റ്റാറ്റിസ്റ്റിക്ക് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം (എംഒഎസ്പിഐ) പുറത്ത് വിട്ട കണക്കുകള്‍ പറയുന്നു.

ഉപഭോക്തൃ വില സൂചിക (സിപിഐ)യുടെ അടിസ്ഥാനത്തില്‍ കണക്കാക്കുന്ന റീട്ടെയില്‍ പണപ്പെരുപ്പം 2022 ജനുവരിയിലെ കണക്കുകള്‍ പ്രകാരം 6.01 ശതമാനമായി ഉയര്‍ന്നു. ആറ് മാസത്തിനിടെ ആദ്യമായിട്ടാണ് റീട്ടെയില്‍ പണപ്പെരുപ്പ നിരക്ക് ആര്‍ബിഐയുടെ ഉയര്‍ന്ന സഹിഷ്ണുതാ പരിധിയേക്കാള്‍ (tolerance level) ഉയരുന്നത്. ഏതാനും ദിവസം മുന്‍പ് ആര്‍ബിഐ പണനയ സമിതി (എംപിസി) റീപ്പോ നിരക്ക് മാറ്റമില്ലാതെ നാലു ശതമാനമായി നിലനിര്‍ത്തിയിരുന്നു.

തുടര്‍ച്ചയായി പത്താം തവണയാണ് ഇത്തരത്തില്‍ റീപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തുന്നത്. ജനുവരിയില്‍ രാജ്യത്തെ ഉപഭോക്തൃ ഭക്ഷ്യ വില സൂചിക (സിഎഫ്പിഐ) 5.43 ശതമാനമാനമായി ഉയര്‍ന്നിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറിലെ കണക്കുകള്‍ പ്രകാരം ഇത് 4.05 ശതമാനമായിരുന്നു. മത്സ്യം, മാംസം, പച്ചക്കറി, പയര്‍വര്‍ഗങ്ങള്‍ തുടങ്ങിയവയുടെ വിലവര്‍ധനയും സിഎഫ്പിഐ ശതമാനം വര്‍ധിച്ചു. കേന്ദ്ര വാണിജ്യ മന്ത്രാലയം ഈ വര്‍ഷം ജനുവരിയില്‍ മൊത്ത വിലസൂചിക (ഡബ്ല്യുപിഐ) സംബന്ധിച്ച പ്രത്യേക റിപ്പോര്‍ട്ട് പുറത്ത് വിട്ടിരുന്നു. ഇത് പ്രകാരം പണപ്പെരുപ്പം 12.96 ശതമാനമായി വര്‍ധിച്ചിരുന്നു.