image

17 Feb 2022 5:10 AM IST

Stock Market Updates

ഇ ജി ആർ, നാല് പ്രാദേശിക അസോസിയേഷനുകളുമായി സഹകരിക്കാന്‍ ബിഎസ്ഇ

MyFin Desk

ഇ ജി ആർ, നാല് പ്രാദേശിക അസോസിയേഷനുകളുമായി സഹകരിക്കാന്‍ ബിഎസ്ഇ
X

Summary

ഡല്‍ഹി : ഇലക്ട്രോണിക് സ്വര്‍ണ്ണ രസീതുകള്‍ (EGR) ആരംഭിക്കുന്നതിന് സെബിയുടെ അനുമതി ലഭിച്ച് ദിവസങ്ങള്‍ക്ക് ശേഷം മഹാരാഷ്ട്രയില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമുള്ള നാല് പ്രാദേശിക അസോസിയേഷനുകളുമായി സഹകരിക്കുന്നതായി ബിഎസ്ഇ ബുധനാഴ്ച അറിയിച്ചു. ഈ ഉടമ്പടികള്‍ ചരക്ക് വിഭാഗത്തിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനും പ്രേരണ നല്‍കുന്നതിന് ലക്ഷ്യമിടുന്നു. തിരുനെല്‍വേലി ഗോള്‍ഡ് സില്‍വര്‍ ഡയമണ്ട് ജ്വല്ലറി ട്രേഡേഴ്‌സ് അസോസിയേഷന്‍, നന്ദേഡ് സറഫ അസോസിയേഷന്‍, സറഫ് സുവര്‍ണ്ണകര്‍ സാങ്ത്ന പുസാദ്, ഘഡ്ചിരോളി സില സറഫ അസോസിയേഷന്‍ എന്നിവയാണ് ബിഎസ്ഇ ധാരണാപത്രം ഒപ്പുവച്ച നാല് […]


ഡല്‍ഹി : ഇലക്ട്രോണിക് സ്വര്‍ണ്ണ രസീതുകള്‍ (EGR) ആരംഭിക്കുന്നതിന് സെബിയുടെ അനുമതി ലഭിച്ച് ദിവസങ്ങള്‍ക്ക് ശേഷം മഹാരാഷ്ട്രയില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമുള്ള നാല് പ്രാദേശിക അസോസിയേഷനുകളുമായി സഹകരിക്കുന്നതായി ബിഎസ്ഇ ബുധനാഴ്ച അറിയിച്ചു. ഈ ഉടമ്പടികള്‍ ചരക്ക് വിഭാഗത്തിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനും പ്രേരണ നല്‍കുന്നതിന് ലക്ഷ്യമിടുന്നു.

തിരുനെല്‍വേലി ഗോള്‍ഡ് സില്‍വര്‍ ഡയമണ്ട് ജ്വല്ലറി ട്രേഡേഴ്‌സ് അസോസിയേഷന്‍, നന്ദേഡ് സറഫ അസോസിയേഷന്‍, സറഫ് സുവര്‍ണ്ണകര്‍ സാങ്ത്ന പുസാദ്, ഘഡ്ചിരോളി സില സറഫ അസോസിയേഷന്‍ എന്നിവയാണ് ബിഎസ്ഇ ധാരണാപത്രം ഒപ്പുവച്ച നാല് അസോസിയേഷനുകള്‍. ജ്വല്ലറിയിലും സ്വര്‍ണ്ണ വ്യാപാരത്തിലും ഏര്‍പ്പെട്ടിരിക്കുന്ന 1,000 ത്തിലധികം അംഗങ്ങളെ ഇവ പ്രതിനിധീകരിക്കുന്നു. എകസ്ചേഞ്ചുകള്‍, അസോസിയേഷനുകള്‍, ഓഹരി ഉടമകള്‍ എന്നിവയ്ക്ക് വ്യവസായത്തില്‍ നൂതന മാറ്റങ്ങള്‍ വരുത്താനും സ്വര്‍ണ്ണ വില്‍പ്പനയില്‍ നവീകരണങ്ങളും വികസനവും കൊണ്ടുവരാനുമാകുമെന്ന് ബിഎസ്ഇ സിബിഓ ആയ സമീര്‍ പാട്ടീല്‍ അറിയിച്ചു.

വിതരണം ചെയ്യുന്ന സ്വര്‍ണത്തിന്റെ ഗുണനിലവാരത്തിലും കാര്യക്ഷമമായ വിലയിലും കൂടുതല്‍ ഉറപ്പ് ലഭിക്കുമെന്നതിനാല്‍ ഇജിആര്‍ വിഭാഗത്തിന് പ്രയോജനം ലഭിക്കും. ഇടപാടിലെ കണ്ടെത്തലും സുതാര്യതയും വലിയ മുതല്‍ക്കൂട്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ ധാരണാപ്രകാരം 140-ലധികം അംഗങ്ങളെ സ്വര്‍ണ്ണ വിലയുടെ അപകടസാധ്യതകള്‍ ലഘൂകരിക്കാനും ഉയര്‍ന്ന ഗുണനിലവാരം സൂക്ഷിക്കുവാനും സഹായിക്കുമെന്ന് തിരുനെല്‍വേലി ഗോള്‍ഡ് സില്‍വര്‍ ഡയമണ്ട് ജ്വല്ലറി ട്രേഡേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ടി.എ.കെ.എം തിരുനെല്‍വേലി ഗോള്‍ഡ് സില്‍വര്‍ ഡയമണ്ട് ജ്വല്ലറി ട്രേഡേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കൊമ്പയ്യ പാണ്ഡ്യന്‍ പറഞ്ഞു. ഇതിനെല്ലാം പുറമേ, പുതിയ കരാര്‍ പ്രകാരം, ഇന്ത്യന്‍ വിപണികളില്‍ ഇജിആര്‍ നിലവാരം പുലര്‍ത്താന്‍ സഹായിക്കും.

കരാര്‍ വരുന്നതോടെ ഗിഫ്റ്റ് സിറ്റിയിലെ ഇന്ത്യ ഇന്റര്‍നാഷണല്‍ ബുള്ള്യൻ എക്സ്ചേഞ്ചിന്റെ (ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സേവന കേന്ദ്രം) ആരംഭം പ്രോത്സാഹിപ്പിക്കാനുമാകും. ഈ പങ്കാളിത്തത്തിലൂടെ ഇന്റര്‍നാഷണല്‍ ബുള്ള്യന്‍ എക്സ്ചേഞ്ച്, ഇജിആര്‍ എന്നിവ വഴി ആഭ്യന്തര, അന്തര്‍ദേശീയ മേഖലകളില്‍ ഊര്‍ജ്ജസ്വലമായ സ്വര്‍ണ്ണ കൈമാറ്റം നടത്തുന്നതില്‍ വലിയ മാറ്റം കൊണ്ടുവരാനാകുമെന്ന് ബിഎസ്ഇ പറഞ്ഞു.