image

21 Feb 2022 3:25 AM IST

News

വിപണിയില്‍ അത്ഭുതങ്ങള്‍ പ്രതീക്ഷിക്കേണ്ട

MyFin Desk

വിപണിയില്‍ അത്ഭുതങ്ങള്‍ പ്രതീക്ഷിക്കേണ്ട
X

Summary

ഇന്ത്യന്‍ വിപണിയില്‍ ഇന്ന് ദുര്‍ബലമായ വ്യാപാരമേ നടക്കാനിടയുള്ളു. കാരണം, ആഗോള വിപണി സൂചനകള്‍ ആഭ്യന്തര വിപണിയേയും അനിശ്ചിതത്വത്തിലാക്കുന്നുണ്ട്. റഷ്യ-ഉക്രൈന്‍ സംഘര്‍ഷമാവും ഈ ആഴ്ചയില്‍ വിപണിയെ സ്വാധീനിക്കുന്ന നിര്‍ണ്ണായക ഘടകം. ലോംഗ് പൊസിഷനുകള്‍ എടുക്കരുതെന്നും, വിലകുറയുമ്പോള്‍ ഓഹരികള്‍ വാങ്ങിക്കൂട്ടരുതെന്നും അനലിസ്റ്റുകള്‍ വ്യാപാരികളെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. വിപണി 17200 നും 17500 നും മധ്യേ കുടുങ്ങിക്കിടക്കുകയാണ്. ഈ നിലകള്‍ മറികടക്കുന്നില്ലെങ്കില്‍ നിര്‍ണ്ണായകമായ ഒരു നീക്കവും സംഭവിക്കാനിടയില്ല. കമ്പനിഫലങ്ങളുടെ സീസണ്‍ അവസാനിച്ചു കഴിഞ്ഞതിനാല്‍ ആഗോള സംഭവ വികാസങ്ങളാകും വിപണിയെ സ്വാധീനിക്കുക. യുഎസ് ഫെഡില്‍ […]


ഇന്ത്യന്‍ വിപണിയില്‍ ഇന്ന് ദുര്‍ബലമായ വ്യാപാരമേ നടക്കാനിടയുള്ളു. കാരണം, ആഗോള വിപണി സൂചനകള്‍ ആഭ്യന്തര വിപണിയേയും അനിശ്ചിതത്വത്തിലാക്കുന്നുണ്ട്. റഷ്യ-ഉക്രൈന്‍ സംഘര്‍ഷമാവും ഈ ആഴ്ചയില്‍ വിപണിയെ സ്വാധീനിക്കുന്ന നിര്‍ണ്ണായക ഘടകം. ലോംഗ് പൊസിഷനുകള്‍ എടുക്കരുതെന്നും, വിലകുറയുമ്പോള്‍ ഓഹരികള്‍ വാങ്ങിക്കൂട്ടരുതെന്നും അനലിസ്റ്റുകള്‍ വ്യാപാരികളെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.
വിപണി 17200 നും 17500 നും മധ്യേ കുടുങ്ങിക്കിടക്കുകയാണ്. ഈ നിലകള്‍ മറികടക്കുന്നില്ലെങ്കില്‍ നിര്‍ണ്ണായകമായ ഒരു നീക്കവും സംഭവിക്കാനിടയില്ല. കമ്പനിഫലങ്ങളുടെ സീസണ്‍ അവസാനിച്ചു കഴിഞ്ഞതിനാല്‍ ആഗോള സംഭവ വികാസങ്ങളാകും വിപണിയെ സ്വാധീനിക്കുക. യുഎസ് ഫെഡില്‍ നിന്നും ചില പരാമര്‍ശങ്ങള്‍ ഈ ആഴ്ച വന്നേക്കാം. ക്രൂഡ് ഓയില്‍ വിലകളും നിര്‍ണ്ണായകമാണ്. വിദേശ നിക്ഷേപങ്ങളുടെ പുറത്തേക്കുള്ള ഒഴുക്കും, കോവിഡ് കണക്കുകളും വിപണിയെ സ്വാധീനിച്ചേക്കാം.
ഏതെങ്കിലും പ്രത്യേക മേഖലകളില്‍ മുന്നേറ്റം നടക്കാനുള്ള സാധ്യതയില്ല. സമ്മിശ്ര പ്രതികരണങ്ങളാണ് ഇപ്പോള്‍ കാണുന്നത്. എന്നാല്‍ ഓഹരി കേന്ദ്രീകൃതമായി വ്യാപാരം നടന്നേക്കാം. എഫ്എംസിജി, ബാങ്കിംഗ്-ധനകാര്യ ഓഹരികളില്‍ പ്രതീക്ഷയുണ്ട്. എന്നാല്‍ ഫാര്‍മ ഓഹരികള്‍ പിന്നോട്ട് പോയേക്കാം.
റെലിഗേര്‍ ബ്രോക്കിംഗ് വൈസ് പ്രസിഡന്റ് അജിത് മിശ്രയുടെ അഭിപ്രായത്തില്‍, ആഭ്യന്തര വിപണിയില്‍ സുപ്രധാന സംഭവ വികാസങ്ങള്‍ ഒന്നുമില്ലാത്തതിനാല്‍ റഷ്യ-ഉക്രൈന്‍ സംഘര്‍ഷങ്ങളും, അത് യൂറോപ്യന്‍ വിപണികളില്‍ ഉണ്ടാക്കാനിടയുള്ള പ്രശ്‌നങ്ങളുമാകും ഇവിടെയും നിര്‍ണ്ണായകമാകുക. വിപണി സൂചിക ഇപ്പോള്‍ നിശ്ചലമായി നില്‍ക്കുന്നതിന്റെ കാരണവും ഈ ജാഗ്രതയാണ്. ആഗോള വിപണികളില്‍ സ്ഥിര കൈവരുന്നതോടെ മാത്രമേ ഇത് സാധാരണ നിലയില്‍ എത്തൂ.
അമേരിക്കന്‍ വിപണി വെള്ളിയാഴ്ച നഷ്ടത്തിലാണ് അവസാനിച്ചത്. സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി ഇന്നു രാവിലെ 125 പോയിന്റ് ഇടിഞ്ഞ് നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്.
വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വെള്ളിയാഴ്ച 2529.96 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റു. എന്നാല്‍ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 1929.08 കോടി രൂപ വിലയുള്ള ഓഹരികള്‍ വാങ്ങുകയും ചെയ്തു.
എല്‍കെപി സെക്യൂരിറ്റീസിന്റെ സീനിയര്‍ ടെക്‌നിക്കല്‍ അനലിസ്റ്റ് രൂപക്ക് ദേ പറയുന്നു, ' നിഫ്റ്റി ഡെയ്‌ലി ചാര്‍ട്ടില്‍ ഒരു ' ഇന്‍വേര്‍ട്ടഡ് ഹാമ്മര്‍ പാറ്റേണ്‍' ആണ് രൂപപ്പെട്ടിരിക്കുന്നത്. ഇത് മിക്കവാറും ബുള്ളിഷ് റിവേഴ്‌സല്‍ (താഴ്ന്നുകൊണ്ടിരിക്കുന്ന വിപണി തിരിച്ച് കയറാനുള്ള സാധ്യത) ആണ് സൂചിപ്പിക്കുന്നത്. 17200 നോട് അടുത്ത് വിപണിയില്‍ പിന്തുണ ലഭിച്ചേക്കാം. ഈ നിലയില്‍ കുറേ സമയം തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ വിപണി ബുള്ളിഷായി മാറാനുള്ള സാധ്യതയുണ്ട്. മുകളിലേക്ക് പോയാല്‍, നിര്‍ണ്ണായക പ്രതിരോധം 17500 ല്‍ അനുഭവപ്പെടാം."
കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 4,600 രൂപ (വെള്ളിയാഴ്ച).
ഒരു ഡോളറിന് 75.03 രൂപ. (വെള്ളിയാഴ്ച).
ബ്രെന്റ് ക്രൂഡ് ബാരലിന് (ഫ്യൂച്ചേഴ്‌സ്) 90.81 ഡോളര്‍ (-0.63%).
ഒരു ബിറ്റ് കോയിന്റെ വില 31,01,805 രൂപ (8.23 am,വസീര്‍എക്‌സ്)