image

2 March 2022 8:00 AM IST

News

മീഡിയാവൺ അപ്പീൽ തള്ളി, വിലക്ക്‌ തുടരും

MyFin Desk

മീഡിയാവൺ അപ്പീൽ തള്ളി,  വിലക്ക്‌ തുടരും
X

Summary

കൊച്ചി : മീഡിയാവൺ ചാനലിന്റെ സംപ്രേക്ഷണം തടഞ്ഞ കേന്ദ്രസർക്കാർ നടപടി ഹൈക്കോടതി ശരിവച്ചു. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരായ മീഡിയാ വണ്ണിന്റെ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച്  തള്ളുകയായിരുന്നു.സിംഗിൾബഞ്ച്‌ നടപടിയിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന്‌ ഡിവിഷൻ ബഞ്ച്‌ വിലയിരുത്തി. ചീഫ്‌ ജസ്‌റ്റിസ്‌ അധ്യക്ഷനായ ഡിവിഷൻ ബഞ്ചാണ്‌ മീഡിയാവണിന്റെ അപ്പീൽ തള്ളിയത്‌. മീഡിയാവൺ ചാനലിന് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം ഏർപ്പെടുത്തിയ വിലക്ക് ശരിവച്ച സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ചാനൽ ഹര്‍ജി സമര്‍പ്പിച്ചത്. ചാനൽ ഉടമകളായ മാധ്യമം ബ്രോഡ്‌കാസ്റ്റിങ് ലിമിറ്റഡും ചാനൽജീവനക്കാരും […]


കൊച്ചി : മീഡിയാവൺ ചാനലിന്റെ സംപ്രേക്ഷണം തടഞ്ഞ കേന്ദ്രസർക്കാർ നടപടി ഹൈക്കോടതി ശരിവച്ചു. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരായ മീഡിയാ വണ്ണിന്റെ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളുകയായിരുന്നു.സിംഗിൾബഞ്ച്‌ നടപടിയിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന്‌ ഡിവിഷൻ ബഞ്ച്‌ വിലയിരുത്തി. ചീഫ്‌ ജസ്‌റ്റിസ്‌ അധ്യക്ഷനായ ഡിവിഷൻ ബഞ്ചാണ്‌ മീഡിയാവണിന്റെ അപ്പീൽ തള്ളിയത്‌. മീഡിയാവൺ ചാനലിന് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം ഏർപ്പെടുത്തിയ വിലക്ക് ശരിവച്ച സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ചാനൽ ഹര്‍ജി സമര്‍പ്പിച്ചത്.

ചാനൽ ഉടമകളായ മാധ്യമം ബ്രോഡ്‌കാസ്റ്റിങ് ലിമിറ്റഡും ചാനൽജീവനക്കാരും കേരള പത്രപ്രവർത്തക യൂണിയനും നൽകിയ അപ്പീലുകളാണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻബെഞ്ച് തള്ളിയത്. ചീഫ് ജസ്റ്റിസ് എസ്.മണികുമാര്‍, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണു ഹര്‍ജി പരിഗണിച്ചത്.

ഏതാനും ദിവസങ്ങൾക്ക് മുൻപ് ഹർജിയിൽ വാദം പൂർത്തിയാക്കിയ ഡിവിഷൻ ബഞ്ച് വിധി പറയാൻ മാറ്റുകയായിരുന്നു. സിംഗിൾ ബഞ്ച് ഉത്തരവ് സ്റ്റേ ചെയ്യാൻ വാദത്തിനിടെ ഹൈക്കോടതി വിസമ്മതിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ മുദ്രവച്ച കവറിൽ ഹാജരാക്കിയതായി കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു.

മാർഗരേഖ 9(2) പ്രകാരം ലൈസൻസ് പിൻവലിക്കാൻ കേന്ദ്രസർക്കാരിന് പൂർണ അധികാരമുണ്ടന്നാണ് കേന്ദ്ര നിലപാട്. എന്നാൽ നടപടി മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ചാനൽ വാദിക്കുന്നു