image

10 March 2022 12:22 PM IST

Banking

ഫ്‌ളാറ്റാണെങ്കിലും വീടാണെങ്കിലും ആളുകൾക്കിഷ്ടം പുതിയത് തന്നെ

MyFin Desk

ഫ്‌ളാറ്റാണെങ്കിലും വീടാണെങ്കിലും ആളുകൾക്കിഷ്ടം പുതിയത് തന്നെ
X

Summary

ഡെല്‍ഹി:കഴിഞ്ഞ വര്‍ഷം രാജ്യത്തെ ഏഴ് നഗരങ്ങളിലായി വിറ്റുപോയ വീടുകളില്‍  35 ശതമാനവും പുതിയതായി നിര്‍മിച്ചവ. ബ്രാന്‍ഡഡ് ഡെവലപ്പര്‍മാരുടെ പുതിയ പദ്ധതികള്‍ക്കായിരുന്നു ഡിമാന്‍ഡ് കൂടുതലെന്നാണ് രാജ്യത്തെ മുന്തിയ റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസി സ്ഥാപനമായ അനറോക്കിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.  2021 ല്‍  2.37 ലക്ഷം യൂണിറ്റ് വീടുകളാണ് ഡെല്‍ഹി, മുംബൈ, പൂനെ, കൊല്‍ക്കത്ത, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നീ  ഏഴ് നഗരങ്ങളിലായി വിറ്റഴിച്ചത്. 2020 ല്‍ ഈ നഗരങ്ങളില്‍ വിറ്റ 1.38 ലക്ഷം യൂണിറ്റുകളില്‍ 28 ശതമാനവും ആ  വര്‍ഷം പുറത്തിറക്കിയതായിരുന്നു. […]


ഡെല്‍ഹി:കഴിഞ്ഞ വര്‍ഷം രാജ്യത്തെ ഏഴ് നഗരങ്ങളിലായി വിറ്റുപോയ വീടുകളില്‍ 35 ശതമാനവും പുതിയതായി നിര്‍മിച്ചവ. ബ്രാന്‍ഡഡ് ഡെവലപ്പര്‍മാരുടെ പുതിയ പദ്ധതികള്‍ക്കായിരുന്നു ഡിമാന്‍ഡ് കൂടുതലെന്നാണ് രാജ്യത്തെ മുന്തിയ റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസി സ്ഥാപനമായ അനറോക്കിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2021 ല്‍ 2.37 ലക്ഷം യൂണിറ്റ് വീടുകളാണ് ഡെല്‍ഹി, മുംബൈ, പൂനെ, കൊല്‍ക്കത്ത, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നീ ഏഴ് നഗരങ്ങളിലായി വിറ്റഴിച്ചത്.
2020 ല്‍ ഈ നഗരങ്ങളില്‍ വിറ്റ 1.38 ലക്ഷം യൂണിറ്റുകളില്‍ 28 ശതമാനവും ആ വര്‍ഷം പുറത്തിറക്കിയതായിരുന്നു. 2019ല്‍ 2.61 ലക്ഷം യൂണിറ്റുകള്‍ വിറ്റഴിക്കുകയും അതില്‍ 26 ശതമാനവും പുതുതായി നിര്‍മിച്ചവയുമായിരുന്നു.പുതിയതായി നിര്‍മിച്ച വീടുകള്‍ക്ക് കുറച്ച് കാലത്തിനുശേഷം ഡിമാന്‍ഡ് ഉയര്‍ന്നിരിക്കുകയാണ്. പ്രധാനമായും റെഡി-ടു-മൂവ്-ഇന്‍ വീടുകള്‍ക്കാണ് ഡിമാന്‍ഡെന്നും അനറോക്ക് അഭിപ്രായപ്പെടുന്നു.
ഈ ഏഴ് നഗരങ്ങളില്‍ ഏറ്റവും അധികം പുതിയ വീടുകള്‍ വിറ്റുപോയത് ഹൈദരാബാദിലാണ്. നഗരത്തില്‍ വിറ്റ 25,410 യൂണിറ്റുകളില്‍ 55 ശതമാനവും പുതിയതാണ്.ഏറ്റവും കുറവ് വില്‍പ്പന നടന്നത് മുംബൈയിലാണ്.നഗരത്തില്‍ വിറ്റുപോയ 76,400 യൂണിറ്റുകളില്‍ പുതുതായി നിര്‍മിച്ച വീടുകള്‍ 26 ശതമാനം മാത്രമാണ്.