image

12 March 2022 7:10 AM IST

Banking

ഇന്ത്യ-യുഎഇ വ്യാപാര കരാര്‍ ഇരു രാജ്യങ്ങളിലും പുതിയ തൊഴില്‍ അവസരങ്ങൾ സൃഷ്ടിക്കും

MyFin Desk

ഇന്ത്യ-യുഎഇ വ്യാപാര കരാര്‍ ഇരു രാജ്യങ്ങളിലും പുതിയ തൊഴില്‍ അവസരങ്ങൾ സൃഷ്ടിക്കും
X

Summary

മുംബൈ:ഇന്ത്യയും യുഎഇയും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ (Comprehensive Economic Partnership Agreement-CEPA) ഇരു രാജ്യങ്ങള്‍ക്കും നേട്ടമാകുമെന്ന് യുഎഇ വിദേശ വ്യാപാര സഹമന്ത്രി താനി ബിന്‍ അഹമ്മദ് അല്‍ സെയൂദി. രാജ്യങ്ങള്‍ തമ്മിലുള്ള കയറ്റുമതി വര്‍ദ്ധിപ്പിക്കുകയും സ്വകാര്യ മേഖല, ചെറുകിട സംരംഭ മേഖല തുടങ്ങിയവയില്‍ തൊഴിലവസരങ്ങളും പുതിയ ബിസിനസുകളും സൃഷ്ടിക്കാന്‍ ഈ വ്യാപാര കരാര്‍ സഹായിക്കുകയും ചെയ്യും. ഇത് വ്യാപാര-സാമ്പത്തിക വളര്‍ച്ചയ്ക്ക് ഉത്തേജനം നല്‍കുമെന്നും   ഇക്കണോമിക് ടൈംസ് ഗ്ലോബല്‍ ബിസിനസ് സമ്മിറ്റ് 2022 ല്‍ സംസാരിക്കവെ […]


മുംബൈ:ഇന്ത്യയും യുഎഇയും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ (Comprehensive Economic Partnership Agreement-CEPA) ഇരു രാജ്യങ്ങള്‍ക്കും നേട്ടമാകുമെന്ന് യുഎഇ വിദേശ വ്യാപാര സഹമന്ത്രി താനി ബിന്‍ അഹമ്മദ് അല്‍ സെയൂദി.
രാജ്യങ്ങള്‍ തമ്മിലുള്ള കയറ്റുമതി വര്‍ദ്ധിപ്പിക്കുകയും സ്വകാര്യ മേഖല, ചെറുകിട സംരംഭ മേഖല തുടങ്ങിയവയില്‍ തൊഴിലവസരങ്ങളും പുതിയ ബിസിനസുകളും സൃഷ്ടിക്കാന്‍ ഈ വ്യാപാര കരാര്‍ സഹായിക്കുകയും ചെയ്യും. ഇത് വ്യാപാര-സാമ്പത്തിക വളര്‍ച്ചയ്ക്ക് ഉത്തേജനം നല്‍കുമെന്നും ഇക്കണോമിക് ടൈംസ് ഗ്ലോബല്‍ ബിസിനസ് സമ്മിറ്റ് 2022 ല്‍ സംസാരിക്കവെ സെയൂദി പറഞ്ഞു.
യുഎഇയുടെ സമ്പദ്വ്യവസ്ഥയുടെ അവിഭാജ്യ ഘടകമായ വിനോദസഞ്ചാര മേഖലയില്‍ വളര്‍ച്ചയുണ്ടായി തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഊര്‍ജമാണ് എല്ലാ സമ്പദ്വ്യവസ്ഥയുടെയും നട്ടെല്ല്, എണ്ണ യുഎഇയുടെ ഒരു പ്രധാന മേഖലയായി തുടരും. എങ്കിലും സുസ്ഥിര വികസനത്തിനായി രാജ്യം ബിസിനസ് വൈവിധ്യവല്‍ക്കരിക്കുന്നത് തുടരുമെന്നും ഹരിത ഊര്‍ജ്ജം പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.