image

16 March 2022 10:51 AM IST

Corporates

മൂലധന ശേഖരണത്തിന് സ്‌പൈസ് സ്റ്റോറി

MyFin Desk

മൂലധന ശേഖരണത്തിന് സ്‌പൈസ് സ്റ്റോറി
X

Summary

ഡെല്‍ഹി: മുംബൈ ആസ്ഥാനമായുള്ള സ്‌പൈസ് സ്റ്റോറി  മൂലധന സമാഹരണം നടത്തുന്നു. എജിലിറ്റി വെഞ്ചേഴ്‌സ്, മാക്‌സര്‍ വിസി, നാഫാ കാപിറ്റല്‍ തുടങ്ങിയവയില്‍ നിന്നാണ് ഫണ്ട് സ്വരൂപിക്കുന്നത്. വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ സജീവമാകുന്നതിനും വേണ്ടിയാണിത്. സൗമ്യ ദീപ് മുഖര്‍ജിയും ഗായത്രി ഗോഗട്ടെയും ചേര്‍ന്ന് സ്ഥാപിച്ച സ്‌പൈസ് സ്റ്റോറി  വിപണിയില്‍ ലഭ്യമായ ആധുനിക സോസ് മാതൃകയില്‍ പരമ്പരാഗത ഇന്ത്യന്‍ വിഭവമായ ചട്‌നികള്‍ വാഗ്ദാനം ചെയ്യുന്നു. മൂന്ന് ഉത്പന്നങ്ങളുമായാണ് സംരംഭം ആരംഭിച്ചത്. നിലവില്‍ ഇന്ത്യയില്‍ ഉടനീളം 15 വിഭവങ്ങള്‍ കമ്പനി […]


ഡെല്‍ഹി: മുംബൈ ആസ്ഥാനമായുള്ള സ്‌പൈസ് സ്റ്റോറി മൂലധന സമാഹരണം നടത്തുന്നു. എജിലിറ്റി വെഞ്ചേഴ്‌സ്, മാക്‌സര്‍ വിസി, നാഫാ കാപിറ്റല്‍ തുടങ്ങിയവയില്‍ നിന്നാണ് ഫണ്ട് സ്വരൂപിക്കുന്നത്.

വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ സജീവമാകുന്നതിനും വേണ്ടിയാണിത്.

സൗമ്യ ദീപ് മുഖര്‍ജിയും ഗായത്രി ഗോഗട്ടെയും ചേര്‍ന്ന് സ്ഥാപിച്ച സ്‌പൈസ് സ്റ്റോറി വിപണിയില്‍ ലഭ്യമായ ആധുനിക സോസ് മാതൃകയില്‍ പരമ്പരാഗത ഇന്ത്യന്‍ വിഭവമായ ചട്‌നികള്‍ വാഗ്ദാനം ചെയ്യുന്നു.

മൂന്ന് ഉത്പന്നങ്ങളുമായാണ് സംരംഭം ആരംഭിച്ചത്. നിലവില്‍ ഇന്ത്യയില്‍ ഉടനീളം 15 വിഭവങ്ങള്‍ കമ്പനി വിപണിയില്‍ എത്തിക്കുന്നുണ്ട്. ആഗ്ര കി സൗന്ത്, ഇന്‍ഡോരി ലെമണ്‍ ചട്ണി, ദില്ലിവാലി സ്പൈസി മിന്റ് ചട്ണി, മുംബൈ ഷെസ്വാന്‍ മെയ്ഹെം, കൊല്‍ക്കത്ത മാംഗോ മസ്റ്റാര്‍ഡ് അഡ്വഞ്ചര്‍, ദി ഒറിജിനല്‍ കോലാപുരി ഝട്ക തുടങ്ങിയവ ഇവയില്‍ ചിലതാണ്.

ഈ വര്‍ഷം ഇതുവരെ അഞ്ച് ലക്ഷം യൂണിറ്റ് വില്‍പ്പന നടത്തിക്കഴിഞ്ഞു. പുതിയ സാമ്പത്തിക വര്‍ഷത്തോടെ 15 ലക്ഷം യൂണിറ്റാണ് ലക്ഷ്യമിടുന്നതെന്ന് കമ്പനി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ധനശേഖരണ നടത്തിയിരുന്നു.