image

17 March 2022 10:30 AM IST

Corporates

ജീവനക്കാരിൽ 50% സ്ത്രീ പങ്കാളിത്തം ഉറപ്പാക്കും: ബ്രിട്ടാനിയ

MyFin Desk

ജീവനക്കാരിൽ 50% സ്ത്രീ പങ്കാളിത്തം ഉറപ്പാക്കും: ബ്രിട്ടാനിയ
X

Summary

കൊല്‍ക്കത്ത: തങ്ങളുടെ ജീവനക്കാരിൽ സ്ത്രീകളുടെ അനുപാതം 50 ശതമാനം   ആയി ഉയർത്തുമെന്ന് പ്രമുഖ എഫ്എംസിജി കമ്പനിയായ ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്. നിലവില്‍ കമ്പനിയുടെ തൊഴിലാളികളില്‍ 38 ശതമാനം സ്ത്രീകളാണുള്ളതെന്നും 2024-ൽ ഇത് 50 ശതമാനമാകുമെന്നും, ജോലിസ്ഥലത്ത് ലിംഗസമത്വം പ്രോത്സാഹിപ്പിക്കാനാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ (സിഎംഒ) അമിത് ദോഷി പറഞ്ഞു. ബ്രിട്ടാനിയയുടെ ഗുവാഹത്തി ഫാക്ടറിയിലെ തൊഴില്‍ ശക്തിയില്‍ സ്ത്രീകളുടെ അനുപാതം 60 ശതമാനമാണെന്നും ഇത് 65 ശതമാനമായി ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളെ ശാക്തീകരിക്കുന്നതിനായി, […]


കൊല്‍ക്കത്ത: തങ്ങളുടെ ജീവനക്കാരിൽ സ്ത്രീകളുടെ അനുപാതം 50 ശതമാനം ആയി ഉയർത്തുമെന്ന് പ്രമുഖ എഫ്എംസിജി കമ്പനിയായ ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്. നിലവില്‍ കമ്പനിയുടെ തൊഴിലാളികളില്‍ 38 ശതമാനം സ്ത്രീകളാണുള്ളതെന്നും 2024-ൽ ഇത് 50 ശതമാനമാകുമെന്നും, ജോലിസ്ഥലത്ത് ലിംഗസമത്വം പ്രോത്സാഹിപ്പിക്കാനാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ (സിഎംഒ) അമിത് ദോഷി പറഞ്ഞു.

ബ്രിട്ടാനിയയുടെ ഗുവാഹത്തി ഫാക്ടറിയിലെ തൊഴില്‍ ശക്തിയില്‍ സ്ത്രീകളുടെ അനുപാതം 60 ശതമാനമാണെന്നും ഇത് 65 ശതമാനമായി ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളെ ശാക്തീകരിക്കുന്നതിനായി, വനിതാ സംരംഭകര്‍ക്കിടയില്‍ കമ്പനി ഇതിനകം ഒരു സ്റ്റാര്‍ട്ടപ്പ് ചലഞ്ച് ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇ-കൊമേഴ്സ്, ഡിജിറ്റല്‍ സേവനങ്ങള്‍, മൊബൈല്‍ വാനുകള്‍ വഴിയുള്ള നേത്ര പരിചരണം, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി 30 വനിതാ സംരംഭകര്‍ക്ക് ഇതുവരെ 10 ലക്ഷം രൂപ വീതം സീഡ് മൂലധനം കമ്പനി നല്‍കിയിട്ടുണ്ടെന്നും കൂടാതെ രാജ്യത്തുടനീളമുള്ള സ്ത്രീകള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കുന്നതിന് കമ്പനി ഗൂഗിളുമായി കൈകോര്‍ത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.