image

17 March 2022 10:05 AM IST

Corporates

'ലോജിക്കലി' 24 മില്യണ്‍ യുഎസ് ഡോളര്‍ സമാഹരിക്കുന്നു

MyFin Desk

ലോജിക്കലി 24 മില്യണ്‍ യുഎസ് ഡോളര്‍ സമാഹരിക്കുന്നു
X

Summary

ഡെല്‍ഹി: നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് വിവര സാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയായ ലോജിക്കലിയില്‍ നിക്ഷേപം നടത്തി വിട്രൂവിയന്‍. വിട്രൂവിയന്‍ പാര്‍ട്ണേഴ്സിന്റെ നേതൃത്വത്തില്‍ 24 മില്യണ്‍ ഡോളര്‍ (ഏകദേശം 182 കോടി രൂപ) ഫണ്ടിംഗ് പൂര്‍ത്തിയാക്കിയതായി കമ്പനി ബുധനാഴ്ച പ്രഖ്യാപിച്ചു. ഫണ്ടിംഗ് റൗണ്ടില്‍ ആമസോണ്‍ അലക്സാ ഫണ്ട്, നിലവിലുള്ള സീഡ് ഫണ്ടിംഗുകളായ എക്സ്ടിഎക്സ് വെഞ്ച്വേഴ്സ്, മെര്‍സിയ അസറ്റ് മാനേജ്മെന്റ് പിഎല്‍സി നിയന്ത്രിക്കുന്ന നോര്‍ത്തേണ്‍ പവര്‍ഹൗസ് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് (എന്‍പിഐഎഫ്) എന്നിവയും നിക്ഷേപം നടത്തി. സമാഹരിക്കുന്ന ഫണ്ടുകള്‍, കമ്പനിയുടെ ഇന്ത്യയിലെ […]


ഡെല്‍ഹി: നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് വിവര സാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയായ ലോജിക്കലിയില്‍ നിക്ഷേപം നടത്തി വിട്രൂവിയന്‍. വിട്രൂവിയന്‍ പാര്‍ട്ണേഴ്സിന്റെ നേതൃത്വത്തില്‍ 24 മില്യണ്‍ ഡോളര്‍ (ഏകദേശം 182 കോടി രൂപ) ഫണ്ടിംഗ് പൂര്‍ത്തിയാക്കിയതായി കമ്പനി ബുധനാഴ്ച പ്രഖ്യാപിച്ചു.

ഫണ്ടിംഗ് റൗണ്ടില്‍ ആമസോണ്‍ അലക്സാ ഫണ്ട്, നിലവിലുള്ള സീഡ് ഫണ്ടിംഗുകളായ എക്സ്ടിഎക്സ് വെഞ്ച്വേഴ്സ്, മെര്‍സിയ അസറ്റ് മാനേജ്മെന്റ് പിഎല്‍സി നിയന്ത്രിക്കുന്ന നോര്‍ത്തേണ്‍ പവര്‍ഹൗസ് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് (എന്‍പിഐഎഫ്) എന്നിവയും നിക്ഷേപം നടത്തി.

സമാഹരിക്കുന്ന ഫണ്ടുകള്‍, കമ്പനിയുടെ ഇന്ത്യയിലെ ടീമിനെയും കഴിവുകളെയും മെച്ചപ്പെടുത്താനും യുഎസും യുകെയും ഉള്‍പ്പെടെയുള്ള മറ്റ് പ്രധാന വിപണികളിലുടനീളം വളര്‍ച്ച വര്‍ദ്ധിപ്പിക്കാനും കമ്പനി ഉപയോഗിക്കും.

തെരഞ്ഞെടുപ്പ്, പൊതുജനാരോഗ്യം, ദേശീയ സുരക്ഷ തുടങ്ങിയ നിര്‍ണായക മേഖലകളിലെ തെറ്റിദ്ധരിപ്പിക്കുന്ന ഓണ്‍ലൈന്‍ വിവരങ്ങളെയും ഗൂഢാലോചനയ്ക്ക് പ്രേരിപ്പിക്കുന്നതും ഭീഷണികള്‍ ഉയര്‍ത്തുന്നതുമായ എല്ലാം ഡാറ്റകളും ലോജിക്കലി തടയുന്നു. ഇതോടൊപ്പം തന്നെ, നിര്‍മ്മിത ബുദ്ധി, മെഷീന്‍ ലേണിംഗ് എന്നിവയിലുടനീളം സാങ്കേതികവിദ്യയെ ത്വരിതപ്പെടുത്താന്‍ നിക്ഷേപം സഹായിക്കുന്നു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍, ലോജിക്കലി അതിന്റെ മുന്‍നിര ഇന്റലിജന്‍സ് പ്ലാറ്റ്ഫോമായ ലോജിക്കലി ഇന്റലിജന്‍സ് ആരംഭിച്ചിരുന്നു.