17 March 2022 7:55 AM IST
Summary
ഡെല്‍ഹി:കാര്‍നോട്ട് ടെക്‌നോളജീസിലെ ഓഹരി 14 കോടി രൂപ നിക്ഷേപത്തോടെ 52.69 ശതമാനത്തിലേക്ക് ഉയര്‍ത്താന്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. വാഹനങ്ങളുടെയും ഉപകരണങ്ങളുടെ പ്രകടനം നിരീക്ഷിക്കാന്‍ ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചുള്ള സേവനങ്ങളും ഉത്പന്നങ്ങളും ലഭ്യമാക്കുന്ന കമ്പനിയായ കാര്‍നോട്ടില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയ്ക്ക് 15.60 ശതമാനം ഓഹരി നിക്ഷേപമുണ്ട്. കൂടുതല്‍ നിക്ഷേപം നടത്തുന്നതോടെ കാര്‍നോട്ട് മഹീന്ദ്രയുടെ അനുബന്ധ കമ്പനിയായിമാറുമെന്ന് മഹീന്ദ്ര വ്യക്തമാക്കി. കമ്പനി ആദ്യഘട്ടത്തില്‍ 2.5 കോടി രൂപയുടെ ഓഹരികളും രണ്ടാംഘട്ടത്തില്‍ 11.5 കോടി രൂപയുടെ ഓഹരികളുമാണ് വാങ്ങുന്നത്. ഇതുവഴി മഹീന്ദ്രയുടെ ഉത്പന്നങ്ങള്‍, ഉപഭോക്താക്കള്‍, ബിസിനസുകള്‍ […]
ഡെല്‍ഹി:കാര്‍നോട്ട് ടെക്‌നോളജീസിലെ ഓഹരി 14 കോടി രൂപ നിക്ഷേപത്തോടെ 52.69 ശതമാനത്തിലേക്ക് ഉയര്‍ത്താന്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. വാഹനങ്ങളുടെയും ഉപകരണങ്ങളുടെ പ്രകടനം നിരീക്ഷിക്കാന്‍ ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചുള്ള സേവനങ്ങളും ഉത്പന്നങ്ങളും ലഭ്യമാക്കുന്ന കമ്പനിയായ കാര്‍നോട്ടില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയ്ക്ക് 15.60 ശതമാനം ഓഹരി നിക്ഷേപമുണ്ട്. കൂടുതല്‍ നിക്ഷേപം നടത്തുന്നതോടെ കാര്‍നോട്ട് മഹീന്ദ്രയുടെ അനുബന്ധ കമ്പനിയായിമാറുമെന്ന് മഹീന്ദ്ര വ്യക്തമാക്കി.
കമ്പനി ആദ്യഘട്ടത്തില്‍ 2.5 കോടി രൂപയുടെ ഓഹരികളും രണ്ടാംഘട്ടത്തില്‍ 11.5 കോടി രൂപയുടെ ഓഹരികളുമാണ് വാങ്ങുന്നത്. ഇതുവഴി മഹീന്ദ്രയുടെ ഉത്പന്നങ്ങള്‍, ഉപഭോക്താക്കള്‍, ബിസിനസുകള്‍ എന്നിവയ്ക്കാവശ്യമായ ഐടി സൊലൂഷനുകള്‍ ലഭ്യമാക്കുന്നതിലൂടെ കാര്‍നോട്ടിന്റെ ബിനിസിന് പിന്തുണ ലഭിക്കുമെന്നാണ പ്രതീക്ഷ.
പഠിക്കാം & സമ്പാദിക്കാം
Home
