image

18 March 2022 9:44 AM IST

Banking

അഞ്ച് കമ്പനികളുടെ കിട്ടാക്കടം അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനി ഏറ്റെടുക്കും

MyFin Desk

അഞ്ച് കമ്പനികളുടെ കിട്ടാക്കടം  അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനി ഏറ്റെടുക്കും
X

Summary

കമ്പനികൾ വലിയ ലോണുകൾ എടുത്ത് ബാങ്കിലേക്ക് തിരിച്ചടയ്ക്കാത്ത സാഹചര്യം മിക്ക ബാങ്കുകൾക്കും ഇരട്ട പ്രഹരമാണ് ഏൽപ്പിക്കുക. സാമ്പത്തിക വർഷാവസാനം കിട്ടാക്കടം പെരുകുന്നത് ബാങ്കുകളുടെ പ്രവർത്തനത്തെ പോലും വിപരീതമായി ബാധിക്കും. ഈ സാമ്പത്തിക വർഷത്തിൽ ഇത്തരത്തിൽ തിരിച്ചടവ് ലഭിക്കാത്ത അഞ്ച് കമ്പനികളുടെ ലോൺ നാഷണൽ അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനി ഏറ്റെടുക്കുകയാണ്. ദീർഘകാലത്തെ കിട്ടാക്കടം പ്രശ്നം പരിഹരിക്കുന്നതിനുള്ള ആദ്യപടിയായാണ് ധനമന്ത്രി നിർമല സീതാരാമൻ ബാഡ് ബാങ്ക് എന്ന ആശയം കൊണ്ടു വരുന്നത്. നാഷണൽ അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനി (NARCL)  സർക്കാറിന്റെ […]


കമ്പനികൾ വലിയ ലോണുകൾ എടുത്ത് ബാങ്കിലേക്ക് തിരിച്ചടയ്ക്കാത്ത സാഹചര്യം മിക്ക ബാങ്കുകൾക്കും ഇരട്ട പ്രഹരമാണ് ഏൽപ്പിക്കുക. സാമ്പത്തിക വർഷാവസാനം കിട്ടാക്കടം പെരുകുന്നത് ബാങ്കുകളുടെ പ്രവർത്തനത്തെ പോലും വിപരീതമായി ബാധിക്കും. ഈ സാമ്പത്തിക വർഷത്തിൽ ഇത്തരത്തിൽ തിരിച്ചടവ് ലഭിക്കാത്ത അഞ്ച് കമ്പനികളുടെ ലോൺ നാഷണൽ അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനി ഏറ്റെടുക്കുകയാണ്.

ദീർഘകാലത്തെ കിട്ടാക്കടം പ്രശ്നം പരിഹരിക്കുന്നതിനുള്ള ആദ്യപടിയായാണ് ധനമന്ത്രി നിർമല സീതാരാമൻ ബാഡ് ബാങ്ക് എന്ന ആശയം കൊണ്ടു വരുന്നത്. നാഷണൽ അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനി (NARCL) സർക്കാറിന്റെ കീഴിലുള്ള ബാഡ് ബാങ്കിന്റെ രണ്ട് സ്ഥാപനങ്ങളിലൊന്നാണ്. ഇൻഡ്യ ഡെബ്റ്റ് റെസലൂഷൻ കമ്പനി ലിമിറ്റഡ് (IDRCL) ആണ് രണ്ടാമത്തേത്. നാഷണൽ അസറ്റ് റീകൺസ്ട്രക്ഷൻ കോർപ്പറേഷൻ ഏറ്റെടുത്ത കിട്ടാക്കടങ്ങൾ പരിഹരിക്കുന്നതിനും പുനഃക്രമീകരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഒരു സ്റ്റെപ്പ്-ഡൗൺ അസറ്റ് മാനേജ്മെന്റ് കമ്പനിയാണിത്.

14 കേസുകളിൽ ബാങ്കുകൾക്ക് ബൈൻഡിംഗ് ഓഫറുകൾ (ലേലം ചെയ്യുന്നവരും വിൽപ്പനക്കാരനും തമ്മിലുള്ള കരാർ) നൽകാൻ ബാഡ് ബാങ്ക് പദ്ധതിയിടുന്നതായാണ് റിപ്പോർട്ട്. നിലവിൽ 38 നോൺ പെർഫോമിങ് അസറ്റിൽ നിന്നായി 82,845 കോടി രൂപയുടെ കടങ്ങളാണ് നാഷണൽ അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനിക്ക് കൈമാറുന്നത്. ഘട്ടം ഘട്ടമായി കൈമാറുന്നതിന്റെ ഭാ​ഗമായി 15 അക്കൗണ്ടുകളിൽ നിന്നായി 50000 കോടി രൂപയുടെ കടം ആദ്യ ഘട്ടത്തിൽ കൈമാറും. ബാങ്കുകളിൽ നിന്ന് എൻപിഎ അക്കൗണ്ടുകൾ കിട്ടിക്കഴിഞ്ഞാൽ ഇൻഡ്യ ഡെബ്റ്റ് റെസലൂഷൻ കമ്പനി ഇതിനു വേണ്ട നടപടി ക്രമങ്ങൾ ആരംഭിക്കുകയും ചെയ്യും. ആകെ 1.50 ലക്ഷം കോടിയുടെ കിട്ടാക്കടങ്ങൾ ഇത്തരത്തിൽ എൻഎആർസിഎൽ എത്തുമെന്നാണ് കണക്കു കൂട്ടൽ.