image

18 March 2022 1:36 PM IST

Banking

100 കോടിയുടെ തട്ടിപ്പ് : ധനകാര്യ സ്ഥാപന മേധാവി അറസ്റ്റില്‍

PTI

100 കോടിയുടെ തട്ടിപ്പ് : ധനകാര്യ സ്ഥാപന മേധാവി അറസ്റ്റില്‍
X

Summary

വായ്പ നല്‍കാമെന്ന് വാഗ്ദാനം നല്‍കി 100 കോടി തട്ടിപ്പ് നടത്തിയതിന് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ മാനേജിംഗ് ഡയറക്ടറായ ദീപക് കിന്‍ഡോ അറസ്റ്റില്‍. ഒഡീഷയിലെ സുന്ദര്‍ഗഢ് ജില്ലയിലാണ് സംഭവം. ഒരു വര്‍ഷത്തിലേറെയായി ഇയാൾ ഒളിവിലായിരുന്നു. ഒഡീഷ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ്  ഇയാളെ അറസ്റ്റ് ചെയ്തത്. ബാങ്കിംഗ് ഇതര ധനകാര്യ കമ്പനി-മൈക്രോഫിനാന്‍സ് സ്ഥാപനമായി (NBFC-MFI) റിസര്‍വ് ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സംബന്ധ് ഫിന്‍സെര്‍വ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറാണ് കിന്‍ഡോ. സ്വാശ്രയ ഗ്രൂപ്പുകള്‍ക്കും സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കും ഇഷ്ടാനുസൃത […]


വായ്പ നല്‍കാമെന്ന് വാഗ്ദാനം നല്‍കി 100 കോടി തട്ടിപ്പ് നടത്തിയതിന് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ മാനേജിംഗ് ഡയറക്ടറായ ദീപക് കിന്‍ഡോ അറസ്റ്റില്‍. ഒഡീഷയിലെ സുന്ദര്‍ഗഢ് ജില്ലയിലാണ് സംഭവം. ഒരു വര്‍ഷത്തിലേറെയായി ഇയാൾ ഒളിവിലായിരുന്നു. ഒഡീഷ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ബാങ്കിംഗ് ഇതര ധനകാര്യ കമ്പനി-മൈക്രോഫിനാന്‍സ് സ്ഥാപനമായി (NBFC-MFI) റിസര്‍വ് ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സംബന്ധ് ഫിന്‍സെര്‍വ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറാണ് കിന്‍ഡോ.

സ്വാശ്രയ ഗ്രൂപ്പുകള്‍ക്കും സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കും ഇഷ്ടാനുസൃത വായ്പയും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്യുന്നതിന് അനധികൃതമായി വിവിധ സ്രോതസ്സുകളില്‍ നിന്ന് ഫണ്ട് സ്വരൂപിച്ചുകൊണ്ടായിരുന്നു സ്ഥാപനത്തിന്റെ പ്രവര്‍ത്തനം.

2015-2020 കാലയളവില്‍, കിന്‌ഡോയുടെ കമ്പനി വ്യാജ രേഖകളിലൂടെ വിവിധ നിക്ഷേപകരില്‍ നിന്നും വായ്പ നല്‍കുന്നവരില്‍ നിന്നുമായി 109 കോടിയിലധികം രൂപ സമാഹരിച്ചതായി പോലീസ് വ്യക്തമാക്കി. കുടുംബക്കാരുടെ അക്കൗണ്ടുകളിലേക്ക് ഫണ്ട് വകമാറ്റിയിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം സുന്ദര്‍ഗഢ് ജില്ലയിലെ തലസാര ബ്ലോക്കിലെ ഇയാളുടെ ജന്മദേശമായ ലുല്‍കിദി ഗ്രാമത്തില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. കിന്‌ഡോയുടെ ഭാര്യ അമൃതയ്ക്ക് തട്ടിപ്പില്‍ പങ്കുണ്ടെന്നാരോപിച്ച് നേരത്തെ അറസ്റ്റിലായിട്ടുണ്ടെന്നും ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.