image

21 March 2022 7:14 AM IST

Banking

സുരക്ഷിതമായി എങ്ങനെ നിക്ഷേപിക്കാം; വെബിനാറുമായി മൈഫിൻ പോയിന്റ്

MyFin Desk

സുരക്ഷിതമായി എങ്ങനെ നിക്ഷേപിക്കാം; വെബിനാറുമായി മൈഫിൻ പോയിന്റ്
X

Summary

കേരളത്തിലെ ആദ്യത്തെ ഇന്റഗ്രേറ്റഡ് മീഡിയ ഫോർ ഫിനാൻസ് ആൻഡ് ബിസിനസ് ആയ മൈഫിൻ പോയിന്റും, പ്രശസ്ത ഫിനാൻഷ്യൽ ട്രെയിനിങ്ങ് സ്ഥാപനമായ ഫിൻമാർക്കും ചേർന്ന് വെബിനാർ സംഘ‌ടിപ്പിച്ചു. സ്റ്റോക്ക് മാർക്കറ്റുകളിൽ എങ്ങനെ സുരക്ഷിതമായി നിക്ഷേപിക്കാമെന്ന വിഷയത്തിൽ പ്രശസ്ത മാർക്കറ്റ് അനലിസ്റ്റും 20 വർഷത്തോളം ഷെയർ മാർക്കറ്റിലെ വിവിധ വിഷയങ്ങളിൽ ട്രെയിനറുമായ പ്രദീപ് ചന്ദ്രശേഖരൻ സംസാരിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും, വിദേശത്ത് നിന്നും നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു. വീട്ടമ്മമാർക്കും, വിദ്യാർത്ഥികൾക്കും, പ്രൊഫഷണലുകൾക്കും ഒരുപോലെ പ്രയോജനം ലഭ്യമാക്കുകയാണ് വെബിനാർ […]


കേരളത്തിലെ ആദ്യത്തെ ഇന്റഗ്രേറ്റഡ് മീഡിയ ഫോർ ഫിനാൻസ് ആൻഡ് ബിസിനസ് ആയ മൈഫിൻ പോയിന്റും, പ്രശസ്ത ഫിനാൻഷ്യൽ ട്രെയിനിങ്ങ് സ്ഥാപനമായ ഫിൻമാർക്കും ചേർന്ന് വെബിനാർ സംഘ‌ടിപ്പിച്ചു. സ്റ്റോക്ക് മാർക്കറ്റുകളിൽ എങ്ങനെ സുരക്ഷിതമായി നിക്ഷേപിക്കാമെന്ന വിഷയത്തിൽ പ്രശസ്ത മാർക്കറ്റ് അനലിസ്റ്റും 20 വർഷത്തോളം ഷെയർ മാർക്കറ്റിലെ വിവിധ വിഷയങ്ങളിൽ ട്രെയിനറുമായ പ്രദീപ് ചന്ദ്രശേഖരൻ സംസാരിച്ചു.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും, വിദേശത്ത് നിന്നും നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു. വീട്ടമ്മമാർക്കും, വിദ്യാർത്ഥികൾക്കും, പ്രൊഫഷണലുകൾക്കും ഒരുപോലെ പ്രയോജനം ലഭ്യമാക്കുകയാണ് വെബിനാർ ലക്ഷ്യമിടുന്നത്. അടുത്ത സെമിനാർ മാർച്ച് 22 ന് ഇന്ത്യൻ സമയം 7.30PM- 9.00PM ​ഗൂ​ഗിൾ മീറ്റ് വഴി നടക്കും. യാതൊരു ഫീസും ഈടാക്കാതെ നടത്തുന്ന ഈ സെമിനാറിൽ, താത്പര്യമുള്ളവർക്കായി മാർച്ച് 25 തുടങ്ങി ആറ് ദിവസത്തേക്ക് വിശദമായ ക്ലാസുകളും സംഘടിപ്പിക്കുന്നുണ്ട്.
ഈ 'പ്രോഫിറ്റ് സെമിനാർ' ലൂടെ ഓഹരി വിപണിയിൽ നിക്ഷേപം നടത്തുന്നതെങ്ങനെയെന്നും, അതിൽ ശ്രദ്ധിക്കേണ്ട‌ കാര്യങ്ങളെക്കുറിച്ചും, വിവിധ ഓഹരികൾ വിശകലനം ചെയ്യുന്നതെങ്ങനെയെന്നും അറിയാൻ കഴിയും. മാർക്കറ്റ് അടുത്തറിയാനും, താരതമ്യം ചെയ്യാനുമുള്ള സോഫ്റ്റ് വെയർ രജിസ്റ്റർ ചെയ്യുന്നവർക്ക് സൗജന്യമായി ലഭിക്കും. ഫണ്ടമെന്റൽ അനാലിസിസും, ടെക്നിക്കൽ അനാലിസിസും എങ്ങനെയാണെന്ന് മനസ്സിലാക്കുക വഴി വിപണിയിൽ സുരക്ഷിതമായി നിക്ഷേപിക്കാൻ ഏവരേയും സജ്ജമാക്കുകയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.
താത്പര്യമുള്ളവർക്ക് https://us02web.zoom.us/j/82165905393?pwd=eXM5eWZISlJ4MzRxVUFNRUdZMW9vdz09 എന്ന ലിങ്ക് വഴി സൂം മീറ്റിങ്ങിലൂടെ Meeting ID: 821 6590 5393 Passcode: SAFETY20MA, എന്നിവയുപയോ​ഗിച്ച് പരിപാടിയിൽ പങ്കെടുക്കാം. സംശയങ്ങൾക്ക് 8714605862 എന്ന നമ്പറിലും ബന്ധപ്പെടാം.