image

22 March 2022 7:48 AM GMT

Banking

ഹെസ്റ്റര്‍ ബയോസയന്‍സസ് പെറ്റ് കെയര്‍ വിഭാഗത്തിലേക്ക്

MyFin Desk

ഹെസ്റ്റര്‍ ബയോസയന്‍സസ് പെറ്റ് കെയര്‍ വിഭാഗത്തിലേക്ക്
X

Summary

ഡെല്‍ഹി: വളര്‍ത്തു മൃഗ സംരക്ഷണ വിഭാഗത്തിലേക്ക് ചുവടുവയ്ക്കാനൊരുങ്ങി ഹെസ്റ്റര്‍ ബയോസയന്‍സസ്. ആഗോള തലത്തില്‍ അതിവേഗം വളരുന്ന വിപണിയാണ് ഇന്ത്യയുടെ വളര്‍ത്തു മൃഗ പരിപാലനം. ഈ വര്‍ഷം 14 ശതമാനം വളര്‍ച്ചയാണ് കമ്പനിക്ക് നേടാനായത്. അഹമ്മദാബാദ് ആസ്ഥാനമായാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. വളര്‍ത്തു കോഴി വാക്‌സിന്‍ നിര്‍മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച കമ്പനിക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നതാണ് ഇന്ത്യന്‍ വിപണിയിലെ ഈ പ്രവണതകള്‍. അടുത്ത മാസത്തോടെയാണ് കമ്പനി പുതിയ ചുവടുവയ്പ്പ് നടത്തുന്നത്. കമ്പനിയുടെ പ്രാരംഭ പെറ്റ് കെയര്‍ പോര്‍ട്ട്ഫോളിയോയില്‍ ഡെര്‍മറ്റോളജി, ഗ്രൂമിംഗ്, ആന്റി-ഇന്‍ഫെക്റ്റീവ്, […]


ഡെല്‍ഹി: വളര്‍ത്തു മൃഗ സംരക്ഷണ വിഭാഗത്തിലേക്ക് ചുവടുവയ്ക്കാനൊരുങ്ങി ഹെസ്റ്റര്‍ ബയോസയന്‍സസ്. ആഗോള തലത്തില്‍ അതിവേഗം വളരുന്ന വിപണിയാണ് ഇന്ത്യയുടെ വളര്‍ത്തു മൃഗ പരിപാലനം. ഈ വര്‍ഷം 14 ശതമാനം വളര്‍ച്ചയാണ് കമ്പനിക്ക് നേടാനായത്. അഹമ്മദാബാദ് ആസ്ഥാനമായാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. വളര്‍ത്തു കോഴി വാക്‌സിന്‍ നിര്‍മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച കമ്പനിക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നതാണ് ഇന്ത്യന്‍ വിപണിയിലെ ഈ പ്രവണതകള്‍. അടുത്ത മാസത്തോടെയാണ് കമ്പനി പുതിയ ചുവടുവയ്പ്പ് നടത്തുന്നത്.
കമ്പനിയുടെ പ്രാരംഭ പെറ്റ് കെയര്‍ പോര്‍ട്ട്ഫോളിയോയില്‍ ഡെര്‍മറ്റോളജി, ഗ്രൂമിംഗ്, ആന്റി-ഇന്‍ഫെക്റ്റീവ്, സ്‌പെഷ്യാലിറ്റി ഉത്പന്നങ്ങള്‍ എന്നിവ ഉള്‍പ്പെടും. പൂര്‍ണ്ണമായ പോര്‍ട്ട്ഫോളിയോയില്‍ വളര്‍ത്തുമൃഗങ്ങളുടെ വര്‍ധിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി മൃഗഡോക്ടര്‍മാരെയും വളര്‍ത്തുമൃഗങ്ങളുടെ രക്ഷിതാക്കളെയും ലക്ഷ്യമിടുന്ന ഓഫറുകളും ഉള്‍പ്പെടുന്നു.