23 March 2022 10:15 AM IST
Summary
കൊച്ചി:വിശപ്പ് രഹിത കൊച്ചി എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ കൊച്ചി കോര്‍പറേഷന്‍ പ്രഖ്യാപിച്ച സമൃദ്ധി @ കൊച്ചിക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. നാളെ അവതരിപ്പിക്കപ്പെടുന്ന ബജറ്റിലും കൊവിഡ് ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്നും കരകയറുന്ന കൊച്ചിക്കായി കൈയ്യടി നേടുന്ന പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷ. കോര്‍പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ നാളെ രാവിലെ പത്തിന് ഡെപ്യൂട്ടി മേയര്‍ കെ.എ അന്‍സിയയാണ് ബജറ്റ് അവതരിപ്പിക്കുന്നത്. ബജറ്റിനു മേലുള്ള ചര്‍ച്ച് 26 നാണ്. 30 നാണ് ബജറ്റ് അംഗീകരിക്കല്‍. എല്‍ഡിഎഫ് ഭരണ സമിതിയുടെ ആദ്യ […]
കൊച്ചി:വിശപ്പ് രഹിത കൊച്ചി എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ കൊച്ചി കോര്‍പറേഷന്‍ പ്രഖ്യാപിച്ച സമൃദ്ധി @ കൊച്ചിക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. നാളെ അവതരിപ്പിക്കപ്പെടുന്ന ബജറ്റിലും കൊവിഡ് ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്നും കരകയറുന്ന കൊച്ചിക്കായി കൈയ്യടി നേടുന്ന പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷ. കോര്‍പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ നാളെ രാവിലെ പത്തിന് ഡെപ്യൂട്ടി മേയര്‍ കെ.എ അന്‍സിയയാണ് ബജറ്റ് അവതരിപ്പിക്കുന്നത്. ബജറ്റിനു മേലുള്ള ചര്‍ച്ച് 26 നാണ്. 30 നാണ് ബജറ്റ് അംഗീകരിക്കല്‍. എല്‍ഡിഎഫ് ഭരണ സമിതിയുടെ ആദ്യ ബജറ്റായ 2021-22 ലേത് മട്ടാഞ്ചേരി, ഇടക്കൊച്ചി, പള്ളുരുത്തി വടുതല തുടങ്ങിയ മേഖലകളുടെ സമഗ്ര വികസനത്തിന് ഊന്നല്‍ നല്‍കിയിരുന്നു. ജനക്ഷേമം, വികസനം,ജീവിതനിലവാരം ഉയര്‍ത്തല്‍ തുടങ്ങിയ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിയാവും ഇത്തവണത്തെ ബജറ്റെന്നാണ് പ്രതീക്ഷ.
'കഴിഞ്ഞവര്‍ഷം അവതരിപ്പിച്ച ബജറ്റ് ഈ ഭരണസമിതിയുടെ മാനിഫെസ്റ്റോയാണ്. അതില്‍ നടപ്പിലാക്കിയ കാര്യങ്ങള്‍ കുറെയുണ്ട്. നടപ്പിലാക്കാന്‍ സാധിക്കാത്ത കാര്യങ്ങള്‍ വരും വര്‍ഷങ്ങളില്‍ നടപ്പിലാക്കും.ബജറ്റില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പൂര്‍ണമായല്ലെങ്കിലും നടപ്പിലാക്കാനായി എന്നത് ഈ ഭരണസമിതിയുടെ നേട്ടമാണ്. നഗരത്തിന്റെ വരും കാലങ്ങളിലെ വികസനത്തെ മുന്‍ നിര്‍ത്തിയുള്ള പദ്ധതികളാകും ഉണ്ടാവുകയെന്നും' മേയര്‍ എം.അനില്‍കുമാര്‍ പറഞ്ഞു.
അടിസ്ഥാന സൗകര്യ വികസനം,ആരോഗ്യ,സാമ്പത്തിക,സാമൂഹ്യ, പരിസ്ഥിതി, വിനോദം, ഐടി, വിദ്യാഭ്യാസം ഉള്‍പ്പെടെ സമഗ്ര മേഖലകളെയും ഉള്‍പ്പെടുത്തിയുള്ള പ്രഖ്യാപനങ്ങളുണ്ടാകുമെന്ന് കരുതാം.
പഠിക്കാം & സമ്പാദിക്കാം
Home
