image

25 March 2022 4:30 AM GMT

Company Results

215 കോടി രൂപയ്ക്ക് നവി മുംബൈയില്‍ വെയര്‍ഹൗസ് വാങ്ങാന്‍ അസെന്‍ഡാസ്

Myfin Desk

215 കോടി രൂപയ്ക്ക് നവി മുംബൈയില്‍ വെയര്‍ഹൗസ് വാങ്ങാന്‍ അസെന്‍ഡാസ്
X

Summary

ഡെല്‍ഹി : നവി മുംബൈയില്‍ 3.3 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള വെയര്‍ഹൗസ് വാങ്ങുമെന്നറിയിച്ച് സിംഗപ്പൂര്‍ ആസ്ഥാനമായ അസെന്‍ഡാസ് ഇന്ത്യാ ട്രസ്റ്റ്. നവി മുബൈയിലെ പന്‍വേല്‍ എന്ന സ്ഥലത്തുള്ള ഫ്രീ ട്രേഡ് വെയര്‍ഹൗസിംഗ് സോണിലാണിത് സ്ഥിതി ചെയ്യുന്നത്. 215 കോടി രൂപയുടെ ഇടപാടാണിതെന്നും അസെന്‍ഡാസ് ഇന്ത്യാ ട്രസ്റ്റ് അധികൃതര്‍ വ്യക്തമാക്കി. അനോമലസ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള് വെയര്‍ഹൗസാണ് അസെന്‍ഡാസ് വാങ്ങുന്നത്. ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കരാറുകളില്‍ ഏര്‍പ്പെട്ടതായി അസെന്‍ഡാസിന്റെ ട്രസ്റ്റി മാനേജറായ അസെന്‍ഡാസ് പ്രോപ്പര്‍ട്ടി ഫണ്ട് ട്രസ്റ്റി […]


ഡെല്‍ഹി : നവി മുംബൈയില്‍ 3.3 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള വെയര്‍ഹൗസ് വാങ്ങുമെന്നറിയിച്ച് സിംഗപ്പൂര്‍ ആസ്ഥാനമായ അസെന്‍ഡാസ് ഇന്ത്യാ ട്രസ്റ്റ്. നവി മുബൈയിലെ പന്‍വേല്‍ എന്ന സ്ഥലത്തുള്ള ഫ്രീ ട്രേഡ് വെയര്‍ഹൗസിംഗ് സോണിലാണിത് സ്ഥിതി ചെയ്യുന്നത്. 215 കോടി രൂപയുടെ ഇടപാടാണിതെന്നും അസെന്‍ഡാസ് ഇന്ത്യാ ട്രസ്റ്റ് അധികൃതര്‍ വ്യക്തമാക്കി. അനോമലസ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള് വെയര്‍ഹൗസാണ് അസെന്‍ഡാസ് വാങ്ങുന്നത്.
ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കരാറുകളില്‍ ഏര്‍പ്പെട്ടതായി അസെന്‍ഡാസിന്റെ ട്രസ്റ്റി മാനേജറായ അസെന്‍ഡാസ് പ്രോപ്പര്‍ട്ടി ഫണ്ട് ട്രസ്റ്റി ലിമിറ്റഡ് ഇറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. 2019 ജൂലൈയില്‍ നടപ്പിലാക്കിയ കരാറിന്റെ ഭാഗമായി അര്‍ഷിയ ഗ്രൂപ്പില്‍ നിന്ന് അനോമിലസ് ഇന്ത്യ അടുത്തിടെ വാങ്ങിയ വെയര്‍ഹൗസാണിത്. അസെന്‍ഡാസ് ഇന്ത്യാ ട്രസ്റ്റ് 2018 ഫെബ്രുവരിയില്‍ 8.3 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ആറ് വെയര്‍ഹൗസുകള്‍ അര്‍ഷിയ ഗ്രൂപ്പില്‍ നിന്ന് വാങ്ങിയിരുന്നു.
ഏഷ്യയിലെ ആദ്യത്തെ ഇന്ത്യന്‍ പ്രോപ്പര്‍ട്ടി ട്രസ്റ്റായി 2007 ഓഗസ്റ്റില്‍ സിംഗപ്പൂര്‍ എക്‌സ്‌ചേഞ്ച് സെക്യൂരിറ്റീസ് ട്രേഡിംഗ് ലിമിറ്റഡില്‍ അസെന്‍ഡാസ് ഇന്ത്യ ട്രസ്റ്റ് ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നു. 2021 ഡിസംബര്‍ 31 വരെയുള്ള കണക്കുകള്‍ പ്രകാരം അസെന്‍ഡാസ് ഇന്ത്യയുടെ കൈകാര്യ ആസ്തിയുടെ മൂല്യം 2.4 ബില്യണ്‍ സിംഗപ്പൂര്‍ ഡോളറാണ്. ബാംഗ്ലൂര്‍, ചെന്നൈ, ഹൈദരാബാദ്, പുണെ, മുംബൈ എന്നിവിടങ്ങളിലായി 1.5 കോടി ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള, ഏഴ് ഐടി ബിസിനസ് പാര്‍ക്കുകള്‍, ഒരു ലോജിസ്റ്റിക് പാര്‍ക്ക്, ഒരു ഡാറ്റാ സെന്റര്‍ എന്നിവയും അസെന്‍ഡാസിനുണ്ട്.