image

28 March 2022 4:04 AM IST

News

രണ്ട് ദിവസത്തെ ദേശീയ പണിമുടക്ക്, അവശ്യ സേവനങ്ങളെ ബാധിച്ചേക്കും

MyFin Desk

രണ്ട് ദിവസത്തെ ദേശീയ പണിമുടക്ക്, അവശ്യ സേവനങ്ങളെ ബാധിച്ചേക്കും
X

Summary

  രാജ്യത്തെ വിവിധ തൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ചിട്ടുള്ള രണ്ട് ദിവസത്തെ ദേശീയ പൊതു പണിമുടക്ക് അത്യാവശ്യ സേവനങ്ങളെ ബാധിച്ചേക്കും. ബാങ്കിംഗ്, ഇലക്ട്രിസിറ്റി, റെയില്‍വേ, ചരക്ക് ഗതാഗതം തുടങ്ങിയ സേവനമേഖലകളെ പണിമുടക്ക് ബാധിക്കാന്‍ സാധ്യതയുണ്ട്. കേന്ദ്ര തൊഴില്‍ നിയമത്തിനെതിരെയാണ് പത്തോളം വരുന്ന കേന്ദ്ര ട്രേഡ് യൂണിയനുകള്‍ രണ്ട് ദിവസത്തെ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 28, 29 തീയ്യതികളിലായാണ് പണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. ഔപചാരിക-അനൗപചാരിക മേഖലകളിലെ 20 കോടിയോളം വരുന്ന തൊഴിലാളികള്‍ സമരത്തില്‍ പങ്കെടുക്കുമെന്ന് […]


രാജ്യത്തെ വിവിധ തൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ചിട്ടുള്ള രണ്ട് ദിവസത്തെ ദേശീയ പൊതു പണിമുടക്ക് അത്യാവശ്യ സേവനങ്ങളെ ബാധിച്ചേക്കും. ബാങ്കിംഗ്, ഇലക്ട്രിസിറ്റി, റെയില്‍വേ, ചരക്ക് ഗതാഗതം തുടങ്ങിയ സേവനമേഖലകളെ പണിമുടക്ക് ബാധിക്കാന്‍ സാധ്യതയുണ്ട്. കേന്ദ്ര തൊഴില്‍ നിയമത്തിനെതിരെയാണ് പത്തോളം വരുന്ന കേന്ദ്ര ട്രേഡ് യൂണിയനുകള്‍ രണ്ട് ദിവസത്തെ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 28, 29 തീയ്യതികളിലായാണ് പണിമുടക്ക്.

ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. ഔപചാരിക-അനൗപചാരിക മേഖലകളിലെ 20 കോടിയോളം വരുന്ന തൊഴിലാളികള്‍ സമരത്തില്‍ പങ്കെടുക്കുമെന്ന് അഖിലേന്ത്യാ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അമ്രജീത് കൗര്‍ വ്യക്തമാക്കി. ഗ്രാമീണ മേഖലയേയും സമരം ബാധിക്കുമെന്നും അവര്‍ പറഞ്ഞു.

എല്‍.ഐ.സി, നാഷണല്‍ മോണറ്റൈസേഷന്‍ പൈപ് ലൈന്‍ ഉള്‍പ്പടെയുള്ളവയുടെ സ്വകാര്യവത്കരണം, അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് സാമൂഹ്യസുരക്ഷാ പദ്ധതി, തൊഴിലുറപ്പ് പദ്ധതി വിഹിതം കൂട്ടുല്‍, കൂടുതല്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് താങ്ങുവില ഉറപ്പാക്കല്‍ തുടങ്ങിയവയും സമരത്തിലെ പ്രധാന ആവശ്യങ്ങളാണ്.

സംസ്ഥാനത്ത് പണിമുടക്ക് ജനജീവിത്തെ സാരമായി ബാധിച്ചേക്കുമെന്ന് വിലയിരുത്തലുകളുണ്ട്. കൊച്ചി ബി.പി.സി.എല്ലിലെ പണിമുടക്ക് കഴിഞ്ഞ ദിവസം ഹൈക്കോടതി തടഞ്ഞുവെങ്കിലും പണിമുടക്കുമായി മുന്നോട്ടുപോകുമെന്ന നിലപാടിലാണ് യൂണിയനുകള്‍. സ്വകാര്യവാഹനങ്ങള്‍ തടയില്ലെന്നാണ് സംഘടനകള്‍ വ്യക്തമാക്കിയിട്ടുള്ളത്.

ഐഎന്‍ടിയുസി, എഐടിയുസി, എച്ച്എംഎസ്, സി ഐടിയു, എഐയുടിയുസി, ടിയുസിസി, എസ്ഇ ഡബ്ല്യുഎ, എഐസിസിടിയു, എല്‍പിഎഫ്, യുടിയുസി തുടങ്ങിയ സംഘടനകളാണ് സമരരംഗത്തുള്ളത്.

പണിമുടക്ക് ചൊവ്വാഴ്ച രാത്രി 12 ന് അവസാനിക്കും.